Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2017 10:29 AM IST Updated On
date_range 29 Oct 2017 10:29 AM ISTലീഗ് ആർ.എസ്.എസിനെ കൂട്ടുപിടിച്ച് കുപ്രചരണം നടത്തുന്നു ^എളമരം കരീം
text_fieldsbookmark_border
ലീഗ് ആർ.എസ്.എസിനെ കൂട്ടുപിടിച്ച് കുപ്രചരണം നടത്തുന്നു -എളമരം കരീം കൊടുവള്ളി: വടക്കെ ഇന്ത്യയെപ്പോലെ കേരളത്തെയും കലാപഭൂമിയാക്കാനുള്ള ഫാഷിസ്റ്റ് നീക്കത്തിനെതിരെ എൽ.ഡി.എഫ് നടത്തുന്ന പ്രതിരോധത്തെ തകര്‍ക്കാന്‍ ആർ.എസ്.എസിനെ കൂട്ടുപിടിച്ച് കുപ്രചരണം നടത്തുന്നത് എന്തിനാണെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കണമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം. ലീഗിലെ ചില നേതാക്കള്‍ നടത്തുന്ന അപവാദ പ്രചാരണം അവരുടെ ഔദ്യോഗിക നിലപാടാണോയെന്ന് തുറന്നു പറയണമെന്നും അദ്ദേഹം പറഞ്ഞു. കാരാട്ട് റസാഖ് എം.എൽ.എക്കെതിരായ ആക്രമങ്ങള്‍ക്കെതിരെയും കുപ്രചരണങ്ങള്‍ക്കെതിെരയും എൽ.ഡി.എഫ് മണ്ഡലം കമ്മിറ്റി കൊടുവള്ളിയില്‍ സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൽ.ഡി.എഫ് നേതൃത്വത്തില്‍ സംഘടിപ്പിച്ച ഇരു ജാഥകള്‍ക്കും വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. സ്വീകരണത്തിനിടെ കോടിയേരി കയറിയ വാഹനത്തെ സംബന്ധിച്ച നിലപാട് ജില്ല കമ്മിറ്റി വ്യക്തമാക്കിയതാണ്. നേരത്തെ നിശ്ചയിച്ച വാഹനം ലഭിക്കാത്തതിനെ തുടർന്ന് ഏര്‍പ്പാടാക്കിയതാണ് വിവാദമായ വാഹനം. ജനജാഗ്രത യാത്രയെ മനസ്സുകൊണ്ടെങ്കിലും പിന്തുണക്കുകയാണ് ലീഗ് ചെയ്യേണ്ടത്. എന്നാൽ, ആർ.എസ്.എസുമായി ചേര്‍ന്ന് ജാഥയെ എതിര്‍ക്കുകയാണ്. ലീഗ് നേതാവ് മായിന്‍ ഹാജിയാണ് ആദ്യമായി രംഗത്തുവന്നത്. ഇതിനുപിന്നില്‍ ബി.ജെ.പിയും ലീഗും തമ്മിലുള്ള കൂട്ടുകെട്ടാണ്. മാറാട് കൂട്ടക്കൊല കേസില്‍ നടക്കുന്ന സി.ബി.ഐ അന്വേഷണത്തില്‍നിന്ന് രക്ഷപ്പെടാനുള്ള മായിന്‍ ഹാജിയുടെ കള്ളക്കളിയാണിത്. പതിറ്റാണ്ടുകള്‍ കഴിഞ്ഞാലും ലീഗ് അധികാരത്തില്‍ വരിെല്ലന്നാണ് വേങ്ങര തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നതെന്നും എളമരം കരീം പറഞ്ഞു. എൻ.എസ്.സി സംസ്ഥാന സെക്രട്ടറി ഒ.പി.ഐ. കോയ അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ പി.ടി.എ റഹീം, കാരാട്ട് റസാഖ്, എൽ.ഡി.എഫ് നേതാക്കളായ കോതൂര്‍ മുഹമ്മദ്, പി.ടി.സി. ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു. കെ. ബാബു സ്വാഗതവും വായോളി മുഹമ്മദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story