Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോർപറേറ്റുകളെ...

കോർപറേറ്റുകളെ പ്രീണിപ്പിക്കുന്നതിൽ കേന്ദ്രവും സംസ്ഥാനവും ഒറ്റക്കെട്ട് ^എ. വാസു

text_fields
bookmark_border
കോർപറേറ്റുകളെ പ്രീണിപ്പിക്കുന്നതിൽ കേന്ദ്രവും സംസ്ഥാനവും ഒറ്റക്കെട്ട് -എ. വാസു കൊടിയത്തൂർ: സവർണ ഫാഷിസ്റ്റ് കുത്തകകളെ സഹായിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സർക്കാറുകൾ മത്സരിക്കുകയാണെന്ന് എസ്.ഡി.ടി.യു സംസ്ഥാന പ്രസിഡൻറ് എ. വാസു പറഞ്ഞു. എരഞ്ഞിമാവിൽ ഗെയിൽവിരുദ്ധ സമരകേന്ദ്രം സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോർപറേറ്റുകൾക്കും കേന്ദ്ര സർക്കാറി​െൻറ സവർണഫാഷിസ്റ്റ് നയങ്ങൾക്കുമെതിരെ രാജ്യവ്യാപകമായി സമരം നടന്നുവരുമ്പോൾ ഗെയിൽ സമരത്തിലെ സി.പി.എം നിലപാട് കേന്ദ്ര സർക്കാറിനെ സഹായിക്കുന്നതാെണന്നും എ. വാസു പറഞ്ഞു. ഗെയിൽപദ്ധതി രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കുന്നതാണ്. ജനകീയ സമരങ്ങളെ അടിച്ചമർത്തുന്ന സർക്കാർശ്രമം അനുവദിക്കിെല്ലന്നും കോർപറേറ്റുകളെ സഹായിക്കുന്ന ഭരണം അധികകാലം നിലനിൽക്കിെല്ലന്നും അദ്ദേഹം പറഞ്ഞു. സമരസമിതി ചെയർമാൻ ഗഫൂർ കുറുമാടൻ അധ്യക്ഷത വഹിച്ചു. കരീം പഴങ്കൽ തുടങ്ങിയവർ സംസാരിച്ചു നേരേത്ത, സമരസമിതിയുടെ നേതൃത്വത്തിൽ പദ്ധതിപ്രദേശത്തേക്ക് മാർച്ചും നടന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story