Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇന്ന് എം-.ആർ സൺഡേ...

ഇന്ന് എം-.ആർ സൺഡേ ആചരിക്കും

text_fields
bookmark_border
കോഴിക്കോട്: ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികൾ ഞായറാഴ്ച എം-.ആർ (മീസൽസ്- റുബെല്ലാ) സൺഡേ ആയി ആചരിക്കും. രാവിലെ ഒമ്പത് മുതൽ ഉച്ച രണ്ട് വരെ സ്വകാര്യ ആശുപത്രികളിൽ മീസൽസ്-റുബെല്ലാ വാക്സിൻ നൽകാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടാതെ ജില്ലയിലെ ആറ് സ്വകാര്യആശുപത്രികൾ ഓരോ സ്കൂൾ വീതം ഏറ്റെടുത്ത് അവിടത്തെ മുഴുവൻ കുട്ടികൾക്കും കുത്തിവെപ്പ് കിട്ടിയെന്ന് ഉറപ്പുവരുത്തും. ആസ്റ്റർ മിംസ്, നാഷനൽ, ഇഖ്റ, ഫാത്തിമ, കെ.എം.സി.ടി മണാശ്ശേരി, അൽ അബീർ ഫാമിലി മെഡിക്കൽ സ​െൻറർ പൊറ്റമ്മൽ എന്നീ ആശുപത്രികളാണ് പരിസരത്തുളള ഓരോ സ്കൂൾ വീതം ഏറ്റെടുക്കുന്നത്. നവംബറിലെ എല്ലാ ബുധനാഴ്ചകളിലും ശനിയാഴ്ചകളിലും ആരോഗ്യവകുപ്പി​െൻറ എല്ലാ സ്ഥാപനങ്ങളിലും എം.ആർ വാക്സിനേഷൻ നൽകുന്നതിനുളള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ.വി. ജയശ്രീ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story