Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകരുവിശ്ശേരി ലോക്കൽ...

കരുവിശ്ശേരി ലോക്കൽ സമ്മേളനത്തിൽ നേതൃത്വം ഇടപെട്ടത്​ വീഴ്​ചവരുത്തിയതിനാൽ -^സി.പി.എം

text_fields
bookmark_border
കരുവിശ്ശേരി ലോക്കൽ സമ്മേളനത്തിൽ നേതൃത്വം ഇടപെട്ടത് വീഴ്ചവരുത്തിയതിനാൽ --സി.പി.എം കോഴിക്കോട്: പാർട്ടി സംഘടന തത്ത്വങ്ങളും സമ്മേളന നടത്തിപ്പ് സംബന്ധിച്ച് നൽകിയ മാർഗ നിർദേശങ്ങളും പാലിക്കുന്നതിൽ വീഴ്ച സംഭവിച്ചതിനാലാണ് കരുവിശ്ശേരി ലോക്കൽ സമ്മേളനത്തിൽ പാർട്ടി നേതൃത്വത്തിന് ഇടപെടേണ്ടിവന്നതെന്ന് സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അറിയിച്ചു. സമ്മേളനം നടത്താൻ നിയോഗിച്ച സംസ്ഥാന കമ്മിറ്റി അംഗം എ. പ്രദീപ്കുമാർ സംഘടന തത്ത്വങ്ങളും നിർദേശങ്ങളും അനുസരിച്ച് അത് നടത്തുന്നതിനാണ് ഇടപെട്ടത്. പ്രദീപ്കുമാറിനെ ബന്ധപ്പെടുത്തിയുള്ള വാർത്തകൾ ബോധപൂർവം തെറ്റിദ്ധാരണ സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. സമ്മേളനങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച് ഭരണഘടന തത്ത്വങ്ങൾക്കനുസരിച്ചുള്ള മാർഗ നിർദേശങ്ങൾ കേന്ദ്രകമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും എല്ലാ ഘടകങ്ങൾക്കും നേരത്തേതന്നെ നൽകിയതാണ്. ജില്ലയിൽ സി.പി.എമ്മിന് 3137 ബ്രാഞ്ചുകളുണ്ട്. മുഴുവൻ ബ്രാഞ്ചുകളുടെയും സമ്മേളനങ്ങൾ ഇതിനകം നടന്നുകഴിഞ്ഞു. 201 ലോക്കൽ കമ്മിറ്റികളാണ് പ്രവർത്തിക്കുന്നത്. ഇതിൽ ഏതാനും ലോക്കൽ സമ്മേളനങ്ങളാണ് നടക്കാൻ ബാക്കിയുള്ളത്. ഭൂരിപക്ഷം ലോക്കൽ സമ്മേളനങ്ങളും കൊയിലാണ്ടി ഏരിയ സമ്മേളനവും നടന്നുകഴിഞ്ഞു. സംഘടനാപരമായ ഐക്യവും കെട്ടുറപ്പുമാണ് സമ്മേളനങ്ങളിൽ ദൃശ്യമായതെന്ന് പി. മോഹനൻ അറിയിച്ചു. --
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story