Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightദേശീയ അധ്യാപക അവാർഡ്:...

ദേശീയ അധ്യാപക അവാർഡ്: പ്രശാന്ത കുമാറിന് അർഹതക്കുള്ള അംഗീകാരം

text_fields
bookmark_border
കൊടിയത്തൂർ: കുട്ടികളുടെ സമഗ്രവികാസത്തിനു വേറിട്ട പരിപാടികൾ നടപ്പാക്കി, പാഠപുസ്തകങ്ങൾക്കപ്പുറം സാമൂഹികബോധവും സർഗാത്മകതയും പകർന്നുനൽകിയ പ്രശാന്ത കുമാറിന് അർഹതക്കുള്ള അംഗീകാരമായി ദേശീയ അധ്യാപക പുരസ്കാരം. അരീക്കോട് ഗവ. എ.യു.പി സ്കൂളിലെ അധ്യാപകനായ പ്രശാന്ത കുമാർ ഇക്കഴിഞ്ഞ വർഷമാണ് സംസ്ഥാന അധ്യാപക അവാർഡ് നേടിയത്. കൊടിയത്തൂർ സ്വദേശിയായ പ്രശാന്ത കുമാറിന് പാവനാടകം, ദേശീയോദ്ഗ്രഥന പ്രവർത്തനങ്ങൾ വിദ്യാഭ്യാസ രംഗത്തെ നൂതന പ്രവർത്തനങ്ങൾ, വേറിട്ട അധ്യാപനരീതി സാക്ഷരത പ്രവർത്തനം, തുടങ്ങിയവ പരിഗണിച്ചാണ് പുരസ്കാരം. സി.സി.ആർ.ടി.സിയുടെ കീഴിൽ ദേശീയതലത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന വിവിധ ക്യാമ്പുകളിൽ മുഖ്യപരിശീലകനാണ് പ്രശാന്ത കുമാർ. സാക്ഷരത പ്രവർത്തനത്തി​െൻറ ഭാഗമായി അഞ്ഞൂറിൽപരം വേദികളിൽ അവതരിപ്പിച്ച 'കീരൻകുട്ടി സത്യം അറിയുന്നു' എന്ന തെരുവ് നാടകത്തി​െൻറ സംവിധായകനും മുഖ്യ കഥാപാത്രവും ഈ ജേതാവാണ്. അനുകരണകല, ചിത്രകല, പാവനാടകം, പാവ നിർമാണം തുടങ്ങിയവയിൽ പ്രശസ്തനാണ് പ്രശാന്ത കുമാർ. പാവ നാടകത്തിനായി 'പപ്പറ്റ് തിയറ്റർ' സ്വന്തം സ്കൂളിൽ രൂപവത്കരിച്ചു. പാവനാടക പഠനത്തിനായി സിക്കിം, അസം, ഹൈദരാബാദ് എന്നിവിടങ്ങളിൽ സഞ്ചരിച്ചു. നിഴൽ നാടകം, സംസാരിക്കുന്ന പാവ എന്നിവയിലും പരിശീലനം ലഭിച്ചു. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ അധ്യാപകർക്കും ബി.എഡ് വിദ്യാർഥികൾക്കും പാവനാടക ശിൽപശാല സംഘടിപ്പിക്കുകയും സംസ്ഥാനത്തി​െൻറ അകത്തും പുറത്തുമായി പാവനാടക പരിശീലനം നടത്തി. തെഞ്ചേരി ജി.എൽ.പി സ്കൂളിലെ അധ്യാപികയായ ശൈലജയാണ് ഭാര്യ, മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥിയായ കാർത്തികും നീരജുമാണ് മക്കൾ. സെപ്റ്റംബർ അഞ്ച് അധ്യാപകദിനത്തിൽ ഡൽഹിയിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പ്രശാന്ത കുമാറിനു പുരസ്കാരം സമ്മാനിക്കും. photo Kdr1: പ്രശാന്ത കുമാർ സംസ്ഥാന അധ്യാപക അവാർഡ് മുഖ്യമന്ത്രി പിണറായി വിജയനിൽനിന്ന് ഏറ്റുവാങ്ങുന്നു (file photo) kdr 1..a prasanthkumar പ്രശാന്ത കുമാർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story