Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവ്യാപാരികളുടെ...

വ്യാപാരികളുടെ സെക്രട്ടേറിയറ്റ് ധർണ

text_fields
bookmark_border
: ജില്ലയിൽനിന്ന് അയ്യായിരത്തോളം വ്യാപാരികൾ പങ്കെടുക്കും കൽപറ്റ: സർക്കാരി​െൻറ വിവിധ വ്യാപാരി േദ്രാഹ നടപടികൾക്കെതിരെ വ്യാപാരികൾ നവംബർ ഒന്നിന് കടകൾ അടച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന ധർണയിൽ ജില്ലയിൽ നിന്നും അയ്യായിരത്തോളം വ്യാപാരികൾ പങ്കെടുക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സെക്രട്ടേറിയറ്റ് മാർച്ചിന് മുന്നോടിയായി കഴിഞ്ഞമാസം 25ന് എറണാകുളത്ത് സമരപ്രഖ്യാപന കൺവൻഷൻ നടത്തിയിരുന്നു. രാജ്യത്ത് നടപ്പാക്കിയ ജി.എസ്.ടിയിലെ വ്യാപാര േദ്രാഹ വ്യവസ്ഥകളും അപാകതകളും പരിഹരിക്കാൻ നടപടി സ്വീകരിക്കുക, റോഡ് വികസനത്തി​െൻറ പേരിൽ ഒഴിപ്പിക്കുന്ന വ്യാപാരികളുടെ പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പാക്കുക, വ്യാപാരികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ വാടക കുടിയാൻ നിയമം കാലോചിതമായി പരിഷ്കരിച്ച് നടപ്പാക്കുക, ഉറവിട മാലിന്യ സംസ്കരണത്തി​െൻറ പരിധിയിൽനിന്ന് ചെറുകിട വ്യാപാരികളെ ഒവിവാക്കുക, ഭക്ഷ്യോൽപന്നങ്ങൾ വിൽക്കുന്ന കടകളിൽ പുകയില ഉൽപന്നങ്ങൾ വിൽക്കരുതെന്ന കേന്ദ്രനിയമം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംഘടന പ്രക്ഷോഭങ്ങൾക്ക് വ്യാപാരി സംഘടന തുടക്കം കുറിച്ചിരിക്കുന്നത്. ബുധനാഴ്ച ജില്ലയിലെ ഹോട്ടൽ, ബേക്കറി ഉൾപ്പടെയുള്ള മുഴുവൻ വ്യാപാര സ്ഥാപനങ്ങളും അടച്ചുകൊണ്ടായിരിക്കും അയ്യായിരത്തോളം വ്യാപാരികൾ തിരുവനന്തപുരത്തെ ധർണയിൽ പങ്കെടുക്കുക. കേന്ദ്രസർക്കാർ നടപ്പാക്കിയ ജി.എസ്.ടി വ്യാപാര മേഖലയുമായി ബന്ധപ്പെട്ട് തൊഴിൽ ചെയ്യുന്ന ചെറുകിട വ്യാപാര സമൂഹത്തെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. യൂറോപ്പിലെ വളരെ ചെറിയ രാജ്യങ്ങൽ നടപ്പാക്കിയ ജി.എസ്.ടിയുടെ അനുകരണം മാത്രമാണ് വേണ്ടത്ര മുന്നൊരുക്കമില്ലാതെ കേന്ദ്രസർക്കാർ രാജ്യത്ത് നടപ്പാക്കിയത്. നിത്യോപയോഗ സാധനങ്ങളായ അരി, ഭക്ഷ്യ എണ്ണകൾ തുടങ്ങിയ എല്ലാ ഭക്ഷ്യ, നിത്യോപയോഗ സാധനങ്ങൾക്കും ജി.എസ്.ടിയിലൂടെ വില വർധന ഉണ്ടാക്കിയിരിക്കുകയാണ്. കേരളത്തിലെ ലക്ഷക്കണക്കിന് ചെറുകിട വ്യാപാരികളുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കാൻ സംഘടന ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകിയിട്ടുണ്ട്. നഗരങ്ങളിലെ വാഹനങ്ങളിലെ കച്ചവടം നിർത്തലാക്കാൻ നിയമപരമായി മുന്നോട്ടുനീങ്ങുമെന്നും നടപ്പാത കൈയേറിയുള്ള കച്ചവടങ്ങൾക്കെതിരെയുള്ള നടപടി സ്വാഗതം ചെയ്യുമെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ല ജനറൽ സെക്രട്ടറി ഒ.വി. വർഗീസ്, കുഞ്ഞിരായിൻ ഹാജി, ഇ. ഹൈദ്രു എന്നിവർ പങ്കെടുത്തു. കൽപറ്റ ഗവ. കോളജിൽ ദ്വിദിന ദേശീയ സെമിനാർ ഇന്ന് മുതൽ കൽപറ്റ: എൻ.എം.എസ്.എം. ഗവ. കോളജിൽ ചരിത്ര വകുപ്പി​െൻറ ആഭിമുഖ്യത്തിൽ 'പ്രാന്തസ്ഥാനീയരുടെ ചരിത്രം; വയനാടി​െൻറ പശ്ചാത്തലത്തിൽ ഒരന്വേഷണം' എന്ന വിഷയത്തിൽ ചൊവ്വ, ബുധൻ ദിവസങ്ങളിലായി ദ്വിദിന ദേശീയ സെമിനാർ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആദിവാസികൾ, ദലിതുകൾ, ന്യൂനപക്ഷങ്ങൾ, സ്ത്രീകൾ, തൊഴിലാളികൾ, കർഷകർ, അഭയാർഥികൾ തുടങ്ങിയവരിലൂടെ പാർശ്വവത്കരിക്കപ്പെട്ടവരുടെ ചരിത്രമാണ് സെമിനാർ പരിശോധിക്കുന്നത്. കോളജ് വിദ്യാഭ്യാസ വകുപ്പി​െൻറ ധനസഹായത്തോടെ നടത്തുന്ന സെമിനാർ ചൊവ്വാഴ്ച രാവിലെ പത്തിന് അന്വേഷി അധ്യക്ഷ കെ. അജിത ഉദ്ഘാടനം ചെയ്യും. എഴുത്തുകാരൻ സണ്ണി എം. കപിക്കാട് മുഖ്യപ്രഭാഷണം നടത്തും. പ്രിൻസിപ്പൽ ഡോ. കെ.എം. ജോസ് അധ്യക്ഷത വഹിക്കും. ആദിവാസി അതിജീവനവും വികസനവും; വയനാടി​െൻറ പശ്ചാത്തലത്തിൽ എന്ന വിഷയത്തിൽ മുബൈ സർവകലാശാല പൊളിറ്റിക്കൽ സയൻസ് റിട്ട. പ്രഫ. ഡോ. ജോസ് ജോർജും, ചരിത്രശാസ്ത്രത്തി​െൻറ പുറന്തള്ളൽ രൂപങ്ങൾ, കേരളത്തി​െൻറ പശ്ചാത്തലത്തിൽ എന്ന വിഷയത്തിൽ കാലിക്കറ്റ് സർവകലാശാല അസി. പ്രഫ ഡോ. കെ.എസ്. മാധവനും സംസാരിക്കും. ബുധനാഴ്ച രാവിലെ നടക്കുന്ന സെഷനിൽ അതിരുവത്കരണത്തി​െൻറ ഉപാധി, കേരളത്തിൽനിന്നുള്ള കാഴ്ചകൾ എന്നതിനെക്കുറിച്ച് അസി. പ്രഫ പി.എസ്. മനോജ്കുമാറും മണ്ണ്, സ്വയംഭരണ നീതി, മുത്തങ്ങ സമരം ഉയർത്തുന്ന ചോദ്യങ്ങൾ എന്നതിനെക്കുറിച്ച് ഡോ. നാരായണൻ ശങ്കരനും അന്യാധീനപ്പെടുന്ന മണ്ണ്, ഗോത്രമിത്തുകൾ എന്നതിനെക്കുറിച്ച് അസി. പ്രഫ ഡോ.കെ. രമേശനും സംസാരിക്കും. ഉച്ചക്കുശേഷമുള്ള സെഷനിൽ പ്രാന്തവത്കരണം; സിദ്ധാന്തവും പ്രയോഗവും എന്ന വിഷയത്തിൽ പുല്ലൂറ്റ് കെ.കെ.ടി.എം. കോളജിലെ അസി. പ്രഫ. എ.എം. ഷിനാസും കുടിയൊഴിപ്പിക്കലി​െൻറ ചരിത്രം എന്നതിനെക്കുറിച്ച് റിട്ട. അസി. കമാൻഡൻറ് കെ.യു. ജോണിയും സംസാരിക്കും. കാരാപ്പുഴ അണക്കെട്ട്് കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് കെ.ആർ. ചിത്ര, സി. ജനാർദനൻ നായർ, എൻ.കെ. ബാബു എന്നിവരും സംസാരിക്കും. ചരിത്രവിഭാഗം അധ്യക്ഷ പി. പ്രിയ, അസി. പ്രഫ കെ.എസ്. സുജ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. ജലസമ്മേളനം: പൊതുജനങ്ങൾക്കായി മൊബൈൽ ഫോട്ടോഗ്രാഫി മത്സരം കൽപറ്റ: പ്രസ് ക്ലബ്, ജില്ല മണ്ണ് സംരക്ഷണവിഭാഗം, ഹരിതകേരളം മിഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ നവംബർ 16ന് സംഘടിപ്പിക്കുന്ന ജലസമ്മേളനത്തി​െൻറ ഭാഗമായി ജില്ലയിലെ പൊതുജനങ്ങൾക്കായി മൊബൈൽ ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു. 'ജലം'എന്ന വിഷയത്തെക്കുറിച്ച് മൂന്നു മാസത്തിനുള്ളിൽ എടുത്തതും വ്യത്യസ്തവും സർഗാത്മകവുമായ ഫോട്ടോയാണ് അയക്കേണ്ടത്. എഡിറ്റ് ചെയ്തതോ സോഫ്റ്റ് വെയർ ഉപയോഗിച്ച് മാറ്റംവരുത്തിയതോ ആയ എൻട്രികൾ സ്വീകരിക്കുന്നതല്ല. ചിത്രങ്ങൾ നവംബർ 10ന് മുമ്പ് wydpresscreative@gmail.com എന്ന മെയിലിലേക്ക് അയക്കണം. ഒന്നിലധികം എൻട്രികൾ സ്വീകരിക്കുന്നതല്ല. വിജയികൾക്ക് കാഷ് അവാർഡും മെമേൻറായും സമ്മാനമായി നൽകും ഫോൺ: 9048141993(പി. ജയേഷ്), 9446891891(അനിൽ എം ബഷീർ). MONWDL5 logo
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story