Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Oct 2017 11:17 AM IST Updated On
date_range 31 Oct 2017 11:17 AM ISTആനക്കാംപൊയിൽ ക്ഷീരസംഘം: യു.ഡി.എഫിന് ജയം
text_fieldsbookmark_border
തിരുവമ്പാടി: ആനക്കാംപൊയിൽ ക്ഷീരസംഘം ഭരണസമിതി തെരഞ്ഞെടുപ്പിൽ ജയിച്ച യു.ഡി.എഫ് ഭരണം നിലനിർത്തി. മത്സരിച്ച മുഴുവൻ യു.ഡി.എഫ് അംഗങ്ങളും തെരഞ്ഞെടുക്കപ്പെട്ടു. ബാബു ജോൺ പേക്കാകുഴി, സി.പി. മാത്യു, ഷിബിൻ അഗസ്റ്റിൻ, ബേബി അടക്കാ പാറ, സാബു കൊച്ചാലുമൂട്ടിൽ, ത്രേസ്യാമ്മ തോമസ് തുണ്ടിയിൽ, ലൈല തേക്കാട്ടുമണ്ണിൽ, ലിസി കുന്നത്ത് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. വിജയികൾക്കുള്ള സ്വീകരണയോഗം ഡി.സി.സി ജനറൽ സെക്രട്ടറി ഫിലിപ്പ് പാമ്പാറ ഉദ്ഘാടനം ചെയ്തു. ബോസ് അധ്യക്ഷത വഹിച്ചു. ബാബു കളത്തൂർ, പൗലോസ് ചൂരത്തൊട്ടി, പൗളിൻ മാത്യു, ബാബു പേക്കാക്കുഴി എന്നിവർ സംസാരിച്ചു. സി.പി.എം പ്രചാരണജാഥക്ക് സ്വീകരണം തിരുവമ്പാടി: കേന്ദ്ര സർക്കാറിെൻറ ജനവിരുദ്ധ നയങ്ങൾക്കെതിരെ സി.പി.എം നടത്തിയ കാൽനട പ്രചാരണ ജാഥ സമാപിച്ചു. പുന്നക്കലിൽ ഏരിയകമ്മിറ്റി അംഗം കെ.കെ. ദിവാകരൻ ഉദ്ഘാടനം ചെയ്തു. ചെറുപ്രയിൽ ജാഥസമാപനം ഏരിയ സെക്രട്ടറി ടി.വി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. സി. ഗണേഷ് ബാബു, സജി ഫിലിപ്, ഇ. ജനാർദനൻ, റോയ് തോമസ്, ഗീത പ്രശാന്ത്, സുനിൽ ഖാൻ, പി.ജെ. ജിബിൻ എന്നിവർ നേതൃത്വം നൽകി. Thiru 1 കേന്ദ്രസർക്കാറിെൻറ ജനവിരുദ്ധനയങ്ങൾക്കെതിരെ സി.പി.എം തിരുവമ്പാടിയിൽ നടത്തിയ കാൽനട പ്രചാരണ ജാഥ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story