Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപേരാമ്പ്ര മണ്ഡലത്തിലെ...

പേരാമ്പ്ര മണ്ഡലത്തിലെ പാലിയേറ്റിവ് പ്രവർത്തനം ഒരു കുടക്കീഴിൽ കൊണ്ടുവരും ^മന്ത്രി

text_fields
bookmark_border
പേരാമ്പ്ര മണ്ഡലത്തിലെ പാലിയേറ്റിവ് പ്രവർത്തനം ഒരു കുടക്കീഴിൽ കൊണ്ടുവരും -മന്ത്രി പേരാമ്പ്ര: മണ്ഡലത്തിലെ ട്രസ്റ്റുകളുടേയും സൊസൈറ്റികളുടേയും കീഴിൽ പ്രവർത്തിക്കുന്ന പാലിയേറ്റിവ് -ജീവകാരുണ്യ സംഘങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവന്ന് കൂടുതൽ മെച്ചപ്പെട്ട പ്രവർത്തനം നടത്തുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ. മുയിപ്പോത്ത് ക്രസൻറ് ചാരിറ്റബിൾ ട്രസ്റ്റി​െൻറ കെയർ ഹോം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്രസൻറ് ക്ലിനിക്കി​െൻറ ഉദ്ഘാടനം മുല്ലപ്പള്ളി രാമചന്ദ്രൻ എം.പിയും ഫിസിയോതെറപ്പി യൂനിറ്റ് പാറക്കൽ അബ്ദുല്ല എം.എൽ.എയും ക്രസൻറ് ഫർമസി ചെറുവണ്ണൂർ പഞ്ചായത്ത് പ്രസിഡൻറ് കെ.പി. ബിജുവും നിർവഹിച്ചു. ജനുവരിയിൽ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന ഡയാലിസിസ് യൂനിറ്റി​െൻറ ആദ്യഗഡു ഇഫ ഗ്രൂപ് എം.ഡി കീരിയോട് റഫീഖി​െൻറ പിതാവ് ഇബ്‌റാഹീം ഹാജിയിൽ നിന്നും ഏറ്റുവാങ്ങി. കെയർ ഹോമിന് ഫിസിയോതെറപ്പി യൂനിറ്റ് സംഭാവന ചെയ്ത എം.വി. അഹ്മദ് ഹാജിയിൽ നിന്ന് ഫിസിയോതെറപ്പി ഡോക്യുമ​െൻറ് ക്രസൻറ് പാലിയേറ്റിവ് മുഖ്യരക്ഷാധികാരി തെനങ്കാലിൽ ഇസ്മായിൽ ഏറ്റുവാങ്ങി. കെ.പി. ബിജു അധ്യക്ഷത വഹിച്ചു. photo: KPBA 82 മുയിപ്പോത്ത് ക്രസൻറ് കെയർ ഹോം മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story