Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right​െഎ.വി. ശശി സിനിമ...

​െഎ.വി. ശശി സിനിമ ജനകീയമാക്കി ^മന്ത്രി ടി.പി. രാമകൃഷ്ണൻ

text_fields
bookmark_border
െഎ.വി. ശശി സിനിമ ജനകീയമാക്കി -മന്ത്രി ടി.പി. രാമകൃഷ്ണൻ കോഴിക്കോട്: ഐ.വി. ശശി മലയാള സിനിമയെ ജനകീയമാക്കിയ കലാകാരനാണെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ. കോഴിക്കോട് പൗരാവലിയുടെ അനുശോചനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആൾക്കൂട്ടത്തെയും സിനിമയെയും സമന്വയിപ്പിച്ച പ്രതിഭയായിരുന്നു ഐ.വി. ശശിയെന്നും അദ്ദേഹം പറഞ്ഞു. മേയർ തോട്ടത്തിൽ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സംവിധായകൻ വി.എം. വിനു അനുശോചന പ്രമേയം അവതരിപ്പിച്ചു. പരീക്ഷണ സിനിമകൾക്ക് തുടക്കമിട്ട ശശി മലയാള സിനിമ അടക്കിവാണു. ശശിയുടെ സിനിമ കണ്ടാണ് സംവിധായകനാവണമെന്ന മോഹം വന്നതെന്നും വിനു പറഞ്ഞു. നിർമാതാവ് പി.വി. ഗംഗാധരൻ അനുസ്മരണ പ്രഭാഷണം നടത്തി. എം.കെ.രാഘവൻ എം.പി, പുരുഷൻ കടലുണ്ടി എം.എൽ.എ, ഷാജൂൺ കാര്യാൽ, തേജ് മെർവിൻ, കെ.ടി.സി. അബ്ദുള്ള, വിനോദ് കോവൂർ, ടി.വി. ബാലൻ, എം. രാജൻ, നവാസ് പൂനൂർ തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story