Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Oct 2017 11:17 AM IST Updated On
date_range 31 Oct 2017 11:17 AM ISTകോർപറേഷൻ കൗൺസിലർ കെ.സി. ശോഭിതക്ക് അയോഗ്യത
text_fieldsbookmark_border
കാരണം തുടർച്ചയായി കൗൺസിൽ യോഗത്തിൽ പെങ്കടുക്കാത്തത് കോഴിക്കോട്: നഗരസഭയുടെ മലാപ്പറമ്പ് ഡിവിഷനിലെ (വാർഡ് -എട്ട്) യു.ഡി.എഫ് കൗൺസിലർ കെ.സി. ശോഭിതക്ക് കൗൺസിൽ യോഗത്തിൽ പങ്കെടുക്കുന്നതിൽ അയോഗ്യത. തുടർച്ചയായി ആറു മാസത്തിലധികം കൗൺസിൽ യോഗത്തിൽ പങ്കെടുക്കാതിരുന്നതാണ് അയോഗ്യതക്ക് കാരണമായത്. 2016 ഡിസംബർ 27 മുതൽ 2017 ജൂൺ 28 വരെയുള്ള കൗൺസിൽ യോഗങ്ങളിൽ ശോഭിത പങ്കെടുത്തിരുന്നില്ല. 1994ലെ മുൻസിപ്പൽ നിയമം- വകുപ്പ് 91(1) പ്രകാരം ശോഭിത കൗൺസിലറായി തുടരുന്നതിന് അയോഗ്യയാവുമെന്ന് കാണിച്ച് സംസ്ഥാന ഓഡിറ്റ് വകുപ്പിലെ സീനിയർ ഡെപ്യൂട്ടി ഡയറക്ടർ സെപ്റ്റംബർ 29ന് നഗരസഭക്ക് കത്ത് നൽകിയിരുന്നു. ഒക്ടോബർ 16ന് കത്ത് പ്രകാരമുള്ള വിവരം കൗൺസിലറെ അറിയിച്ചിട്ടുണ്ട്. പ്രസവവും അസുഖവും മൂലമാണ് തുടർച്ചയായി കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്നതെന്ന് ചൂണ്ടിക്കാട്ടി ഒക്ടോബർ 19ന് ശോഭിത മേയർക്ക് മറുപടി നൽകിയിരുന്നു. ഈ വിഷയം ചൊവ്വാഴ്ച ചേരുന്ന നഗരസഭ കൗൺസിലിൽ അജണ്ടയായി ചർച്ചക്കെടുക്കും. ശോഭിത നൽകിയ അവധി അപേക്ഷ കൗൺസിൽ യോഗം പരിഗണിച്ചാൽ അവർക്ക് കൗൺസിലറായി തുടരാം. ചൊവ്വാഴ്ചത്തെ ചർച്ചക്കുശേഷം അടുത്ത കൗൺസിലിൽ ഇതുസംബന്ധിച്ച തീരുമാനമെടുക്കും. ശോഭിതയുടെ അവധി അപേക്ഷ കൗൺസിൽ അംഗീകരിച്ചേക്കുമെന്നാണ് സൂചന. അല്ലാത്തപക്ഷം മലാപ്പറമ്പ് വാർഡിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവരും. മുൻ ഡി.സി.സി പ്രസിഡൻറ് കെ.സി. അബുവിെൻറ മകളാണ് ശോഭിത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story