Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Oct 2017 11:21 AM IST Updated On
date_range 31 Oct 2017 11:21 AM ISTസഹകരണ വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും
text_fieldsbookmark_border
കോഴിക്കോട്: സഹകരണ വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം നവംബർ 14ന് കോഴിക്കോട് ടാഗോർ സെൻററിനറി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് സ്വാഗതസംഘം ചെയർമാൻ എം. മെഹബൂബ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കും. സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള 1200 സഹകാരികൾ പെങ്കടുക്കുന്ന പ്രതിനിധി സമ്മേളനത്തിന് മുന്നോടിയായി സഹകരണ സംഘം രജിസ്ട്രാർ എസ്. ലളിതാംബിക പതാക ഉയർത്തും. രാവിലെ 11.30ന് ആരംഭിക്കുന്ന സെമിനാറിൽ 'ജി.എസ്.ടിയും നവകേരള വികസനവും' എന്ന വിഷയത്തിൽ മന്ത്രി ഡോ. തോമസ് െഎസക് പ്രഭാഷണം നടത്തും. മൂന്നു മണിക്ക് കോഴിക്കോട് കടപ്പുറത്തുനിന്ന് മുതലക്കുളം മൈതാനം വരെ ഘോഷയാത്ര നടക്കും. മുതലക്കുളത്ത് നടക്കുന്ന പൊതുസമ്മേളനം മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. നവംബർ 10ന് വൈകുന്നേരം അഞ്ചുമണിക്ക് വടകര, നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര, ബാലുശ്ശേരി, കോഴിക്കോട് നഗരം, ഫറോക്ക്, താമരശ്ശേരി, കുന്ദമംഗലം എന്നിവിടങ്ങളിൽ വിളംബരജാഥ നടക്കും. പ്രചാരണ പ്രവർത്തനങ്ങൾ പരിസ്ഥിതിസൗഹൃദമാക്കുന്നതിന് ഫ്ലക്സ് ബോർഡുകൾ പൂർണമായും ഒഴിവാക്കും. ഹരിത കേരളം, ശുചിത്വ കേരളം പദ്ധതികളോട് സഹകരിച്ച് അടുത്ത വിഷുവിന് മുമ്പ് വിളവെടുക്കാൻ കഴിയുംവിധം 1000 ജൈവ കൃഷിയിടങ്ങൾ ഒരുക്കുകയും 250 മഴക്കുഴികൾ നിർമിക്കുകയും ചെയ്യും. നവംബർ ഒന്നിന് ശുചീകരണ പ്രവർത്തനങ്ങളും നടത്തും. വാർത്തസമ്മേളനത്തിൽ സ്വാഗതസംഘം ജനറൽ കൺവീനർ പി.കെ. പുരുഷോത്തമൻ, ടൗൺ സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് എം. ഭാസ്കരൻ, സഹകരണ വകുപ്പ് അസി. രജിസ്ട്രാർ പി.കെ. സുരേഷ്, ടി.എച്ച്. ഹരീഷ്കുമാർ, പി.എസ്. മനോജ് എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story