Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2017 11:08 AM IST Updated On
date_range 30 Oct 2017 11:08 AM ISTസംഘാടക സമിതി യോഗം ഇന്ന്
text_fieldsbookmark_border
കൽപറ്റ: കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും ശാസ്ത്ര സാഹിത്യ പരിഷത്തും സംയുക്തമായി നവംബർ ഏഴ് മുതൽ 14 വരെ സംഘടിപ്പിക്കുന്ന ശാസ്ത്ര വാരാഘോഷത്തിെൻറ ഭാഗമായി എല്ലാ ജില്ലകളിലും വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കുമായി ശാസ്ത്ര ക്ലാസുകൾ സംഘടിപ്പിക്കുന്നു. സമാപന ദിവസമായ നവംബർ 14ന് ശാസ്ത്രറാലിയും നടത്തും. ശാസ്ത്രറാലി വിജയിപ്പിക്കാനായുള്ള സംഘാടക സമിതി രൂപീകരണം തിങ്കളാഴ്ച വൈകീട്ട് നാലിന് കൽപറ്റ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. ബസ് ഗട്ടറിൽ വീണു; യാത്രക്കാർക്ക് പരിക്ക് വൈത്തിരി: പൊഴുതന-അച്ചൂർ റൂട്ടിൽ മദ്റസക്കു സമീപം ബസ് ഗട്ടറിൽ വീണ് യാത്രക്കാരായ മൂന്ന് പേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെ 11 മണിയോെടയാണ് സേട്ട്ക്കുന്ന്-കൽപറ്റ റൂട്ടിലോടുന്ന കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽപെട്ടത്. റോഡിലെ കുണ്ടും കുഴിയുമാണ് അപകടത്തിന് കാരണമായത്. പരിക്കേറ്റവർ വൈത്തിരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. നിറവ് പദ്ധതി; ജില്ലയിലെ മൂന്നു വിദ്യാലയങ്ങൾ എറ്റെടുത്തു കൽപറ്റ: വിദ്യാലയങ്ങളെ ലോകോത്തര നിലവാരത്തിലേക്കെത്തിക്കാനായുള്ള 'നിറവ്' പദ്ധതിയുടെ ഭാഗമായി മൂന്ന് ഉപജില്ലകളിലേയും ഒാേരാ വിദ്യാലയം വീതം കെ.എസ്.ടി.എ ഏറ്റെടുത്തു. മാനന്തവാടിയിൽ ജി.എൽ.പി സ്കൂൾ കുറുക്കൻമൂല, വൈത്തിരി ഉപജില്ലയിൽ ജി.എച്ച്.എസ് റിപ്പൺ, ബത്തേരിയിൽ എ.യു.പി.എസ് ചീരാൽ എന്നീ സ്കൂളുകളാണ് ഏറ്റെടുത്തിട്ടുള്ളത്. പരിപാടിയുടെ ജില്ലതല ഉദ്ഘാടനം കുറുക്കൻമൂല ജി.എൽ.പി സ്കൂളിൽ ഒ.ആർ. കേളു എം.എൽ.എ നിർവഹിച്ചു. മാനന്തവാടി മുനിസിപ്പൽ വൈസ് ചെയർപേഴ്സൻ പ്രതിഭ ശശി അധ്യക്ഷത വഹിച്ചു. കെ.എസ്.ടി.എ ജില്ല സെക്രട്ടറി പി.ജെ. ബിനേഷ് പദ്ധതി വിശദീകരണം നടത്തി. സ്കൂളിലേക്ക് സംഘടന ശേഖരിച്ചുനൽകിയ പുസ്തകങ്ങൾ കൗൺസിലർ മിനി വിജയൻ കൈമാറി, സ്കൂൾ വികസന രേഖ കെ.എസ്.ടി.എ സംസ്ഥാന എക്സി. കമ്മിറ്റി അംഗം എൻ.എ. വിജയകുമാർ പ്രകാശനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം വി.എ. ദേവകി, ജില്ല പ്രസിഡൻറ് പി.ജെ. സെബാസ്റ്റ്യൻ, ജില്ല ജോ. സെക്രട്ടറി എം.ടി. മാത്യു, എസ്.എസ്.എ ജില്ല േപ്രാഗ്രാം ഓഫിസർ ടി.കെ. ബിനോയ്, കെ.എസ്.ടി.എ ജില്ല വൈസ് പ്രസിഡൻറുമാരായ പി.സി. വത്സല, എം.വി. ഓമന, മാനന്തവാടി ബി.പി.ഒ കെ. സത്യൻ, കുറുക്കൻമൂല ലൈബ്രറി സെക്രട്ടറി എം.എം. ജോസഫ്, പി.ടി.എ പ്രസിഡൻറ് കെ.വി. ഉണ്ണി, മാതൃസംഘം പ്രസിഡൻറ് എം.സി. മിനി, അധ്യാപിക രീജി കുര്യാക്കോസ്, ഉപജില്ല സെക്രട്ടറി വി. സുരേഷ്കുമാർ, പ്രധാന അധ്യാപിക എസ്. സത്യവതി എന്നിവർ സംസാരിച്ചു. SUNWDL4 കെ.എസ്.ടി.എ 'നിറവ്' പദ്ധതിയുടെ ഉദ്ഘാടനം കുറുക്കൻമൂല ജി.എൽ.പി സ്കൂളിൽ ഒ.ആർ. കേളു എം.എൽ.എ നിർവഹിക്കുന്നു വോളിബാൾ കോച്ചിങ് ക്യാമ്പ് പടിഞ്ഞാറത്തറ: 17 വയസ്സിൽ താഴെയുള്ള ഇരുപതോളം കുട്ടികൾക്ക് പ്രസര ലൈബ്രറി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിെൻറ ആഭിമുഖ്യത്തിൽ വോളിബാൾ പരിശീലനം നൽകുന്നു. പ്രസര വോളിബാൾ ടീം ക്യാപ്റ്റൻ വി.കെ. മമ്മൂട്ടിയുടെ നേതൃത്വത്തിലാണ് പരിശീലനം. പരിശീലന പരിപാടിയുടെ ഉദ്ഘാടനം ക്ലബ് പ്രസിഡൻറ് കെ.സി. ജോസഫ് നിർവഹിച്ചു. വിവേകോദയം എൽ.പി സ്കൂൾ എച്ച്.എം എം.പി. ചെറിയാൻ, ക്ലബ് സെക്രട്ടറി മറിയമ്മ സെബാസ്റ്റ്യൻ, ക്ലബ് വൈസ് പ്രസിഡൻറ് പി.ജെ. ബേബി, ക്യാമ്പ് ലീഡർ യു.കെ. ജിഷ്ണു എന്നിവർ സംസാരിച്ചു. നേതൃസംഗമം പിണങ്ങോട്: നവംബര്‍ ഒന്ന് മുതല്‍ 15 വരെ സമസ്തയുടെ ആഭിമുഖ്യത്തില്‍ 'ദഅ്‌വത്തിനൊരു കൈത്താങ്ങ്' എന്ന പ്രമേയത്തിൽ ആചരിക്കുന്ന കാമ്പയിനോടനുബന്ധിച്ച് കല്‍പറ്റ റേഞ്ച് ജംഇയ്യതുല്‍ മുഅല്ലിമീെൻറ ആഭിമുഖ്യത്തില്‍ നേതൃസംഗമം നടത്തി. മുദരിബ് ഇബ്‌റാഹിം ദാരിമി ഉദ്ഘാടനം ചെയ്തു. റേഞ്ച് പ്രസിഡൻറ് വി. അബ്ബാസ് ഫൈസി അധ്യക്ഷത വഹിച്ചു. മഹല്ലുകളിലേക്കുള്ള കിറ്റ് വിതരണം ചെയ്തു. ജില്ല കോർഡിനേറ്റര്‍ ഹാരിസ് ബാഖവി കമ്പളക്കാട് വിഷയാവതരണം നടത്തി. പിണങ്ങോട് അബൂബക്കർ, കെ. മൊയ്തു മൗലവി, പുനത്തില്‍ ഇബ്‌റാഹിം, കെ.എച്ച്. അബു, കെ.കെ. സിദ്ദീഖ്, മുഹമ്മദ് കുട്ടി ദാരിമി, അബൂബക്കര്‍ മൗലവി എന്നിവര്‍ സംസാരിച്ചു. സൈനുല്‍ ആബിദ് ദാരിമി സ്വാഗതവും ശാഹിദ് ഫൈസി നന്ദിയും പറഞ്ഞു. SUNWDL14 മഹല്ലുകളിലേക്കുള്ള കിറ്റ് വിതരണോദ്ഘാടനം ജംഇയ്യതുല്‍ മുഅല്ലിമീന്‍ ജില്ല ട്രഷറര്‍ സൈനുല്‍ ആബിദ് ദാരിമി നിര്‍വഹിക്കുന്നു ദിവ്യകാരുണ്യ സ്വീകരണം നൽകി തരിയോട്: സെൻറ് മേരീസ് ഫൊറോന ദേവാലയത്തിൽ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് 35 കുട്ടികൾക്ക് ആർച്ച് ബിഷപ്പ് മാർ ജേക്കബ് തുങ്കുഴി പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നൽകി. വിശുദ്ധരായി ജീവിക്കാനും വീടിനും നാടിനും നന്മ ചെയ്യാനും ദിവ്യകാരുണ്യം പ്രചോദനമാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. വികാരി ഫാ. ജെയിംസ് കുന്നത്തേട്ട്, അസി. വികാരി ഫാ. അനൂപ് കൊല്ലംകുന്നിൽ, സി. ആൻസ്റ്റെല്ല. സി. സൂസൻ, സി. ജീനാ, ട്രസ്റ്റിമാരായ സണ്ണി മുത്തങ്ങാപറമ്പിൽ, ജോൺ കരിവേപ്പിൽ, ജോണി മൂന്ന്തൊട്ടി, ജോർജ് മുട്ടപ്പള്ളി എന്നിവർ നേതൃത്വം നൽകി. SUNWDL13 തരിയോട് ഫെറോനാ പള്ളിയുടെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ കുട്ടികളുടെ ദിവ്യകാരുണ്യ സ്വീകരണത്തിൽ ആർച്ച് ബിഷപ്പ് മാർ ജേക്കബ് തുങ്കുഴി സന്ദേശം നൽകുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story