Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചരിത്ര...

ചരിത്ര സ്മാരകങ്ങൾക്കെതിരെയുള്ള ഫാഷിസ്​റ്റ്​ ഭീഷണി ചെറുക്കണം

text_fields
bookmark_border
പേരാമ്പ്ര: ചരിത്ര സ്മാരകങ്ങൾക്കെതിരെയും സാംസ്കാരിക നായകർക്കെതിരെയും ഉയരുന്ന ഫാഷിസ്റ്റ് നിലപാടുകളെ ശക്തമായി ചെറുത്തുതോൽപിക്കണമെന്ന് സംസ്കാര സാഹിതി പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഇന്ത്യൻ ചരിത്ര പശ്ചാത്തലം സംഘ്പരിവാറി​െൻറ വിഭജന പ്രത്യയശാസ്ത്ര ചിന്തകൾക്ക് ആക്കംകൂട്ടാൻ വികലമാക്കുന്നതും പ്രതിഷേധാർഹമാണെന്ന് യോഗം വിലയിരുത്തി. പ്രഫഷനൽ കോഴ്സുകളിൽ ഉൾപ്പെടെ ചരിത്രപഠനം നിർബന്ധമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രദീപൻ കീർത്തിമന്ദിർ അധ്യക്ഷത വഹിച്ചു. മുനീർ എരവത്ത്, കിഴിഞ്ഞാണ്യം കുഞ്ഞിരാമൻ, പി.കെ. നൗജിത് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സി.എച്ച്. സനൂപ് (ചെയർ.), ടി.വി. മുരളി (ജന. കൺ.), കെ.എം. ശ്രീനിവാസൻ (ട്രഷ.).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story