Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2017 11:08 AM IST Updated On
date_range 30 Oct 2017 11:08 AM ISTകാർബൺ തുലിത പദ്ധതി മാതൃകയാക്കണം^ മന്ത്രി തോമസ് ഐസക്
text_fieldsbookmark_border
കാർബൺ തുലിത പദ്ധതി മാതൃകയാക്കണം- മന്ത്രി തോമസ് ഐസക് കാർബൺ തുലിത പദ്ധതി മാതൃകയാക്കണം -മന്ത്രി തോമസ് ഐസക് *മീനങ്ങാടിയിലെ പദ്ധതി മുഴുവൻ പഞ്ചായത്തുകളും ഏറ്റെടുത്ത് നടപ്പാക്കണം p4 lead മീനങ്ങാടി: മീനങ്ങാടി പഞ്ചായത്ത് വിജയകരമായി ഏറ്റെടുത്ത് നടപ്പാക്കുന്ന കാർബൺ തുലിത പദ്ധതി ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളും ഏറ്റെടുക്കണമെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. മീനങ്ങാടി പഞ്ചായത്ത് ഹാളിൽ കാർബൺ തുലിത പദ്ധതിയുടെ പ്രവർത്തനം അവലോകനം ചെയ്യുകയായിരുന്നു അദ്ദേഹം. 2016 ജൂൺ അഞ്ചിന് ആരംഭിച്ച പദ്ധതിയുടെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ നിരീക്ഷിച്ചതിൽനിന്നു മറ്റുള്ളവർക്കും മാതൃകയാക്കാൻ കഴിയുന്ന മികവുകളാണ് കാണാൻ കഴിയുന്നത്. ശാസ്ത്രീയമായ രീതിയിൽ പഠനവിധേയമാക്കി അതി ഗൗരവത്തോടെ നടപ്പാക്കുന്ന ഈ പദ്ധതിയുടെ ലക്ഷ്യവും വഴിമാറി പോകില്ല. പരിസ്ഥിതി സംരക്ഷണത്തോടൊപ്പം സുസ്ഥിരമായ വരുമാനമാർഗവും കാർബൺ തുല്യതയിലൂടെ നേടിയെടുക്കാൻ കഴിയും. കാർബൺ തുലിത കാലാവസ്ഥയിൽ ഇവിടെ വിളയുന്ന കാപ്പിയുൾെപ്പെടയുള്ള വിളകൾക്ക് ഈ പ്രത്യേകതകൾകൂടി ചേർത്ത് ബ്രാൻഡ് ചെയ്ത് അധിക വില നേടാനും കഴിയും. വിനോദ സഞ്ചാരത്തിന് പ്രാധാന്യമുള്ള സ്വഭാവിക കാലാവസ്ഥയുള്ള നാട് എന്ന നിലയിൽ തനത് കാർഷിക ഉൽപന്നങ്ങൾക്കും പ്രചാരമേറും. ഇന്ന് നേരിടുന്ന കാർഷിക മേഖലയിലെ അസ്ഥിരതകളും ഇതോടെ പാടെ മാറും. പദ്ധതിയുടെ പൂർത്തീകരണത്തിനായി കാർബൺ അളവു കുറക്കാൻ ധാരാളം മരങ്ങൾ നടേണ്ടിവരും. ദേശീയ തൊഴിലുറപ്പ് പദ്ധതിയെയും ഹരിത കേരള മിഷനെയുമെല്ലാം ഇതിനായി പ്രയോജനപ്പെടുത്താം. കാർബൺ ബഹിർഗമനം കുറക്കാൻ ജനപങ്കാളിത്തം അനിവാര്യമാണ്. ഇതിനായുള്ള മാർഗ നിർദേശങ്ങൾ വ്യാപിപ്പിക്കണം. അനുദിനം വർധിച്ചുവരുന്ന താപനില കുറക്കാനും വയനാടിെൻറ തനതു കാലാവസ്ഥ വീണ്ടെടുക്കാനും ഇതുകൊണ്ട് കഴിയും. കാലാവസ്ഥ മാറ്റം ഈ നാടിനെ സാരമായി ബാധിെച്ചന്ന് ഇതിനകം തിരിച്ചറിഞ്ഞ വയനാട്ടിലെ ജനത ഈ പദ്ധതിയെ ആത്മാർഥമായി ഏറ്റെടുക്കുമെന്നും മന്ത്രി തോമസ് ഐസക് പറഞ്ഞു. സി.കെ. ശശീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. മീനങ്ങാടി പഞ്ചായത്ത് പ്രസിഡൻറ് ബീന വിജയൻ കാർബൺ തുലിത പദ്ധതിയുടെ പ്രവർത്തന നാൾവഴികൾ റിപ്പോർട്ട് അവതരിപ്പിച്ചു. ജൈവ വൈവിധ്യ ബോർഡ് ചെയർമാൻ ഡോ. എസ്.സി. ജോഷി, നബാർഡ് ഡി.ജി.എം എൻ.എസ്. സജികുമാർ, മീനങ്ങാടി പഞ്ചായത്ത് വൈസ് പ്രസിഡൻറ് അസൈനാർ എന്നിവർ സംസാരിച്ചു. തണൽ സംഘടന പ്രവർത്തകരായ നിധിൻ ഡേവിസ്, കെ. ജോഷി എന്നിവർ കാർബൺ തുലിത പ്രവർത്തനങ്ങൾ വിശദീകരിച്ചു. ജില്ലയിലെ നഗരസഭ അധ്യക്ഷന്മാർ, ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് അധ്യക്ഷന്മാർ, വിദ്യാർഥികൾ തുടങ്ങിയവർ അവലോകന യോഗത്തിൽ പങ്കെടുത്തു. SUNWDL24 മീനങ്ങാടി ഗ്രാമപഞ്ചായത്ത് കാർബൺ തുലിത പദ്ധതി അവലോകന യോഗത്തിൽ മന്ത്രി ഡോ. ടി.എം. തോമസ് ഐസക് സംസാരിക്കുന്നു മരങ്ങൾ നടുന്നവർക്ക് ധനസഹായം: മീനങ്ങാടി സഹകരണ ബാങ്കിന് 10 കോടി നൽകും മീനങ്ങാടി: കാർബൺ തുലിത പദ്ധതി നടപ്പാക്കുന്ന മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ സർവിസ് സഹകരണ ബാങ്കിന് മരങ്ങൾ നടുന്ന കർഷകർക്കുള്ള ധനസഹായമായി പത്ത് കോടി രൂപ നിക്ഷേപം നൽകുമെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. മീനങ്ങാടി സർവിസ് സഹകരണ ബാങ്കിെൻറ പുതിയ കെട്ടിടത്തിെൻറ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം കൃഷിയിടത്തിൽ മരങ്ങൾ നടുന്നതിനും പരിപാലിക്കുന്നതിനുമാണ് വാർഷിക തവണയായി ഈ തുക ഉപയോഗിച്ച് ബാങ്ക് ധനസഹായം നൽകേണ്ടത്. കൃത്യമായി മരത്തിെൻറ കണക്കുകൾ നിരീക്ഷണ വിധേയമാക്കിയാണ് ഈ സംവിധാനം പ്രവർത്തിപ്പിക്കേണ്ടത്. മരത്തിെൻറ കണക്കുകൾ ശാസ്ത്രീയമായ രീതിയിൽ സൂക്ഷിക്കണം. ഇതിനായി ആപ്ലിക്കേഷനും വേണമെങ്കിൽ ഉണ്ടാക്കാം. മരം വളർച്ചയെത്തി വിൽക്കുമ്പോൾ നൽകിയ ധനസഹായം കർഷകരിൽനിന്നും ബാങ്കിന് തിരികെയും വാങ്ങാം. സഹകരണ ബാങ്കുകൾ പതിവ് രീതികൾ വിട്ട് വിപുലമായ സേവനങ്ങളുമായി പൊതുജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങണമെന്നും മന്ത്രി തോമസ് ഐസക് പറഞ്ഞു. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ബത്തേരി േബ്ലാക്ക് പഞ്ചായത്ത് പ്രസിഡൻറ് ലത ശശി, മീനങ്ങാടി പഞ്ചായത്ത് പ്രസിഡൻറ് ബീന വിജയൻ, ബത്തേരി നഗരസഭ ചെയർമാൻ സി.കെ. സഹദേവൻ, നബാർഡ് ഡി.ജി.എം എൻ.എസ്. സജികുമാർ, ബ്രഹ്മഗിരി ചെയർമാൻ പി. കൃഷ്ണപ്രസാദ്, പഞ്ചായത്ത് വൈസ് പ്രസിഡൻറ് അസൈനാർ, പി. വാസുദേവൻ, സി.എസ്. പ്രസാദ് എന്നിവർ സംസാരിച്ചു. SUNWDL25 മീനങ്ങാടി സർവിസ് സഹകരണ ബാങ്ക് കെട്ടിട ശിലാസ്ഥാപനം മന്ത്രി ഡോ. തോമസ് ഐസക് നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story