Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചുള്ളിയോട് റോഡ്...

ചുള്ളിയോട് റോഡ് ഇനിമുതൽ എം.ജി റോഡ്​ ബത്തേരി ഗാന്ധി ജങ്ഷനിലെ മഹാത്മ ഗാന്ധി പ്രതിമ നാടിനു സമർപ്പിച്ചു

text_fields
bookmark_border
ചുള്ളിയോട് റോഡ് ഇനി മുതൽ എം.ജി. റോഡ് ബത്തേരി ഗാന്ധി ജങ്ഷനിലെ മഹാത്മ ഗാന്ധി പ്രതിമ നാടിനു സമർപ്പിച്ചു *നഞ്ചൻകോട്-നിലമ്പൂർ റെയിൽേവ നടപടി ഊർജിതമാക്കാൻ ആവശ്യപ്പെടുമെന്ന് സ്പീക്കർ സുല്‍ത്താന്‍ ബത്തേരി: ബത്തേരി നഗരസഭയുടെ നേതൃത്വത്തില്‍ ഗാന്ധി ജങ്ഷനില്‍ സ്ഥാപിച്ച ഗാന്ധി പ്രതിമയുടെ അനാച്ഛാദനം നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു. കപട ആത്മീയത നിറഞ്ഞാടുന്ന ഈ കാലഘട്ടത്തില്‍ ഗാന്ധിയന്‍ ദര്‍ശനങ്ങളുടെ മൂല്യം ഏറിവരികയാണെന്നും ആത്മീയത മനുഷ്യനെ ശുദ്ധീകരിക്കാനുള്ള മരുന്നാണെന്ന് പറഞ്ഞുതന്നയാളാണ് ഗാന്ധിയെന്നും സ്പീക്കര്‍ പറഞ്ഞു. ദലിതന്മാരെ ഉദ്ധരിക്കുന്നതില്‍ അദ്ദേഹം മുഖ്യപങ്ക് വഹിച്ചു. ഒരു ജനതയെ ഏകോപിപ്പിക്കാന്‍ സൂക്ഷ്മതയോടെ ഇടപെട്ട മറ്റാരും ഇന്ത്യയിലുണ്ടായിട്ടില്ലെന്നും എല്ലാംകൊണ്ടും അത്യപൂര്‍വമായ ദാര്‍ശനിക സമ്പത്താണ് ഗാന്ധിയെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, നഞ്ചന്‍കോട്- നിലമ്പൂര്‍ റെയില്‍പാത സര്‍ക്കാറി​െൻറ പരിഗണന ലിസ്റ്റില്‍ ആദ്യമാണെന്നും റെയില്‍പാത നടപടി ഊര്‍ജിതമാക്കാന്‍ സര്‍ക്കാറിനോട് അഭ്യര്‍ഥിക്കുമെന്നും അദ്ദേഹം പറഞ്ഞു. ട്രാഫിക് ജങ്ഷനില്‍നിന്നും അമ്മായിപ്പാലം വരെയുള്ള ചുള്ളിയോട് റോഡിന് എം.ജി റോെഡന്ന പുനര്‍നാമകരണം ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. ബത്തേരി ഡയറ്റ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. പി. ലക്ഷ്മണനും കുടുബവുമാണ് പ്രതിമ നിര്‍മിച്ച് നാടിനു നല്‍കുന്നത്. മൂന്ന് തട്ടുകളായി കോണ്‍ക്രീറ്റ് ചെയ്ത് പണിതുയര്‍ത്തിയ പ്രതലത്തിനു മുകളില്‍ ഗാന്ധിജിയുടെ അർധകായ പ്രതിമയാണ് സ്ഥാപിച്ചത്. 11അടിയാണ് പ്രതിമയുടെ ഉയരം. കറുത്ത ഗ്രാനൈറ്റ് പതിച്ച തറകളുടെ നാലു ഭാഗത്തും മലയാളം, തമിഴ്, ഇംഗ്ലീഷ്, ഹിന്ദി എന്നി ഭാഷകളില്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നെന്മേനി കഴമ്പ് സ്വദേശിയും കലാകാരനും ശില്‍പിയുമായ സി.സി. ഹരിദാസാണ് ഗാന്ധി പ്രതിമ നിര്‍മിച്ചത്. ശില്‍പി ഹരിദാസിനേയും പ്രതിമ സ്‌പോണ്‍സര്‍ ചെയ്ത ലക്ഷ്മണന്‍ മാഷിനേയും സ്പീക്കര്‍ ഉപഹാരം നൽകി ആദരിച്ചു. ചടങ്ങില്‍ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഡോ. പി. തോമസ് ഗാന്ധി സന്ദേശം നല്‍കി. നഗരസഭ ചെയര്‍മാന്‍ സി.കെ. സഹദേവന്‍, ഡെപ്യൂട്ടി ചെയര്‍പേഴ്‌സൻ ജിഷാ ഷാജി, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ടി.എല്‍. സാബു, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ എല്‍സി പൗലോസ്, ബാബു അബ്ദുറഹിമാന്‍, പി.കെ. സുമതി, വത്സ ജോസ്, ഡോ. പി. ലക്ഷ്മണന്‍, എന്‍.എം. വിജയന്‍, പി.പി. അയൂബ്, കെ.ശശാങ്കന്‍, എ. ഭാസ്‌കരന്‍, പി.എം. ജോയി, വേണുഗോപാല്‍, സി.ഡി.എസ് ചെയര്‍പേഴ്‌സൻ സുപ്രിയ, നഗരസഭ സെക്രട്ടറി എ. പ്രവീണ്‍, കെ.എം. ഷബീര്‍ അഹമ്മദ്, മത്തായി പുളിനാക്കുഴി എന്നിവർ സംസാരിച്ചു. SATWDL18 ബത്തേരി ഗാന്ധി ജങ്ഷനിലെ ഗാന്ധി പ്രതിമ നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അനാച്ഛാദനം ചെയ്യുന്നു നഞ്ചൻകോട്-നിലമ്പൂർ റെയിൽപാത; റെയിൽേവ ബോർഡ് ചെയർമാനുമായി ചർച്ച ചെയ്യാത്തതിൽ വ്യാപക പ്രതിഷേധം കൽപറ്റ: നഞ്ചൻകോട്- നിലമ്പൂർ റെയിൽപാത സംബന്ധിച്ച് റെയിൽവേ ബോർഡ് ചെയർമാനുമായി ചർച്ച ചെയ്യാൻപോലും തയാറാകാതിരുന്ന കേരള സർക്കാറി​െൻറ നടപടിയിൽ വ്യാപക പ്രതിഷേധം. കഴിഞ്ഞദിവസം നടന്ന യോഗത്തിൽ നഞ്ചൻകോട്-നിലമ്പൂർ റെയിൽപാതയുടെ കാര്യം ചെയർമാനുമായി സംസാരിക്കാത്ത സർക്കാർ നടപടി പ്രതിഷേധാർഹമാണെന്ന് നീലഗിരി-വയനാട് എൻ.എച്ച് ആക്ഷൻ കമ്മിറ്റി യോഗം അറിയിച്ചു. കഴിഞ്ഞ നിയമസഭ സമ്മേളനങ്ങളിൽ നഞ്ചൻകോട്-നിലമ്പൂർ റെയിൽപാത നടപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ആറു തവണയാണ് സർക്കാർ അറിയിച്ചത്. വയനാട്ടിൽ മുഖ്യമന്ത്രി പിണറായി വിജയനും റെയിൽേവയുടെ ചുമതലയുള്ള മന്ത്രി ജി. സുധാകരനും ഇത് ആവർത്തിച്ചിരുന്നു. നിയമസഭക്കും ജനങ്ങൾക്കും നൽകിയ ഉറപ്പാണ് ചെയർമാനുമായുള്ള ചർച്ചയിൽ ലംഘിക്കപ്പെട്ടിരിക്കുന്നത്. നഞ്ചൻകോട്--നിലമ്പൂർ റെയിൽപാതയുടെ കാര്യത്തിൽ സർക്കാർ ഇരട്ടത്താപ്പ് ഉപേക്ഷിക്കണം. കർണാടക പാതയുടെ അനുമതി നൽകുന്നതിന് തടസ്സമില്ലെന്ന് വ്യക്തമാക്കിയെങ്കിലും കേരള െറയിൽ െഡവലപ്മ​െൻറ് കോർപറേഷൻ അപേക്ഷ നൽകാത്തതാണ് അനുമതി ലഭിക്കാൻ തടസ്സം. എന്നാൽ, നഞ്ചൻകോട്-നിലമ്പൂർ പാതയേക്കാൾ ദൂരം വനത്തിലൂടെ പോകുന്ന തലശ്ശേരി--മൈസൂർ റയിൽപാതയുടെ സർവേ അനുമതിക്കുവേണ്ടി കേരള റെയിൽ െഡവലപ്മ​െൻറ് കോർപറേഷൻ അപേക്ഷ നൽകുകയും ഉന്നതതല ചർച്ച നടത്തുകയും ചെയ്തു. നിലമ്പൂർ-നഞ്ചൻകോട് പാതയിൽ കുറെേയറെ നടപടികൾ പുരോഗമിച്ചിട്ടും ഇതിൽ സർക്കാർ കാണിക്കുന്ന അലംഭാവം പ്രതിഷേധാർഹമാണ്. എന്നാൽ, സർക്കാറിലെ ചില ഉന്നതർ ചേർന്ന് ഈ പാത അട്ടിമറിക്കാനുള്ള ശ്രമങ്ങൾ സജീവമായി നടത്തിക്കൊണ്ടിരിക്കുകയാണ്. തലശ്ശേരി-മൈസൂർ പാത വയനാട് വഴി നടപ്പാക്കാനുള്ള സംസ്ഥാന സർക്കാറി​െൻറ ശ്രമത്തെ ആക്ഷൻ കമ്മിറ്റി സ്വാഗതം ചെയ്യുന്നു. എന്നാൽ, വയനാട്ടിലെ ജനങ്ങൾക്കും കേരള ജനതക്കും ഏറ്റവുമധികം പ്രയോജനപ്പെടുന്ന, സംസ്ഥാനത്തിനു സാമ്പത്തിക ബാധ്യതയില്ലാതെ നടപ്പാക്കാൻ സാധിക്കുന്ന നഞ്ചൻകോട്- നിലമ്പൂർ റെയിൽപാത അട്ടിമറിച്ചുകൊണ്ട് തലശ്ശേരി-മൈസൂർ പാത മാത്രം നടപ്പാക്കാനുള്ള ശ്രമത്തെയാണ് ആക്ഷൻ കമ്മിറ്റി എതിർക്കുന്നത്. ആക്ഷൻ കമ്മിറ്റിയുടെ ജനകീയസമരത്തെ ജനങ്ങളെ ഭിന്നിപ്പിച്ച് പരാജയപ്പെടുത്താനുള്ള സർക്കാറി​െൻറ ശ്രമം അപലപനീയമാണ്. ശക്തമായ സമരങ്ങളുമായി മുന്നോട്ടുപോകാൻ ആക്ഷൻ കമ്മിറ്റി യോഗം തീരുമാനിച്ചു. അഡ്വ. ടി.എം. റഷീദ്, വിനയകുമാർ അഴിപ്പുറത്ത്, അഡ്വ. പി. വേണുഗോപാൽ, പി.വൈ. മത്തായി, വി. മോഹനൻ, എം.എ. അസൈനാർ, ഫാ. ടോണി കോഴിമണ്ണിൽ, ജോർജ് നൂറനാൽ, രാജൻ തോമസ്, ജോയിച്ചൻ വർഗീസ്, നാസർ കാസിം, അനിൽ മാസ്റ്റർ, ജോസ് കപ്യാർമല, ജേക്കബ് ബത്തേരി, എ. കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു വയനാട് റെയിൽേവ അട്ടിമറിക്കു പിന്നിൽ സർക്കാറി​െൻറ പ്രാദേശിക പക്ഷപാതം -എം.എൽ.എ കൽപറ്റ: വികസനത്തിലും രാഷ്ട്രീയ, പ്രാദേശിക പക്ഷപാതം കാണിച്ച് കേരള സർക്കാർ നിലമ്പൂർ-വയനാട്-നഞ്ചൻകോട് റെയിൽേവ പദ്ധതി അട്ടിമറിച്ചുവെന്ന് ഡി.സി.സി പ്രസിഡൻറ് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ കുറ്റപ്പെടുത്തി. 2016 കേന്ദ്ര റെയിൽേവ ബജറ്റിൽ നിലമ്പൂർ-വയനാട്--നഞ്ചൻകോട് റെയിൽേവക്ക് അനുമതി ലഭിച്ചിരുന്നു. റെയിൽേവ ആക്റ്റ് പ്രകാരം വനത്തിലൂടെ റെയിൽപാത നിർമിക്കാൻ റെയിൽേവക്ക് അധികാരമുണ്ട്. തുരങ്കപാത നിർമിച്ച് വനനശീകരണം ഇല്ലാതെ പാത നിർമിക്കാമെന്ന് ഡി.എം.ആർ.സി റിപ്പോർട്ട് നൽകിയിട്ടുമുണ്ട്. കേരളത്തിൽ വാളയാർ വനത്തിലൂടെയും, ഇന്ത്യയിലെ തന്നെ ഗീർ, കാസീരംഗ വന്യമൃഗ സങ്കേതങ്ങളിൽ കൂടിയും റെയിൽേവ കടന്നുപോകുന്നുണ്ട്. ഇതെല്ലാം വിസ്മരിച്ചാണ് സംസ്ഥാന സർക്കാർ വയനാടി​െൻറ സ്വപ്നപദ്ധതി അട്ടിമറിക്കുന്നത്. ഇത് വയനാട്, മലപ്പുറം ജില്ലകളോടൊപ്പം സംസ്ഥാനത്തോടും കാണിക്കുന്ന കടുത്ത അനീതിയാണ്. ഈ തെറ്റായ നയം സർക്കാർ പുനഃപരിശോധിക്കണമെന്നും, വയനാടി​െൻറയും കേരളത്തി​െൻറയും വികസന സ്വപ്നങ്ങളിലേക്ക് നയിക്കുന്ന റെയിൽപാതക്കായി നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭങ്ങൾക്ക് തുടക്കം കുറിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story