Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകായികതാരങ്ങൾക്ക്...

കായികതാരങ്ങൾക്ക് സ്വീകരണം നൽകി

text_fields
bookmark_border
കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയിൽ രണ്ടാം സ്ഥാനം നേടിയ പുല്ലൂരാംപാറ സ​െൻറ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂളിന് ജില്ല സ്പോർട്സ് കൗൺസിലി​െൻറ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. സ്വീകരണ പരിപാടി എ. പ്രദീപ്കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കായികതാരങ്ങൾക്ക് ഉപഹാരവും കാഷ് അവാർഡും സമ്മാനിച്ചു. മാനാഞ്ചിറ സ്പോർട്സ് കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ടി.പി. ദാസൻ അധ്യക്ഷത വഹിച്ചു. കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡൻറ് കമാൽ വരദൂർ, ജോസ് മാത്യു, ടോമി ചെറിയാൻ എന്നിവർ സംസാരിച്ചു. കായികതാരങ്ങളായ അപർണ റോയി, ലിസ്ബത്ത് കരോളിൻ ജോസഫ്, അർജുൻ തങ്കച്ചൻ, തലീത്താ കുമ്മി സുനിൽ, സാനിയ ട്രീസ ടോമി, എ.സി അരുൺ, മുഹമ്മദ് ഹിഷാം, സെബിൻ സെബാസ്റ്റ്യൻ, ട്രീസ മാത്യു, ടെൽസി അനിറ്റ് ബെന്നി, ജെബിൻ ബാബു, നിധിൻ ടോമി, അനുകൂൽ ജോസഫ് എന്നിവർക്കും ടോമി ചെറിയാൻ, ജോളി തോമസ് അടക്കമുള്ള പരിശീലകർക്കുമാണ് സ്വീകരണം നൽകിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story