Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2017 11:05 AM IST Updated On
date_range 30 Oct 2017 11:05 AM IST'നിർബന്ധ മതപരിവർത്തനം മുസ്ലിം അജണ്ടയല്ല'
text_fieldsbookmark_border
കൽപറ്റ: നിർബന്ധിത മതപരിവർത്തനം മുസ്ലിം അജണ്ടയല്ലെന്ന് കെ.എൻ.എം ദഅ്വ സംഗമം അഭിപ്രായപ്പെട്ടു. മുസ്ലിം കുടുംബത്തിൽ പിറന്നവർ കുടുംബത്തിനകത്ത് മതമില്ലാതെ ജീവിച്ചാൽ പോലും അവരെ നിർബന്ധിച്ച് മതത്തിനകത്തേക്ക് പിടിച്ചുവലിച്ചുകൊണ്ടു വരുന്നതിനെയും സ്വവസതിയിൽ നിന്ന് ഇറക്കിവിടുന്നതിനെയും മതം അനുകൂലിക്കുന്നില്ല. അങ്ങനെ ജീവിക്കുന്നവർ കേരളത്തിനകത്തും പുറത്തും ധാരാളമുണ്ട്. എന്നിരിക്കെ, ഇതര മത സമൂഹത്തിൽനിന്നും നിർബന്ധിച്ച് മതപരിവർത്തനം നടത്തുകയെന്നത് മുസ്ലിംകളുടെ അജണ്ടയല്ല. കെ.എൻ.എം സംസ്ഥാന നിർവാഹക സമിതി അംഗം കെ.എം.കെ. ദേവർശോല ഉദ്ഘാടനം ചെയ്തു. കെ.എൻ.എം ജില്ല കൺവീനർ കെ. അബ്ദുറഹ്മാൻ സുല്ലമി അധ്യക്ഷനായിരുന്നു. കെ.എം. ഫൈസി തരിയോട്, സയ്യിദലി സ്വലാഹി, ഹുസൈൻ മൗലവി, അബ്ദുറസാഖ് എന്നിവർ സംസാരിച്ചു. SUNWDL22 കെ.എൻ.എം ദഅ്വ സംഗമം കെ.എം.കെ. ദേവർശോല ഉദ്ഘാടനം ചെയ്യുന്നു മെഡിക്കൽ ക്യാമ്പ് കണ്ണോത്തുമല: സമസ്ത കേരള സുന്നി യുവജന സംഘം നടത്തുന്ന യൂനിറ്റ് സമ്മേളനത്തിെൻറ ഭാഗമായി കണ്ണോത്തുമലയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വാകേരി ദവാഖാന യുനാനി ഹോസ്പിറ്റലുമായി സഹകരിച്ച് നടത്തിയ മെഡിക്കൽ ക്യാമ്പ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.ജെ. പൈലി ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് ജില്ല സെക്രട്ടറി സി.എം. നൗഷാദ് അധ്യക്ഷത വഹിച്ചു. മർക്കസ് യുനാനി ഹോസ്പിറ്റൽ ഡയറക്ടർ ഡോ. യു.കെ. ശരീഫ്, ഡോ. അബൂബക്കർ, ഡോ. സുഹൈൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ജഅ്ഫർ സഖാഫി, കെ.എം. രാജൻ, വി.ആർ. വിനോദ്, ഹിഫ്ളുറാൻ സഖാഫി എന്നിവർ സംബന്ധിച്ചു. എ.പി. അബ്ദുറശീദ് സഅദി സ്വാഗതവും വി.കെ. ബഷീർ നന്ദിയും പറഞ്ഞു. SUNWDL26 മെഡിക്കൽ ക്യാമ്പ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.ജെ. പൈലി ഉദ്ഘാടനം ചെയ്യുന്നു സിഗ്നേച്ചർ കാമ്പയിൻ കൽപറ്റ: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നിലപാടുകൾക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന 'പടയൊരുക്കം' വാഹന പ്രചാരണ ജാഥയോടനുബന്ധിച്ച് നടക്കുന്ന സിഗ്നേച്ചർ കാമ്പയിെൻറ ജില്ല തല ഉദ്ഘാടനം ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. ഓരോ ബൂത്തുകളിൽ നിന്നും 500 ഒപ്പുകൾ വീതം ശേഖരിച്ച് ഒരു കോടി ഒപ്പുകൾ സമാഹരിച്ച് ജാഥയുടെ സമാപനത്തിൽ സെക്രേട്ടറിയറ്റിന് മുന്നിൽ പ്രദർശിപ്പിക്കും. യു.ഡി.എഫ് ചെയർമാൻ സി.പി. വർഗീസ് അധ്യക്ഷത വഹിച്ചു. പി.പി.എ കരീം, കെ.കെ. ഹംസ, എം.സി. സെബാസ്റ്റ്യൻ, ഭൂപേഷ്, എൻ.ഡി. അപ്പച്ചൻ, പി.പി. ആലി, റസാക്ക്, കെ.കെ. അബ്രഹാം, എൻ.കെ. റഷീദ്, വി.എ. മജീദ്, എം.എ. ജോസഫ്, ടി.ജെ. ഐസക്, എ.പി. ഹമീദ്, കെ.ഇ. വിനയൻ, സി. മൊയ്ദീൻ കുട്ടി, വിജയമ്മ, കെ.കെ. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. SUNWDL20 സിഗ്നേച്ചർ കാമ്പയിൻ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു 'പടയൊരുക്കം' വിജയിപ്പിക്കും മുട്ടിൽ: വിവിധ ഗ്യാസ് ഏജൻസികളുടെ വാഹനം ഗ്യാസുമായി എത്തുന്ന സമയം നിശ്ചയിച്ച് പ്രദേശങ്ങളിൽ ബോർഡ് സ്ഥാപിക്കണമെന്ന് പരിയാരം യു.ഡി.എഫ് യോഗം ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് നയിക്കുന്ന പടയൊരുക്കം ജാഥയും ഒപ്പ് ശേഖരണവും ലഘുലേഘ വിതരണവും വിജയിപ്പിക്കുവാനും തീരുമാനിച്ചു. പഞ്ചായത്ത് ലീഗ് ജനറൽ സെക്രട്ടറി എം.കെ. ഫൈസൽ ഉദ്ഘാടനം ചെയ്തു. അമ്മദ് കക്കാടൻ അധ്യക്ഷത വഹിച്ചു. എം.കെ. യാക്കൂബ്, സി. ഇസ്മായിൽ, എം.കെ. ആലി, അന്ത്രു കൊളപ്പറ്റ, മഹമ്മൂദ്, നാസർ പണ്ടാരക്കണ്ടി, സി.എസ്. മുസ്തഫ എന്നിവർ സംസാരിച്ചു. അക്കാദമി ദിക്ർ വാർഷികം വെങ്ങപ്പള്ളി: ശംസുൽ ഉലമ ഇസ്ലാമിക് അക്കാദമിയിൽ ദിക്ർ മജ്ലിസിെൻറ 14-ാമത് വാർഷികവും പ്രാർഥനാ സദസ്സും ഇൗ മാസം അഞ്ചിന് വൈകുന്നേരം ഏഴിന് നടക്കും. സയ്യിദ് ഫഖ്റുദ്ദീൻ പൂക്കോയ തങ്ങൾ നേതൃത്വം നൽകും. അക്കാദമി ഓഡിറ്റോറിയത്തിൽ ചേർന്ന പ്രവർത്തക സമിതി യോഗം പരിപാടിക്ക് അന്തിമരൂപം നൽകി. അബൂബക്കർ ഹാജി ഉദ്ഘാടനം ചെയ്തു. വർക്കിങ് പ്രസിഡൻറ് കെ.ടി. ഹംസ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. എസ്. മുഹമ്മദ് ദാരിമി, ഹാരിസ് ബാഖവി, പി.സി. ഇബ്റാഹിം ഹാജി, ഇബ്റാഹിം ഫൈസി പേരാൽ, മുഹമ്മദ് കുട്ടി ഹസനി, പി. മുഹമ്മദ് ഹാജി, തന്നാനി അബൂബക്കർ, ഇബ്റാഹിം കൂളിവയൽ, സി. അബ്ദുൽ ഖാദിർ ഹാജി, കെ. നാസർ മൗലവി, ഉസ്മാൻ കാഞ്ഞായി, സി. കുഞ്ഞബ്ദുല്ല, പി. കുഞ്ഞബ്ദുല്ല ഹാജി, എ.കെ. അലി, അബ്ദുറഹ്മാൻ, യു. കുഞ്ഞിമുഹമ്മദ് എന്നിവർ സംസാരിച്ചു. 'വിഷരഹിത' തിരുനാൾ ആഘോഷത്തിനായി ജൈവം പദ്ധതി മൊതക്കര: വിഷമയമായ പച്ചക്കറികൾ പൂർണമായി ഒഴിവാക്കി തിരുനാൾ ആഘോഷിക്കാൻ 'ജൈവം' പദ്ധതിയുമായി മൊതക്കര ഇടവക. എല്ലാ വീടുകളിലും കുറഞ്ഞത് അഞ്ചിനം പച്ചക്കറിയെങ്കിലും ഉത്പാദിപ്പിക്കുക, പുതുതലമുറയെ കൃഷി ചെയ്യാൻ േപ്രാത്സാഹിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയുമാണ് പദ്ധതി നടപ്പാക്കുന്നത്. അമ്മമാരുടെ നേതൃത്വത്തിൽ കുട്ടികളാണ് പദ്ധതി നടപ്പിലാക്കുക. ഇതിനായി ഓരോ കുടുംബത്തിനും വഴുതന, കാബേജ്, തക്കാളി, മുളക് എന്നീ തൈകളും വള്ളിപ്പയർ, ബീൻസ്, കുറ്റിപ്പയർ തുടങ്ങിയ വിത്തുകളും വിതരണം ചെയ്തു. മൊതക്കരയിൽ താമസിക്കുന്ന നാനാജാതി മതസ്ഥരായ 120 കുടുംബങ്ങൾക്കാണ് പച്ചക്കറി തൈകൾ വിതരണം ചെയ്തത്. ഏറ്റവും നന്നായി പദ്ധതി നടപ്പാക്കുന്ന കുടുംബങ്ങൾക്ക് തിരുനാൾ ദിനത്തിൽ സമ്മാനങ്ങൾ നൽകും. 'വിഷരഹിത പച്ചക്കറി' എന്ന വിഷയത്തിൽ വെള്ളമുണ്ട കൃഷി ഓഫിസർ മുഹമ്മദ് ഷെഫീഖ് ക്ലാസെടുത്തു. വാർഡ് മെമ്പർ കല്യാണി തൈ വിതരണോദ്ഘാടനം നടത്തി. മൊതക്കരയിലെ പഴശ്ശി നഴ്സറിയാണ് തൈകൾ വിതരണത്തിനു എത്തിച്ചത്. വികാരി ഫാ. ജസ്റ്റിൻ മുത്താനിക്കാട്ട് അധ്യക്ഷത വഹിച്ചു. ഷിബു മോളത്ത് സ്വാഗതവും ജോസ് തെക്കനാൽ നന്ദിയും പറഞ്ഞു. ഷാജി മൂലയിൽ, ബെന്നി പൈനുങ്കൽ, സിബി പൈനുങ്കൽ, ജോൺസൻ പള്ളിമുറ്റം എന്നിവർ നേതൃത്വം നൽകി. 2018 ഫെബ്രുവരി 10 മുതൽ 18 വരെയാണ് മൊതക്കര തിരുമുഖ തിരുനാൾ. SUNWDL27 'വിഷരഹിത പച്ചക്കറി' എന്ന വിഷയത്തിൽ വെള്ളമുണ്ട കൃഷി ഓഫിസർ മുഹമ്മദ് ഷെഫീഖ് ക്ലാസെടുക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story