Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2017 11:03 AM IST Updated On
date_range 30 Oct 2017 11:03 AM ISTപ്രകൃതിയെ അടുത്തറിയാൻ അവസരമൊരുക്കി വിദ്യാർഥികൾക്ക് പഠനയാത്ര
text_fieldsbookmark_border
മുക്കം: പ്രകൃതിയെ അടുത്തറിയാൻ വിദ്യാർഥികൾക്കുള്ള പഠനയാത്രക്ക് ഒരുക്കങ്ങൾ പൂർത്തിയായി. കുന്ദമംഗലം ബി.ആർ.സിയും പൂവാറൻതോട് ഗവ. എൽ.പി സ്കൂളും ചേർന്ന് മുക്കം ഉപജില്ലയിലെ വിദ്യാർഥികൾക്കും പ്രകൃതിസ്നേഹികൾക്കും വേണ്ടി നവംബർ 11നാണ് പഠനയാത്ര സംഘടിപ്പിക്കുന്നത്. പൂവാറൻതോട് മുതൽ ഉടുമ്പുപാറ വരെ ട്രക്കിങ്ങും യാത്രയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കല്ലംപുല്ല്, ആനക്കല്ലുംപാറ, ഉറുമി ഡാം തുടങ്ങിയ പ്രദേശങ്ങളിലെ ജൈവവൈവിധ്യങ്ങളും വെള്ളച്ചാട്ടങ്ങളും കൃഷിയുമൊക്കെ പഠനലക്ഷ്യമിട്ടാണ് യാത്ര. മേടപ്പാറ ജങ്ഷനിൽനിന്ന് ഉടുമ്പുപാറ വരെ നാലു കിലോമീറ്റർ ദൂരം സഞ്ചരിച്ചാണ് പൂവാറൻതോടിെൻറ ദൃശ്യമനോഹാരിതയിലേക്ക് കടക്കുന്നത്. കാർഷികവിളകളായ ജാതി, കൊക്കൊ, കുരുമുളക്, ഏലം, കാപ്പി, പുൽത്തൈലം തുടങ്ങിയവയെല്ലാം യാത്രക്കിടയിൽ പഠനവിധേയമാക്കും. കൂടരഞ്ഞിയിൽനിന്ന് എട്ടു കിലോമീറ്റർ ദൂരമുള്ള പൂവാറൻതോടിെൻറ ഭൂപ്രകൃതിയും കാലാവസ്ഥയും സസ്യവൈവിധ്യങ്ങളും വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുന്നതോടൊപ്പം പശ്ചിമഘട്ട മലനിരകളെ അടുത്തറിയാനും അന്തരീക്ഷ വ്യതിയാനങ്ങൾ അനുഭവിച്ചറിയാനും യാത്ര സഹായകമാവുമെന്ന് കോ-ഓഡിനേറ്റർമാരായ ബി.പി.ഒ സുഭാഷ് പൂനത്തും ഹെഡ്മാസ്റ്റർ ഷാഫി കോട്ടയിലും പറഞ്ഞു. വയനാടൻ, നിലമ്പൂർ കാടുകൾ അതിർത്തി പങ്കിടുന്നതും ചെങ്കുത്തായി നീണ്ടുനിൽക്കുന്ന കാടത്തിക്കുന്നും ദൂരക്കാഴ്ചകളാണ്. നാൽപതോളം മുതുവന്മാരുടെ (മുത്തൻമാരുടെ ) കുടുംബങ്ങളാണ് പൂവാറൻതോട് പ്രദേശത്ത് താമസിക്കുന്നത്. ജനങ്ങൾക്ക് യാത്രക്ക് ആശ്രയം ഏക കെ.എസ്.ആർ.ടി.സിയാണ്. ഇത്തരം പ്രശ്നങ്ങളെയും പ്രതിസന്ധികളെയുംകുറിച്ചുള്ള പഠനറിപ്പോർട്ട് തയാറാക്കാനും ലക്ഷ്യമിടുന്നുണ്ട്. ആയിരത്തോളം കുട്ടികൾ പങ്കെടുക്കുന്ന യാത്ര കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സോളി ജോസഫ് നവംബർ 11ന് രാവിലെ ഒമ്പതിന് ഫ്ലാഗ്ഓഫ് ചെയ്യും. ഫോറസ്റ്റ്, പൊലീസ്, ആരോഗ്യ വകുപ്പുകളുടെയും പരിചയസമ്പന്നരായ ഗൈഡുമാരുടെയും സേവനവും ലഭ്യമാക്കും. പ്രകൃതിപഠനയാത്രയുടെ വിജയകരമായ നടത്തിപ്പിന് 50 അംഗ പ്രവർത്തക കമ്മിറ്റി രൂപവത്കരിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം സണ്ണി പെരുകിലം തറപ്പേൽ, കുന്ദമംഗലം ബി.പി.ഒ സുഭാഷ് പൂനത്ത്, ഹെഡ്മാസ്റ്റർ ഷാഫി കോട്ടയിൽ, പി.ടി.എ പ്രസിഡൻറ് ടെന്നീസ് ചോക്കാട്ട്, മോഹനൻ കാര്യമാക്കൽ, പെലത്തൊടി മുഹമ്മദലി, ടി.പി. സുരേഷ്, രാജ് ലാൽ തോട്ടുവാൽ, ജോളി തെക്കേകര, രമേശൻ കുന്നത്ത്, സുബ്രഹ്മണ്യൻ മമ്പാട്ട്, ശശി മുണ്ടാട്ട്നിരപ്പേൽ, ജോബി തേക്കുംകാട്ടിൽ, രാജേന്ദ്രൻ കന്നുവള്ളിൽ, നൗഷാദ് ചെമ്മണ്ണാംകുന്നേൽ, ഫാദർ ലിബിൻ നെടുമന എന്നിവരും യോഗത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story