Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Sept 2017 2:15 PM IST Updated On
date_range 3 Sept 2017 2:15 PM ISTമതസൗഹാർദത്തിന് കേരളം ഉദാത്ത മാതൃക ^ചന്ദ്രശേഖരൻ തിക്കോടി
text_fieldsbookmark_border
മതസൗഹാർദത്തിന് കേരളം ഉദാത്ത മാതൃക -ചന്ദ്രശേഖരൻ തിക്കോടി പയ്യോളി: ഉത്തരേന്ത്യയിലെ കലാപകലുഷിതമായ അന്തരീക്ഷത്തിൽനിന്ന് വ്യത്യസ്തമായി കേരളം മതസൗഹാർദത്തിെൻറ ഉദാത്ത മാതൃകയായി നിലനിൽക്കുന്നത് അഭിമാനാർഹമാണെന്ന് നാടകകൃത്ത് ചന്ദ്രശേഖരൻ തിക്കോടി. ജമാഅത്തെ ഇസ്ലാമി പയ്യോളി ഘടകത്തിെൻറ ആഭിമുഖ്യത്തിൽ ഹിറ കാമ്പസിൽ നടന്ന ഓണം--ഈദ് സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രാദേശിക അമീർ കെ.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. സി. ഹബീബ് മസ്ഊദ് മുഖ്യ പ്രഭാഷണം നടത്തി. ടി.പി. നാണു, ഗംഗാധരൻ അയനിക്കാട്, നിസാർ കാഞ്ഞിരോളി, പ്രഭാകരൻ ആണിയത്തൂർ എന്നിവർ സംസാരിച്ചു. ടി.എ. ജുനൈദ് സ്വാഗതവും കെ.ടി. ഹംസ നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story