Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Sept 2017 2:11 PM IST Updated On
date_range 1 Sept 2017 2:11 PM ISTഒാണാഘോഷത്തിന് കൊഴുപ്പേകാൻ അെമ്പയ്ത്ത് മത്സരം
text_fieldsbookmark_border
ബാലുശ്ശേരി: ഒാണാഘോഷത്തിന് കൊഴുപ്പേകി അെമ്പയ്ത്ത് മത്സരം തുടങ്ങി. പുത്തൂർവട്ടം ബ്രദേഴ്സ് ക്ലബിെൻറ ആഭിമുഖ്യത്തിൽ നടക്കുന്ന 31ാമത് ജില്ലതല അെമ്പയ്ത്ത് മത്സരം കാണാൻ നൂറുകണക്കിനാളുകളാണ് ആവേശത്തോടെ എത്തുന്നത്. പി.എം. ഉണ്ണികൃഷ്ണൻ കിടാവ് സ്മാരക ഷീൽഡിനും കണ്ണഞ്ചേരിക്കണ്ടി അഹമ്മദ് സ്മാരക ഷീൽഡിനും വേണ്ടിയുള്ള അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന ടൂർണമെൻറിെൻറ ഉദ്ഘാടനം ബാലുശ്ശേരി എസ്.ബി.ടി ഗ്രൗണ്ടിൽ പഞ്ചായത്ത് പ്രസിഡൻറ് രൂപലേഖ കൊമ്പിലാട് നിർവഹിച്ചു. പി. സുധാകരൻ അധ്യക്ഷത വഹിച്ചു. ബാലൻ അമ്പാടി, വാർഡ് അംഗങ്ങളായ ശ്രീജ, സുമ വെള്ളച്ചാലൻകണ്ടി, ഇബ്രാഹിം ഉള്ള്യേരി, കെ.കെ. ഗോപിനാഥൻ, കെ.വി. ഭാസ്കരൻ, ബാലാനന്ദൻ പുത്തൂർ എന്നിവർ സംസാരിച്ചു. ഭരതൻ പുത്തൂർവട്ടം സ്വാഗതവും ടി.എ. കൃഷ്ണൻ നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന മത്സരത്തിൽ സുരക്ഷ കുന്നുമ്മലിനെ ദിവ്യ അവിടനല്ലൂർ 10 പോയൻറിന് പരാജയപ്പെടുത്തി വിജയികളായി. രണ്ടാമത്തെ കളിയിൽ ബ്രദേഴ്സ് പുത്തൂർവട്ടം കടിയങ്ങാട് കേളൻ മെമ്മോറിയൽ ടീമിനെ പരാജയപ്പെടുത്തി വിജയികളായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story