Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Oct 2017 11:17 AM IST Updated On
date_range 31 Oct 2017 11:17 AM ISTകെ.പി.സി.സി പട്ടിക: വീരാൻകുട്ടിക്ക് അമർഷം; പുതുമുഖങ്ങളിൽ യുവപ്രാതിനിധ്യം ഒന്നുമാത്രം
text_fieldsbookmark_border
കോഴിക്കോട്: ജില്ലയിൽനിന്ന് 11 പുതുമുഖങ്ങളെ ഉൾപ്പെടുത്തിയ കെ.പി.സി.സി പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടതിൽ മുൻ ഡി.സി.സി പ്രസിഡൻറ് എം. വീരാൻകുട്ടിക്ക് അമർഷം. പുതുമുഖങ്ങൾക്ക് അവസരം നൽകാനെന്ന പേരിലാണ് വീരാൻകുട്ടിയെ ഒഴിവാക്കിയതെന്നാണ് വിശദീകരണമെങ്കിലും ഇൗ മാനദണ്ഡം മറ്റുചില നേതാക്കൾക്ക് ബാധകമാകാത്തതുസംബന്ധിച്ച് മുറപടി പറയാൻ നേതൃത്വത്തിനാകുന്നില്ല. പ്രായാധിക്യമാണ് മാനദണ്ഡമെങ്കിലും കെ.പി. ഉണ്ണികൃഷ്ണനും സിറിയക് ജോണിനും പട്ടികയിൽ ഇടം കിട്ടിയിട്ടുണ്ട്. കെ. കരുണാകരൻ കോൺഗ്രസിൽ നിന്ന് പുറത്തുപോവുകയും ഡി.െഎ.സി രൂപവത്കരണവുമായി മുന്നോട്ടുപോവുകയും ചെയ്ത സാഹചര്യത്തിൽ കോഴിക്കോട്ട് കെ. മുരളീധരെൻറ നേതൃത്വത്തിൽ നടത്തിയ സമ്മേളനത്തെ തള്ളിപ്പറഞ്ഞ് പാർട്ടിയിൽ അടിയുറച്ചുനിന്ന വീരാൻകുട്ടിയെ പിന്നീട് ന്യൂനപക്ഷ കമീഷൻ ചെയർമാൻ സ്ഥാനം നൽകി പാർട്ടി 'ആദരി'ച്ചിരുന്നു. എന്നാൽ, പ്രവർത്തനമണ്ഡലങ്ങളിൽ ഇപ്പോഴും സജീവമായ തന്നെ പട്ടികയിൽ ഉൾപ്പെടുത്താത്തതിലുള്ള പ്രതിഷേധം അദ്ദേഹം നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. വനിതപ്രതിനിധിയായി പി. രത്നവല്ലി ഉൾപ്പെടെ 11 പേരാണ് പട്ടികയിലെ പുതുമുഖങ്ങൾ. എ. അരവിന്ദൻ, വി.എം. ചന്ദ്രൻ, യു. രാജീവൻ, കെ.വി. സുബ്രഹ്മണ്യൻ, ബാലകൃഷ്ണൻ കിടാവ്, കെ.എം. അഭിജിത്, കെ. ബാലനാരായണൻ, െഎ. മൂസ, കെ. പ്രവീൺകുമാർ, കെ. രാമചന്ദ്രൻ എന്നിവരാണ് ലിസ്റ്റിൽ ഇടംപിടിച്ചത്. ഇതിൽ ഏഴ് പേർ െഎ ഗ്രൂപ്പുകാരാണ്. രണ്ടുപേർ വീതം െഎ ഗ്രൂപ്പുകാരും മുരളി വിഭാഗവും പങ്കിട്ടു. അതേസമയം, യുവനേതാക്കളിൽ പ്രമുഖനായ ആദം മുൽസിക്ക് ഇടം കിട്ടിയില്ല. ബേപ്പൂരിൽ നിന്ന് െഎ ഗ്രൂപ്പിലെ െഎ. മൂസയെ ഉൾപ്പെടുത്തിയതിനാലാണ് ആദം മുൽസിക്ക് അവസരം നിഷേധിക്കപ്പെട്ടത്. പുതുമുഖങ്ങളിൽ കെ.എസ്.യു പ്രസിഡൻറ് കെ.എം. അഭിജിത്ത് ഒഴിച്ചാൽ യുവാക്കൾ ആരുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story