Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Sept 2017 2:08 PM IST Updated On
date_range 1 Sept 2017 2:08 PM ISTസേതു സീതാറാം എ.എൽ.പി. സ്കൂളിൽ വേവ് പദ്ധതി
text_fieldsbookmark_border
എലത്തൂർ: 2020 ൽ അന്താരാഷ്ട്ര നിലവാരത്തിലേക്കെത്താൻ സേതു സീതാറാം എ.എൽ.പി സ്കൂളിെൻറ വികസനത്തിന് തുടക്കമായി. എലത്തൂർ ചെട്ടികുളം സേതു സീതാറാം സ്കൂളിെൻറ വികസന പദ്ധതിയാണ് വേവ്. 2020ൽ പൂർത്തീകരിക്കണമെന്ന ലക്ഷ്യത്തോടെ പി.ടി.എ ആസൂത്രണം ചെയ്ത് മാനേജ്മെൻറിെൻറ സഹകരണത്തോടെ നടപ്പിലാക്കുന്ന വേവ് തദ്ദേശ മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്തു. എ.കെ. ശശീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. പദ്ധതിക്ക് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്നും അഞ്ചു ലക്ഷം രൂപ അനുവദിച്ചു. നിർമാണം പൂർത്തീകരിച്ച രുചിപ്പുര, മൾട്ടിമീഡിയ ക്ലാസ്റൂം, വെർച്ച്വൽ ക്ലാസ്റൂമുകൾ എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ഹെഡ്മാസ്റ്റർ കെ.സി. അബ്ദുസലാം റിപ്പോർട്ട് അവതരിപ്പിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. രാധാകൃഷ്ണൻ, കൗൺസിലർമാരായ കെ. കൃഷ്ണൻ, കെ. നിഷ, വി. റഹിയ, എ.ഇ.ഒ കെ. റജീന, ബി.പി.ഒ ഓംകാരനാഥൻ, മാനേജർ വി.കെ. അബ്ദുറഹിമാൻ, ടി.വി. നിർമലൻ, വി.കെ. മോഹൻദാസ്, ടി.പി. വിജയൻ, മാട്ടുവയലിൽ അബ്ദുറഹിമാൻ, വി.പി. അബ്ദുല്ല, റഹീന എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡൻറ് വി. ബൈജു സ്വാഗതവും പി. സുരാജ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story