Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Oct 2017 11:17 AM IST Updated On
date_range 31 Oct 2017 11:17 AM ISTകള്ളപ്പണക്കാരുമായുള്ള സി.പി.എം ബന്ധം സ്വതന്ത്ര ഏജൻസി അന്വേഷിക്കണം^ആർ.എം.പി.ഐ
text_fieldsbookmark_border
കള്ളപ്പണക്കാരുമായുള്ള സി.പി.എം ബന്ധം സ്വതന്ത്ര ഏജൻസി അന്വേഷിക്കണം-ആർ.എം.പി.ഐ കോഴിക്കോട്: സി.പി.എം നേതൃത്വം കള്ളക്കടത്തുകാരും അധോലോക രാജാക്കന്മാരുമായി ദീർഘകാലമായി ബന്ധത്തിലാണെന്നതിെൻറ ഒടുവിലത്തെ ഉദാഹരണമാണ് കൊടുവള്ളിയിേലതെന്ന് ആർ.എം.പി.ഐ സംസ്ഥാന കമ്മിറ്റി വാർത്തസമ്മേളനത്തിൽ ആരോപിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സ്വർണക്കടത്തുകേസിലെ പ്രതി ഫൈസൽ കാരാട്ടിെൻറ കാർ ജനജാഗ്രത യാത്രയിൽ ഉപയോഗിച്ചത് യാദൃച്ഛികമായല്ല. ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളെ സന്ദർശിക്കാൻ ജയിൽചട്ടം ലംഘിച്ച് സ്വർണ കള്ളക്കടത്തുകേസിലെ പ്രതി ഫയാസ് എത്തിയത് ഇതുമായി ചേർത്തുവായിക്കേണ്ടതാണ്. ആലപ്പുഴയിലെ കായൽ ൈകേയറി റിസോർട്ട് നിർമിച്ചുവെന്ന് ജില്ല കലക്ടർ റിപ്പോർട്ട് നൽകിയിട്ടും തോമസ് ചാണ്ടിയെ മന്ത്രിസ്ഥാനത്ത് നിലനിർത്തുന്ന സി.പി.എം നിലപാട് പരിഹാസ്യമാണെന്നും ഇക്കാര്യങ്ങളെല്ലാം ഒരു സ്വതന്ത്ര്യ അന്വേഷണ ഏജൻസി അന്വേഷിക്കണമെന്നും സംസ്ഥാന സെക്രട്ടറി എൻ. വേണു ആവശ്യപ്പെട്ടു. കെ.എസ്. ഹരിഹരൻ, കെ.പി. പ്രകാശൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story