Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവെസ്​റ്റ്​ കോസ്​റ്റ്​...

വെസ്​റ്റ്​ കോസ്​റ്റ്​ ഓട്ടുകമ്പനി തൊഴിലാളികളാണ് സമരരംഗത്തുള്ളത്

text_fields
bookmark_border
വിദ്യാർഥികൾക്കെതിരെയുള്ള ശിക്ഷണനടപടി പിൻവലിക്കും; ഭവൻസ് ഉപരോധസമരം മാറ്റി രാമനാട്ടുകര: രാമനാട്ടുകര ഭവൻസ് മാനേജ്മ​െൻറിന് കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉപരോധിക്കാനുള്ള തീരുമാനം മാറ്റി. വി.കെ.സി. മമ്മദ്കോയ എം.എൽ.എ യുടെ നേതൃത്വത്തിൽ ഞായറാഴ്ച രാത്രി മാനേജ്മ​െൻറ് പ്രതിനിധികളുമായി നടന്ന ചർച്ചയിലെ ധാരണപ്രകാരമാണ് തിങ്കളാഴ്ച മുതൽ ആരംഭിക്കാനിരുന്ന അനിശ്ചിതകാല ഉപരോധം താൽക്കാലികമായി മാറ്റിയത്. ചർച്ചയിലെ വ്യവസ്ഥപ്രകാരം സസ്പെൻഷനിലായ ഏഴു വിദ്യാർഥികെളയും ക്ലാസിൽ കയറ്റും. പുറത്താക്കിയ മൂന്നുപേർക്ക് മറ്റു കോളജിൽ പ്രവേശനത്തിന് അവസരമെരുക്കുമെന്നും വിദ്യാർഥികൾക്കെതിരായ പ്രതികാരനടപടികൾ അവസാനിപ്പിച്ച്, മുൻ ഒത്തുതീർപ്പുവ്യവസ്ഥകൾ ഓരോന്നായി അംഗീകരിക്കാനും തീരുമാനിച്ചതായി നേതാക്കൾ അറിയിച്ചു. പ്രശ്നത്തി​െൻറ ഗൗരവം കണക്കിലെടുത്താണ് എം.എൽ.എ യുടെ നേതൃത്വത്തിൽ ഒത്തുതീർപ്പുചർച്ച നടന്നത്. രാമനാട്ടുകര നഗരസഭാധ്യക്ഷൻ വാഴയിൽ ബാലകൃഷ്ണൻ, രാമനാട്ടുകര സഹകരണ ബാങ്ക് ചെയർമാൻ വിജയൻ പി. മേനോൻ, മാനേജ്മ​െൻറ് പ്രതിനിധികളായ അഡ്വ. പരമേശ്വരൻ, വി.എം. പ്രേംകുമാർ, എം. ഗോപാലകൃഷ്ണൻ, കെ.സുധീഷ്കുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story