Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2017 11:08 AM IST Updated On
date_range 29 Oct 2017 11:08 AM ISTകായികമേള: മികവ് തെളിയിച്ചവർക്ക് സ്വീകരണം നൽകി
text_fieldsbookmark_border
മുക്കം: സംസ്ഥാന കായികമേളയിൽ മികവ് തെളിയിച്ചവർക്ക് കാരശ്ശേരി മേഖല വനിത സഹകരണ സംഘത്തിെൻറ നേതൃത്വത്തിൽ സ്വീകരണം നൽകി. 100 മീറ്റർ, 200 മീറ്റർ, 400 മീറ്റർ റിലേ എന്നീയിനങ്ങളിൽ വെള്ളിമെഡൽ നേടിയ എ.സി. അരുൺ, ജൂനിയർ വിഭാഗം ജാവലിൻ ത്രോയിൽ വെള്ളിമെഡൽ നേടിയ അനു ബഷീർ, വെങ്കലം നേടിയ പി.ടി. രഹ്‌ന എന്നിവർക്കാണ് സ്വീകരണം നൽകിയത്. ലോക റെയിൽവേ വെറ്ററൻസ് അത്ലറ്റിക് മീറ്റിലെ ജേതാവ് മുഹമ്മദ് ഹസൻ ഉപഹാരം നൽകി. റീന പ്രകാശ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം എൻ.കെ. അൻവർ, റോസമ്മ കുറ്റ്യാങ്കൽ, ശ്യാമള മഠത്തിൽ, അജിത പട്ടർചോലയിൽ എന്നിവർ സംസാരിച്ചു. റംല സാദിഖ് സ്വാഗതവും എ.സി. ഷിനോദ് നന്ദിയും പറഞ്ഞു. MKMUC2 സംസ്ഥാന കായികമേളയിൽ മികവ് തെളിയിച്ചവർക്കുള്ള കാരശ്ശേരി മേഖല വനിത സഹകരണ സംഘത്തിെൻറ ഉപഹാരം റെയിൽവേ വെറ്ററൻസ് അത്‌ലറ്റിക് മെഡൽ ജേതാവ് മുഹമ്മദ് ഹസൻ സമ്മാനിക്കുന്നു വാഹന പ്രചാരണ ജാഥക്ക് സ്വീകരണം നൽകി മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്ത് ഭരണസമിതി സ്വജനപക്ഷപാതവും അനീതിയും നടത്തുന്നുവെന്നാരോപിച്ച് മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി നവംബർ രണ്ടിന് നടത്തുന്ന ഇരിപ്പുസമരത്തിെൻറ വാഹനപ്രചാരണ ജാഥക്ക് സ്വീകരണം നൽകി. നോർത്ത് കാരശ്ശേരിയിൽ യു.ഡി.എഫ് തിരുവമ്പാടി മണ്ഡലം ചെയർമാൻ എ.എം. അഹമ്മദ് കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. അടുക്കത്തിൽ മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ല സെക്രട്ടറി എം.ടി. സെയ്ദ് ഫസൽ, ജാഥ ക്യാപ്റ്റൻ കെ. കോയ, വൈസ് ക്യാപ്റ്റൻ എം.പി.കെ. അബ്ദുൽ ബർറ്, ഡയറക്ടർ പി.എം. സുബൈർ, കോഒാഡിനേറ്റർ ഗസീബ് ചാലൂളി, നിസാം കാരശ്ശേരി, ശിഹാബ് കറുത്തപറമ്പ്, റഊഫ് കൊളക്കാടൻ, പി.പി. ശിഹാബ്, കെ.എം. അഷ്റഫലി, എം.കെ. സൈതാലി, എൻ.പി. കാസിം, മുനീർ ആലുങ്ങൽ, അഫ്സാർ, അബൂബക്കർ ചാലൂളി, കെ.പി. മുഹമ്മദ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story