Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Sept 2017 1:56 PM IST Updated On
date_range 4 Sept 2017 1:56 PM IST-പൊട്ടിപ്പൊളിഞ്ഞ് സൂചിപ്പാറയിലേക്കുള്ള റോഡ്
text_fieldsbookmark_border
നാട്ടുകാർക്ക് നടുവൊടിക്കും യാത്ര; അവധി ദിനത്തിലെത്തുന്ന നൂറുകണക്കിന് സഞ്ചാരികൾക്കും ദുരിതം ചൂരൽമല: തുടർച്ചയായ അവധി ദിനങ്ങളിൽ സൂചിപ്പാറ വിനോദസഞ്ചാര േകന്ദ്രത്തിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് വർധിക്കുന്നു. എന്നാൽ, സൂചിപ്പാറയിലേക്ക് എത്തിപ്പെടാനുള്ള മേപ്പാടി -ചൂരൽമല റോഡിനോടുള്ള അധികൃതരുടെ അവഗണന തുടരുകയാണ്. സീസണുകളിൽ ലക്ഷങ്ങളുടെ വരുമാനം സർക്കാറിന് നേടിക്കൊടുക്കുന്നുണ്ടെങ്കിലും പൊട്ടിപ്പൊളിഞ്ഞ റോഡിനോട് ഇന്നും അധികൃതർക്ക് അവഗണനയാണ്. ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി സഞ്ചരിക്കുന്നത്. നിരവധി വാഹനങ്ങള്‍ സഞ്ചരിക്കുന്നതിനാലും യഥാസമയത്ത് അറ്റകുറ്റപ്പണി നടത്താത്തതിനാലും റോഡ് പൊട്ടിപ്പൊളിഞ്ഞുകിടക്കുകയാണ്. അരികുകള്‍ പൊളിഞ്ഞും ചളി നിറഞ്ഞും മൃതാവസ്ഥയിലായ റോഡിലൂടെയുള്ള യാത്ര അപകടകരമാണ്. കാറുൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾ റോഡിൽനിന്ന് സൈഡിലേക്ക് ഇറക്കിയാൽ വാഹനത്തിെൻറ അടിഭാഗം നിലത്തുരയുന്ന സ്ഥിതിയാണ്. എതിര്‍വശത്തുനിന്ന് ഒരു വാഹനം വന്നാല്‍ സൈഡ് കൊടുക്കാന്‍ റോഡിെൻറ പലഭാഗത്തും നിര്‍വാഹമില്ല. അതിനാല്‍, ഇവിടെ ഗതാഗത തടസ്സവും ഡ്രൈവര്‍മാര്‍ തമ്മിലുള്ള തര്‍ക്കവും പതിവാണ്. വലിയ ടൂറിസ്റ്റ് വാഹനങ്ങള്‍കൂടി ഈ റോഡിലെത്തുമ്പോള്‍ സ്ഥിതി കൂടുതല്‍ വഷളാകുന്നു. ചൂരൽമല, മുണ്ടക്കൈ, അട്ടമല, പുത്തുമല, മീനാക്ഷി, നെല്ലിമുണ്ട തുടങ്ങി വിവിധ പ്രദേശങ്ങളിലായുള്ള ആയിരക്കണക്കിന് കുടുംബങ്ങൾക്കും ഏക ആശ്രയമാണ് ഈ റോഡ്. റോഡിനു വീതി കൂട്ടണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. റോഡിന് ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും പ്രവൃത്തി ഉടൻ ആരംഭിക്കുമെന്നും കേൾക്കാൻ തുടങ്ങിയിട്ട് ഒരു വർഷം പിന്നിട്ടെന്ന് യാത്രക്കാർ ആരോപിക്കുന്നു. റോഡില്‍ പലയിടത്തും ഒരടിയോളം ആഴത്തിലുള്ള കുഴികളാണ്. വളവുകളിലെ കുഴികൾ അപകടങ്ങൾക്കും കാരണമാകുന്നു. ശാസ്ത്രീയമായ ൈഡ്രനേജ് സംവിധാനമില്ലാത്തതും റോഡിെൻറ തകർച്ചക്ക് കാരണമാകുന്നുണ്ട്. മഴ പെയ്താൽ റോഡിൽ വെള്ളക്കെട്ട് രൂപപ്പെടുന്ന സ്ഥിതിയാണ് നിലവിലുള്ളത്. സൂചിപ്പാറ വെള്ളച്ചാട്ടത്തിനടുത്തെത്താനുള്ള മുഖ്യ റോഡിെൻറ നവീകരണത്തിനായി ശ്രമിക്കാത്ത അധികൃതരുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. SUNWDL21 പൊട്ടിപ്പൊളിഞ്ഞ മേപ്പാടി-ചൂരൽമല റോഡ് -------- SUNWDL19 ഉത്രാട ദിനമായ ഞായറാഴ്ച കൽപറ്റയിലെ പച്ചക്കറിക്കടകളിൽ അനുഭവപ്പെട്ട തിരക്ക്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story