Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Oct 2017 11:17 AM IST Updated On
date_range 31 Oct 2017 11:17 AM ISTസ്ത്രീചേതന സെമിനാർ
text_fieldsbookmark_border
കോഴിക്കോട്: സ്ത്രീകൾക്കുനേരെയുണ്ടാവുന്ന ശാരീരികവും മാനസികവുമായ അക്രമങ്ങൾക്കെതിരെ ബോധവത്കരണവുമായി സ്ത്രീചേതനയുടെ നേതൃത്വത്തിൽ ദേശീയ സെമിനാർ സംഘടിപ്പിച്ചു. 'മനുഷ്യക്കടത്ത് സ്ത്രീകളിലും കുട്ടികളിലുമുണ്ടാക്കുന്ന ആഘാതം'എന്ന പേരിൽ ദേശീയ വനിത കമീഷനുമായി ചേർന്ന് സംഘടിപ്പിച്ച സെമിനാർ കമീഷൻ അംഗം സുഷമ സാഹു ഉദ്ഘാടനം ചെയ്തു. ലോകത്ത് മൂന്നിലൊന്ന് കുട്ടികളും മനുഷ്യക്കടത്തിെൻറ ഇരകളാണെന്ന് അവർ പറഞ്ഞു. സ്ത്രീകൾക്കുനേരെയുള്ള അക്രമങ്ങൾക്കെതിരെ കൂട്ടായ പ്രവർത്തനം ഉണ്ടാവണമെന്നും അവർ പറഞ്ഞു. ഭാരതീയ സ്ത്രീശക്തി സ്ഥാപക നിർമല ആപ്തെ (മുംബൈ) മുഖ്യാതിഥിയായിരുന്നു. പ്രേരണ സ്ഥാപക പ്രീതി പാട്കർ (മുംബൈ) മുഖ്യപ്രഭാഷണം നിർവഹിച്ചു. വിവിധ സെഷനുകളിൽ ഡോ. നീന ജോസഫ്, ഡോ. ഗീത ഗോപാൽ, ഡോ. വി.സി. ബിന്ദുമോൾ, ഡോ. ജയേഷ് കെ. ജോസഫ്, ഡോ. പട്ടത്തിൽ ധന്യ മേനോൻ, ഡോ. പി. വിനോദ് ഭട്ടതിരിപ്പാട്, ഡോ. അഞ്ജലി വിശ്വാസ് ദേശ്പാണ്ഡെ, പ്രഫ. ജി.ബി. താജി എന്നിവർ സംസാരിച്ചു. ഡോ. മോളി കുരുവിള അധ്യക്ഷത വഹിച്ചു. സ്ത്രീചേതന ജന.സെക്രട്ടറി ഡോ. കെ.എസ്. ജയശ്രീ സ്വാഗതവും ഡോ. കെ.പി. ആശ നന്ദിയും പറഞ്ഞു. ..................... kc1
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story