Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2017 11:14 AM IST Updated On
date_range 29 Oct 2017 11:14 AM ISTപേരാമ്പ്രയിൽ ഗ്രീൻ േപ്രാട്ടോകോൾ നിലവിൽവന്നു
text_fieldsbookmark_border
പേരാമ്പ്ര: പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെൻറ് റൂൾസ് 2016 പ്രകാരം പേരാമ്പ്ര ഗ്രാമപഞ്ചായത്തിൽ ഗ്രീൻ േപ്രാട്ടോകോൾ ബൈലോ നിലവിൽവന്നു. ഇതനുസരിച്ച് നവംബർ ഒന്നു മുതൽ പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ ഉപയോഗത്തിനും വിൽപനക്കും കർശന വ്യവസ്ഥകൾ ഏർപ്പെടുത്തി. 50 മൈേക്രാണിൽ കുറഞ്ഞ പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ വിൽപന, വിതരണം, ഉപയോഗം എന്നിവ നടത്തരുത്. ഡിസ്പോസിബ്ൾ പ്ലേറ്റുകൾ, ഗ്ലാസുകൾ, പേപ്പർ ഇലകൾ, റീസൈക്കിൾ ചെയ്യാൻ പറ്റാത്ത ഫ്ലക്സ് ബോർഡുകൾ എന്നിവയുടെ നിർമാണവും വിൽപനയും ഉപയോഗവും നിരോധിച്ചു. നിരോധിച്ചിട്ടില്ലാത്ത പ്ലാസ്റ്റിക് ക്യാരിബാഗുകൾ സൗജന്യമായി നൽകാൻ പാടില്ല. നിരോധിക്കാത്ത പ്ലാസ്റ്റിക് ക്യാരിബാഗുകൾ വിൽപന നടത്തുന്നതിന് കച്ചവടക്കാർ പ്രതിമാസം 4000 രൂപ ഫീസ് നൽകി രജിസ്േട്രഷൻ നടത്തണം. വ്യവസ്ഥകൾ ലംഘിക്കുന്നവർക്ക് 10,000 രൂപ മുതൽ പിഴ ചുമത്താൻ നിയമം അധികാരം നൽകുന്നുണ്ട്. വീടുകളിലും സ്ഥാപനങ്ങളിലും പൊതുപരിപാടികളിലും ഉണ്ടാകുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള എല്ലാ മാലിന്യങ്ങളും വൃത്തിയാക്കി ഉണക്കി തരംതിരിച്ച് സൂക്ഷിക്കേണ്ടതും യൂസർ ഫീ നൽകി പഞ്ചായത്ത് നിശ്ചയിക്കുന്ന ഏജൻസികൾക്ക് കൈമാറേണ്ടതുമാണ്. പ്ലാസ്റ്റിക് കത്തിക്കുന്നവർ 25,000 രൂപ വരെ പിഴ ശിക്ഷക്ക് വിധേയമാകും. മാലിന്യ നിർമാർജനത്തിനും സംസ്കരണത്തിനുമായി വിപുല പദ്ധതികളാണ് സീറോ വേസ്റ്റ് പേരാമ്പ്ര എന്ന പേരിൽ പഞ്ചായത്ത് ആവിഷ്കരിച്ചിരിക്കുന്നത്. ഇതനുസരിച്ച് ബ്ലോക്ക് പഞ്ചായത്തുമായി സഹകരിച്ച് ഇന്നർ മാർക്കറ്റിൽ പ്ലാസ്റ്റിക് മാലിന്യ സംസ്കരണകേന്ദ്രം തുടങ്ങും. ഇതിനായി 55 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ജൈവമാലിന്യ സംസ്കരണത്തിനായി ബയോഗ്യാസ് പ്ലാൻറും മണ്ണിര കേമ്പാസ്റ്റുകളും സ്ഥാപിക്കും. മാലിന്യം ശേഖരിക്കുന്നതിനും സംസ്കരണ കേന്ദ്രത്തിൽ എത്തിക്കുന്നതിനും ഹരിതസേന പ്രവർത്തകർക്കുള്ള പരിശീലനം നവംബർ ഒന്നിന് നടക്കും. പേരാമ്പ്ര പൊലീസ് സി.സി.ടി.വി കാമറ വഴി ശക്തമായ നിരീക്ഷണ സംവിധാനവും ഒരുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story