Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Oct 2017 11:21 AM IST Updated On
date_range 31 Oct 2017 11:21 AM ISTഫണ്ട് വിനിയോഗം; ശ്രദ്ധിച്ചില്ലെങ്കിൽ ഗ്രാമങ്ങളുടെ വികസനം സ്വപ്നമായി തീരും^ മന്ത്രി കെ.ടി. ജലീൽ
text_fieldsbookmark_border
ഫണ്ട് വിനിയോഗം; ശ്രദ്ധിച്ചില്ലെങ്കിൽ ഗ്രാമങ്ങളുടെ വികസനം സ്വപ്നമായി തീരും- മന്ത്രി കെ.ടി. ജലീൽ ഫണ്ട് വിനിയോഗം; ശ്രദ്ധിച്ചില്ലെങ്കിൽ ഗ്രാമവികസനം സ്വപ്നമായി തീരും- മന്ത്രി കെ.ടി. ജലീൽ *20 ലക്ഷത്തിൽ താഴെയുള്ള പ്രവൃത്തികൾ ഗുണഭോക്തൃസമിതികൾക്ക് ഏറ്റെടുക്കാം- *കരാറുകാർ സഹകരിച്ചില്ലെങ്കിൽ മറ്റുവഴികൾ തേടും കൽപറ്റ: തദ്ദേശ ഭരണ സ്ഥാപനങ്ങൾ ഫണ്ട് വിനിയോഗത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നില്ലെങ്കിൽ ഗ്രാമങ്ങളുടെ വികസന സ്വപ്നങ്ങൾ സ്വപ്നങ്ങളായി തന്നെ അവശേഷിക്കുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെ.ടി. ജലീൽ. ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2017--18 സാമ്പത്തിക വർഷത്തെ പദ്ധതി പുരോഗതി അവലോകനം ചെയ്യാനായി ആസൂത്രണ ഭവനിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കരാറുകാർ സഹകരിക്കുന്നില്ലെങ്കിൽ മറ്റു വഴികൾ തേടും. 20 ലക്ഷത്തിൽ താഴെ അടങ്കലടങ്ങിയ പ്രോജക്ടുകൾ ഗുണഭോക്തൃസമിതികൾക്ക് ഏറ്റെടുക്കാം. ജില്ലയിലെ നിർമാണ സാമഗ്രികളുടെ ലഭ്യത കുറവ് ശ്രദ്ധയിൽപ്പെട്ടിടുണ്ട്. ക്വാറിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എല്ലാവരും കൂടി ചർച്ച ചെയ്ത് പരിഹരിക്കണം. ഒരേസമയം പരിസ്ഥിതിവാദിയും വികസനവാദിയും ആവാൻ പാടില്ല. നിർമാണ വസ്തുക്കളുടെ ലഭ്യതക്കുറവും കരാറുകാരുടെ നിസ്സഹകരണവും ഉദ്യോഗസ്ഥരുടെ കുറവും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പദ്ധതി പുരോഗതിക്ക് തടസ്സമായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. പദ്ധതികൾ യഥാസമയത്ത് പൂർത്തീകരിക്കുന്നതിന് ഉദ്യോഗസ്ഥരുടെ സഹകരണം ആവശ്യമാണ്. സാങ്കേതിക നൂലാമാലകളിൽ കുടുങ്ങി പദ്ധതി അവതാളത്തിലാവരുത്. തദ്ദേശ സ്ഥാപനങ്ങൾ നൂതന േപ്രാജക്ടുകൾ തയാറാക്കണം. പശ്ചാത്തല സൗകര്യ വികസനം മാത്രമല്ല വികസനം. മാലിന്യസംസ്കരണവും തെരുവ് നായ്ക്കളുടെ ഭീഷണിയും സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളാണ്. ഒരോ ബ്ലോക്കിലും വാതക ശ്മശാനങ്ങൾ, തെരുവ് നായ്ക്കളെ വന്ധ്യംകരിക്കുന്നതിനുളള കേന്ദ്രങ്ങൾ, ആധുനിക അറവ്ശാലകൾ എന്നിവ വേണം. തെരുവ് നായ്ക്കളെ കൊല്ലുകയല്ല വേണ്ടത്. അവയുടെ വംശവർധന തടയുക എന്നതാണ് പ്രായോഗിക വഴി. ഇതിന് തദ്ദേശ ഭരണ സ്ഥാപനങ്ങൾ താൽപര്യവും ജാഗ്രതയും കാണിക്കണമെന്നും മന്ത്രി പറഞ്ഞു. പ്ലാസ്റ്റിക് മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് ഓരോ ബ്ലോക്ക് പഞ്ചായത്തിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ തരംതിരിച്ച് ചെറിയ കഷണങ്ങളാക്കി പുനരുപയോഗ സാധ്യമാക്കുന്നതിനുള്ള യൂനിറ്റുകൾ സ്ഥാപിക്കണം. പ്ലാസ്റ്റിക് മാലിന്യങ്ങൾ റോഡ് ടാറിങ്ങിന് ഉപയോഗിക്കാൻ കഴിയും. എൻജിനീയർമാർ ഇക്കാര്യം ഉറപ്പ് വരുത്തണം. രാഷ്ട്രീയമല്ല, അർഹതക്കാണ് പരിഗണന ലൈഫ് പദ്ധതിയിൽ സംസ്ഥാനത്ത് അഞ്ചര ലക്ഷത്തിലധികം അപേക്ഷകരുണ്ട്. ഭവനരഹിതർക്ക് വീട് നൽകുയെന്നത് സർക്കാറിെൻറ ഉത്തരവാദിത്തമാണ്. ഇതൊരു തുടർപ്രക്രിയയാണ്. മുൻകാല ഭവനപദ്ധതികൾ വീഴ്ച കൂടാതെ നടപ്പാക്കിയിരുന്നെങ്കിൽ ഇത്രയും ഭവനരഹിതർ ഉണ്ടാകുമായിരുന്നില്ല. സംസ്ഥാനത്ത് അഗതികേരള സർവേ തുടങ്ങിയിട്ടുണ്ട്. 2018 ജനുവരി ഒന്നിനു ശേഷം ഭക്ഷണം, മരുന്ന്, പഠനോപകരണങ്ങൾ തുടങ്ങിയവ കിട്ടാത്തവരായി ആരും ഉണ്ടാകാൻ പാടില്ല. വിവിധ പദ്ധതികൾക്കായി ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുമ്പോൾ അയാളുടെ രാഷ്ട്രീയം നോക്കരുത്. പൂർണമായും അർഹതയാണ് പരിഗണിക്കേണ്ടതെന്ന് മന്ത്രി കെ.ടി. ജലീൽ പറഞ്ഞു. ഉദ്യോഗസ്ഥർ ജനങ്ങളോടൊപ്പമാകണം തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ വകുപ്പിെൻറ ഉത്തരവുകളാണ് പാലിക്കേണ്ടത്. മറ്റു വകുപ്പിെൻറ കാര്യങ്ങൾ അവർ നോക്കും. സർക്കാർ ഉത്തരവുകൾ ഉദ്യോഗസ്ഥർ ദുർവ്യാഖ്യാനം ചെയ്ത് ലക്ഷ്യം തെറ്റിക്കരുത്. സർക്കാരിെൻറ പുതിയ ഭേദഗതികളെ കുറിച്ച് കൃത്യമായ ധാരണ ഉദ്യോഗസ്ഥർക്ക് വേണം. ജനങ്ങളുടെ ആവശ്യങ്ങൾക്ക് എന്നും മുന്തിയ പരിഗണന നൽകണം. കെട്ടിട നിർമാണ നിയമത്തിൽ സമൂല മാറ്റം വരുത്തും. നിർമിച്ചിട്ടുളള മുഴുവൻ വീടുകൾക്കും കെട്ടിടങ്ങൾക്കും നമ്പർ നൽകും. കച്ചവട സ്ഥാപനങ്ങളുടെ ലൈസൻസ് കാലാവധി എടുത്തുകളഞ്ഞ് നിക്ഷേപ സൗഹൃദമാക്കും. കെട്ടിട പെർമിറ്റ് ലഭിക്കുന്നതിനുളള അപേക്ഷ സമർപ്പിക്കുന്നത് പൂർണമായും ഓൺലൈൻ വഴിയാക്കും. പെർമിറ്റ് ലഭിക്കുന്നതിനുളള കാലതാമസം ഇതോടെ ഒഴിവാകും. വിവിധ കാരണങ്ങളാൽ അംഗീകാരം ലഭിക്കാത്ത കെട്ടിടങ്ങൾ പൊളിക്കുന്നതിന് പകരം പിഴ ചുമത്തി ക്രമപ്പെടുത്തും. ഇത്തരത്തിലുള്ള പിഴയുടെ അമ്പത് ശതമാനം തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് ലഭിക്കും. ഈ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ നിക്ഷേപ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ ആദ്യ അഞ്ച് സ്ഥാനത്തിനുളളിൽ കേരളത്തിന് സ്ഥാനം പിടിക്കാൻ കഴിയും. കരാറുകാരുടെ സമ്മർദത്തിന് വഴങ്ങില്ല കരാറുകാരുടെ സമർദത്തിന് ഒരു തരത്തിലും സർക്കാർ വഴങ്ങില്ലെന്ന് മന്ത്രി പറഞ്ഞു. ജില്ലയുടെ കോസ്റ്റ് ഇൻഡക്സ് വർധിപ്പിക്കുന്നതിനുളള നടപടികൾ ഉടൻ സ്വീകരിക്കും. ഒരു പഞ്ചായത്തിൽ ഒരു അസിസ്റ്റൻറ് എൻജിനീയർ, രണ്ട് ഓവർസിയർ തസ്തികൾ കൂടി അധികമായി സൃഷ്ടിക്കും. തദ്ദേശീയരായ ജീവനക്കാരെ സൃഷ്ടിക്കുന്നതിലൂടെ മാത്രമേ ജില്ലയുടെ ഉദ്യോഗസ്ഥ ക്ഷാമം പരിഹരിക്കാൻ കഴിയുകയുള്ളൂ. അതിനായി ജില്ല പഞ്ചായത്തിെൻറ നേതൃത്വത്തിൽ പി.എസ്.സി പരിശീലന സെൻററുകൾ തുടങ്ങാം. എസ്.സി, എസ്.ടി ഫണ്ട് ഫലപ്രദമായി വിനിയോഗിക്കുന്നില്ലെന്ന പരാതിയുണ്ട്. തദ്ദേശ ഭരണ സ്ഥാപനങ്ങൾ ഇക്കാര്യത്തിൽ ജാഗ്രത കാണിക്കണമെന്നും മന്ത്രി പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി അധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് ഡയറക്ടർ മേരിക്കുട്ടി, നഗരകാര്യ വകുപ്പ് ജോയൻറ് ഡയറക്ടർ വി.കെ. ബാലൻ, ഗ്രാമവികസന കമീഷണർ ഷൗക്കത്തലി, എ.ഡി.എം കെ.എം. രാജു, അസിസ്റ്റൻറ് ജില്ല പ്ലാനിങ് ഓഫിസർ സുഭദ്രാ നായർ, അസിസ്റ്റൻറ് െഡവലപ്മെൻറ് കമീഷണർ പി.സി. മജീദ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ബെന്നി ജോസഫ്, ബ്ലോക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാർ, മുനിസിപ്പൽ ചെയർമാന്മാർ, ഗ്രാമ ബ്ലോക്ക് മുനിസിപ്പൽ സെക്രട്ടറിമാർ, ജില്ലതല വകുപ്പ് മേധാവികൾ, ജില്ലതല ഉദ്യോഗസ്ഥർ, ഓഡിറ്റ് സൂപ്പർവൈസർമാർ, ഐ.കെ.എം. ജില്ല ടെക്നിക്കൽ ഓഫിസർ തുടങ്ങിയവർ പങ്കെടുത്തു. MONWDL13 ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2017-18 സാമ്പത്തിക വർഷത്തെ പദ്ധതി പുരോഗതി അവലോകന യോഗത്തിൽ മന്ത്രി കെ.ടി. ജലീൽ സംസാരിക്കുന്നു -------------------------------------------------------------- തദ്ദേശ ഫണ്ട് വിനിയോഗം ജില്ലക്ക് അഞ്ചാം സ്ഥാനം *നഗരസഭകളിൽ മാനന്തവാടി *ബ്ലോക്കിൽ പനമരം *പഞ്ചായത്തിൽ തിരുനെല്ലി കൽപറ്റ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നടപ്പു സാമ്പത്തിക വർഷത്തിലെ ഫണ്ട് വിനിയോഗത്തിൽ ജില്ല സംസ്ഥാനതലത്തിൽ അഞ്ചാം സ്ഥാനത്തെത്തി. തിരുവനന്തപുരത്തിനാണ് ഒന്നാം സ്ഥാനം. ഗ്രാമപഞ്ചായത്ത് തലത്തിൽ ജില്ലയിൽ ഏറ്റവും കൂടുതൽ ഫണ്ട് ചെലവഴിച്ചത് തിരുനെല്ലി പഞ്ചായത്താണ്. 40.62 ശതമാനം ഫണ്ടാണ് തിരുനെല്ലി പഞ്ചായത്ത് ഇതുവരെ ചെലവഴിച്ചത്. ബ്ലോക്ക് തലത്തിൽ പനമരം ബ്ലോക്കിനാണ് ഒന്നാം സ്ഥാനം. ആകെ അനുവദിച്ച ഫണ്ടിൽ നിന്നും 34 ശതമാനമാണ് ചെലവഴിച്ചത്. നഗരസഭകളിൽ മാനന്തവാടിയാണ് 38.12 ശതമാനം ഫണ്ട് വിനിയോഗിച്ച് ആദ്യമെത്തിയത്. ജില്ല പഞ്ചായത്ത് 26.41 ശതമാനം ഫണ്ടാണ് ഇതിനകം ചെലവഴിച്ചത്. കൽപറ്റ നഗരസഭ (22.70), സുൽത്താൻ ബത്തേരി നഗരസഭ ( 27.60), കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് (10.18), മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് (13.22) സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് (11.28).എന്നിങ്ങനെയാണ് ഫണ്ട് വിനിയോഗിച്ചത്. ഫണ്ട് വിനിയോഗം പഞ്ചായത്ത് തലത്തിൽ; അമ്പലവയൽ (16.28), മീനങ്ങാടി (17.53), നെന്മേനി (16.21), നൂൽപ്പുഴ (7.79), പനമരം (24.56), പൂതാടി (19.28), വെങ്ങപ്പള്ളി (39.55), മുള്ളൻകൊല്ലി (25.86), മുട്ടിൽ (20.83), കോട്ടത്തറ (30.78), വെളളമുണ്ട (22.78), പുൽപള്ളി (24.55), പൊഴുതന (40.32), തരിയോട് (29.72), തവിഞ്ഞാൽ (32.74), പടിഞ്ഞാറത്തറ (33.50), തൊണ്ടർനാട് (31.50), വൈത്തിരി (28.37), മൂപ്പൈനാട് (33.19), മേപ്പാടി (38.23), എടവക (29.76), കണിയാമ്പറ്റ (27.10). ----------------------------------------------------- NOTE- --- p3 package
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story