Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചുരത്തിലെ ബ്ലോക്കും...

ചുരത്തിലെ ബ്ലോക്കും ടയർ ക്ഷാമവും കെ.എസ്.ആർ.ടി.സിക്കും യാത്രക്കാർക്കും ദുരിതം തന്നെ

text_fields
bookmark_border
ചുരം നവീകരിക്കാത്തത് സ്കാനിയ, വോൾവോ, േലാ ഫ്ലോർ ബസുകൾക്കാണ് ഏറെ തിരിച്ചടിയാകുന്നത് കൽപറ്റ: വയനാട് ചുരത്തിലെ ബ്ലോക്കും ടയർ ക്ഷാമവും കെ.എസ്.ആർ.ടി.സിക്കും യാത്രക്കാർക്കും ദുരിതമാകുന്നു. വയനാട് ചുരത്തിൽ വലിയ ലോറികൾക്ക് നിരോധനം ഏർപ്പെടുത്തിയശേഷം ഇപ്പോൾ വലിയ ബസുകൾ ബ്ലോക്കിന് ഹേതുവാകുന്നുവെന്നാണ് പരാതി. കെ.എസ്.ആർ.ടി.സി സ്കാനിയ ബസ് ശനിയാഴ്ച ഏഴാം വളവിൽ കുടുങ്ങിയതിനു പിന്നാലെ ആറാം വളവിലും ഏഴാം വളവിലും കർണാടകയുടെ സ്കാനിയ ബസുകൾ കുടുങ്ങി. ദേശീയപാതയിൽ ഉൾപ്പെടുന്ന ചുരത്തിലെ നവീകരണം വേഗത്തിൽ നടപ്പാക്കാതെ, യാത്രക്കാർ ഏറെ ആശ്രയിക്കുന്ന ഇത്തരം ബസുകൾ നിരോധിക്കണമെന്ന വിചിത്രവാദമാണ് ഇപ്പോൾ ചിലർ ഉന്നയിക്കുന്നത്. ഏഴാം വളവിൽ കാർ കത്തിയതിനുശേഷമാണ് സ്കാനിയ ബസ് വരുന്നതും സ്ഥലപരിമിതി വെല്ലുവിളിയാകുന്നതും. കാർ സൈഡിലായതിനാൽ കുഴി ഒഴിവാക്കി സ്കാനിയക്ക് മുന്നോട്ടുപോകാനായില്ല. അങ്ങനെയാണ് ശനിയാഴ്ച സ്കാനിയ ബസ് കുടുങ്ങിയതെന്ന് ദൃക്സാക്ഷികൾ പറയുന്നു. ചുരത്തിൽ ബ്ലോക്കുണ്ടായാൽ കോഴിക്കോട്-വയനാട്- ബംഗളുരൂ സെക്ടറിൽ പ്രധാനമായും സർവിസ് നടത്തുന്ന കേരള ആർ.ടി.സിയെയാണ് ഏറെ ബാധിക്കുന്നത്. ശനിയാഴ്ച കോഴിക്കോടുനിന്ന് കൽപറ്റയിലെത്തിയശേഷം വിവിധ സ്ഥലങ്ങളിലേക്കു പോകേണ്ട ബസുകൾക്ക് സർവിസ് പൂർത്തിയാക്കാൻ ബ്ലോക്ക് മൂലം കഴിഞ്ഞില്ല. ഇതിനു പുറമെയാണ് ജില്ലയിലെ മൂന്നു ഡിപ്പോകളിലും ടയർ ക്ഷാമം രൂക്ഷമായിരിക്കുന്നത്. ടയർ ലഭിക്കാത്തതിനാൽ പല റൂട്ടുകളിലും ട്രിപ് മുടങ്ങുകയാണെന്നാണ് യാത്രക്കാർ പരാതിപ്പെടുന്നത്. ചുരത്തിലെ കുഴികൾ സ്കാനിയ, വോൾവോ ബസുകളുടെയും ലോഫ്ലോർ ബസുകളുടെയും ആ‍യുസ്സുതന്നെ എടുക്കുകയാണ്. കുഴികളിൽ തട്ടിക്കയറി ചുരം കയറുമ്പോഴേക്കും കേടുപാട് സംഭവിക്കുന്നതും പതിവാണ്. ദീർഘദൂര യാത്രക്കാർ ഏറെ ആശ്രയിക്കുന്ന ഇത്തരം ബസുകൾ ഈ വഴി നിരോധിക്കുകയെന്നത് അപ്രായോഗികമാണ്. ഇതിനുപകരം നേരേത്ത പ്രഖ്യാപിച്ച ചുരം അറ്റകുറ്റപ്പണി യുദ്ധകാലാടിസ്ഥാനത്തിൽ ആരംഭിക്കാനുള്ള നടപടിയാണ് അധികൃതർ സ്വീകരിക്കേണ്ടതെന്നാണ് ജനങ്ങൾ പറയുന്നത്. ഇൗമാസം 13നാണ് കോഴിക്കോട്ട് ഇതുസംബന്ധിച്ച വിശദമായ യോഗം നടന്നത്. നവംബർ ഒന്നു മുതൽ ചുരത്തിൽ പാർക്കിങ് നിരോധനം, മാലിന്യം നീക്കാൻ സംവിധാനം, ചുരം മുഴുവൻ മൂന്നു കോടിയുടെ വിളക്കുകളും കാമറയും സ്ഥാപിക്കൽ, ചുരം റോഡ് നവീകരണം എന്നിവ നടപ്പാക്കാൻ തീരുമാനമായിരുന്നു. വളവുകൾ വീതികൂട്ടാനുള്ള നടപടികൾ ഊർജിതമാക്കുമെന്നും വ്യക്തമാക്കിയിരുന്നു. കൂടാതെ രണ്ട്, നാല്, ഒമ്പത് ഒഴികെയുള്ള മുടിപ്പിൻ വളവുകൾ ഉൾപ്പെടെ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തുന്നതിന് 86 ലക്ഷം രൂപ സംസ്ഥാന ഫണ്ടിൽനിന്ന് ദേശീയപാത ചീഫ് എൻജിനീയർ വഴി അനുവദിച്ചതായി കഴിഞ്ഞദിവസം മന്ത്രി ജി. സുധാകരൻ അറിയിച്ചിരുന്നു. നേരേത്ത പറഞ്ഞ കാര്യങ്ങൾ നടപ്പാക്കുകയും അറ്റകുറ്റപ്പണി അടിയന്തരമായി ആരംഭിക്കുകയും ചെയ്താലേ ചുരത്തിലൂടെയുള്ള യാത്ര സുഗമമാകൂ. ശനിയാഴ്ചത്തെ ചുരത്തിലെ ബ്ലോക്കും ടയർ ക്ഷാമവും മൂലം കൽപറ്റ-പടിഞ്ഞാറത്തറ-മാനന്തവാടി റൂട്ടിൽ നാലോളം കെ.എസ്.ആർ.ടി.സി ബസുകൾ സർവിസ് നടത്താനായില്ല. കൽപറ്റ, മാനന്തവാടി, ബത്തേരി ഡിപ്പോകളിലെ പല ട്രിപ്പുകളും മുടങ്ങാൻ സ്പെയർപാർട്സി​െൻറ ലഭ്യതക്കുറവ് കാരണമാകുന്നുണ്ട്. ടയർ ക്ഷാമം മൂലം ബത്തേരി-പനമരം-മാനന്തവാടി റൂട്ടിൽ അഞ്ച് ബസ് സർവിസ് നടത്തുന്നതിൽ രണ്ടെണ്ണം മാത്രമാണിപ്പോൾ ഒാടുന്നത്. കോഴിക്കോേട്ടക്കുള്ള സർവിസുകളെ ബാധിക്കാതിരിക്കാൻ പല ഗ്രാമീണ റൂട്ടുകളിലെയും ബസുകൾ മാറ്റിയാണ് ഇപ്പോൾ ഒാടിക്കുന്നത്. ഇനി ശബരിമല സീസൺ കൂടിയാകുമ്പോൾ ഷെഡ്യൂളുകളെ വീണ്ടും ബാധിക്കും. ടയർ ക്ഷാമം രണ്ടു ദിവസത്തിനുള്ളിൽ പരിഹരിക്കാനാകുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. നാലാം ദിവസവും ചുരത്തിൽ ഊരാക്കുടുക്ക്; മണിക്കൂറുകളോളം ഗതാഗത തടസ്സം *ശനിയാഴ്ച കർണാടകയുടെ രണ്ടു സ്കാനിയ ബസുകളും ലോറിയും കുടുങ്ങി *ഏഴാം വളവിൽ കത്തിനശിച്ച കാർ നീക്കാത്തതും തിരിച്ചടിയായി വൈത്തിരി: തുടർച്ചയായ നാലാം ദിവസവും ചുരം വളവുകളിൽ ബസുകൾ കുടുങ്ങി മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ഞായറാഴ്ച രാവിലെ 10 മണിയോടെ ആറാം വളവിൽ കർണാടക ട്രാൻസ്പോർട്ടി​െൻറ ഐരാവത് സ്കാനിയ ബസി​െൻറ ആക്സിൽ പൊട്ടിയാണ് ആദ്യം ഗതാഗത തടസ്സമുണ്ടായത്. ബസ് വളവിൽ കുടുങ്ങിയതോടെ വലിയ വാഹനങ്ങൾ ചുരത്തിൽ കുടുങ്ങി. മണിക്കൂറുകൾക്കുശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ഒന്നര മണിക്കൂർകൊണ്ട് പൊലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ഏറെ പണിപ്പെട്ട് ബസ് നീക്കി. പിന്നീട് അധികം താമസിയാതെ ഇതേ സ്ഥലത്ത് ചരക്കുലോറി കുടുങ്ങി വീണ്ടും ഗതാഗതം തടസ്സപ്പെട്ടു. ശനിയാഴ്ച പുലർച്ചെ കത്തിനശിച്ച കാർ ഏഴാം വളവിൽനിന്ന് ഇതുവരെ നീക്കിയിട്ടില്ല. ഇൻഷുറൻസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശരിയാക്കാനാണത്രെ കാർ അതേ നിലയിൽ വെച്ചിരിക്കുന്നത്. തുടർച്ചയായി ഏഴാം വളവിലെ കുഴിയിൽ വലിയ വാഹനങ്ങൾ കുടുങ്ങി ഗതാഗതം തടസ്സപ്പെടുന്നത് ഒഴിവാക്കാനായി ഞായറാഴ്ച കോഴിക്കോട് ഡെപ്യൂട്ടി കലക്ടർ കൃഷ്ണൻകുട്ടിയുടെ ഉത്തരവുപ്രകാരം ചുരത്തിലെ വളവുകളിലെ കുഴികൾ നികത്തുന്ന പണികൾ നടന്നു. ചുരം സംരക്ഷണ സമിതി വളൻറിയർമാരാണ് അറ്റകുറ്റപ്പണികൾക്ക് നേതൃത്വം നൽകിയത്. ക്വാറി വേസ്റ്റ് ഇട്ടും മറ്റുമാണ് കുഴി അടച്ചത്. തുടർച്ചയായി ചുരത്തിലെ ഗതാഗത തടസ്സം യാത്രക്കാരെയും സർക്കാർ ജീവനക്കാരെയും ഒരുപോലെ ബുദ്ധിമുട്ടിച്ചപ്പോൾ ഏറെ കഷ്ടപ്പെട്ടത് ശനിയാഴ്ച നടന്ന പി.എസ്‍.സി പരീക്ഷയെഴുതാൻ പുറപ്പെട്ട ഉദ്യോഗാർഥികളായിരുന്നു. നിരവധി പേർ ചുരം നടന്നു കയറി പരീക്ഷ സ​െൻററുകളിൽ എത്തിയെങ്കിലും പലർക്കും പരീക്ഷ എഴുതാൻ കഴിഞ്ഞില്ല. ചുരത്തിൽ ബ്ലോക്കുണ്ടായാൽ വാഹനങ്ങൾ പെട്ടെന്ന് നീക്കാൻ സംവിധാനമില്ലാത്താണ് ഇപ്പോഴത്തെ പ്രധാന പ്രതിസന്ധി. ഇതിനായി സ്ഥിരമായ ക്രെയിൻ സംവിധാനം വേണമെന്ന ആവശ്യവും ശക്തമാണ്. ഒപ്പം മൾട്ടി ആക്സിൽ ബസുകളിൽ പലതിലും യാത്രക്കാരേക്കാൾ കൂടുതൽ ലഗേജ് കയറ്റുന്നതും കർശനമായി പരിശോധിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. നേരേത്ത ചുരത്തിലുണ്ടായിരുന്ന ക്രെയിൻ ഒരു കാരണവും കൂടാതെ അധികൃതർ കൊണ്ടുപോകുകയായിരുന്നുവെന്നാണ് ആരോപണം. എന്തായാലും കഴിഞ്ഞ നാലു ദിവസങ്ങളിൽ പലസമയത്തായുണ്ടായ ചുരത്തിലെ ഗതാഗതക്കുരുക്ക് സ്ഥിരംയാത്രക്കാരെയാണ് ഏറെ ബാധിച്ചത്. ഞായറാഴ്ച ഭക്ഷണം കിട്ടാതെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ വലഞ്ഞു. SUNWDL15 ഞായറാഴ്ച ചുരത്തിൽ ആറാം വളവിൽ കർണാടക ആർ.ടി.സിയുടെ സ്കാനിയ ബസ് കുടുങ്ങിയപ്പോൾ --------------------------------------------------------------------- NOTE ATTENTION p3 lead package ---------------------------------------
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story