Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപുഴയൊഴുകുംവഴിയെ...

പുഴയൊഴുകുംവഴിയെ നീർച്ചാലുകൾ വീണ്ടെടുക്കാൻ ജനകീയ കൂട്ടായ്മ

text_fields
bookmark_border
*വാർഡ് മെംബർമാരുടെ നേതൃത്വത്തിൽ ജാഗ്രത സമിതികൾ രൂപവത്കരിച്ചാണ് പ്രവർത്തനം കൽപറ്റ: ജനപങ്കാളിത്തത്തോടെ ജലേസ്രാതസ്സുകളുടെ സംരക്ഷണം എന്ന ഹരിതകേരളം മിഷ‍​െൻറ മുദ്രാവാക്യം ഏറ്റെടുത്ത് വൈത്തിരി ഗ്രാമ പഞ്ചായത്ത് പുഴയും നീരുറവകളും സംരക്ഷിക്കാനുള്ള ജനകീയ കൂട്ടായ്മക്കു തുടക്കമിടുന്നു. ജില്ലയുടെ 37-ാം പിറന്നാൾ ദിനം കൂടിയായ കേരളപ്പിറവി ദിനത്തിൽ രാവിലെ ഒമ്പതിന് ലക്കിടി ചങ്ങലമരത്തിനു സമീപം സി.കെ. ശശീന്ദ്രൻ എം.എൽ.എ കൂട്ടായ്മ ഉദ്ഘാടനം ചെയ്യും. കേരളത്തിലെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന ലക്കിടി ഉൾപ്പെട്ട വൈത്തിരി പഞ്ചായത്തിലും വേനൽക്കാലത്ത് കുടിവെള്ള ക്ഷാമം നേരിടുന്ന പശ്ചാത്തലത്തിലാണ് ജനകീയ കൂട്ടായ്മയിലൂടെ പുഴ സംരക്ഷിക്കാൻ നാടൊന്നാകെ ഒത്തുചേരുന്നത്. ലക്കിടി മണ്ടമലയിൽ നിന്നുത്ഭവിക്കുന്ന കബനിയുടെ കൈത്തോടുകളും ജലേസ്രാതസ്സുകളും വീണ്ടെടുക്കാനും പരിപാലിക്കുവാനുമാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ഇതിനായി തൊട്ടടുത്ത ഗ്രാമപഞ്ചായത്ത് അതിർത്തിവരെ ഓരോ കി.മീറ്ററിലും വാർഡ് മെംബർമാരുടെ നേതൃത്വത്തിൽ ജാഗ്രത സമിതികൾ രൂപവത്കരിക്കും. മുള, ഓട, കൈത എന്നിവ നട്ടുപിടിപ്പിച്ചും തോടരികുകളിൽ കയർ ഭൂവസ്ത്രം വിരിച്ചും വൈത്തിരി പുഴയെ സംരക്ഷിക്കും. പുഴയിലെ ശുദ്ധജലത്തിൽ നീന്തൽ, സമൂഹ സ്നാനം, സമൂഹ സദ്യ, തീരങ്ങളിൽ വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികൾ എന്നിവയും സംഘടിപ്പിക്കും. ഇതിനായി നാട്ടുകാരുടെയും പരിസ്ഥിതി പ്രവർത്തകരുടെയും പ്രവാസികളുടെയും സഹകരണം തേടും. വിമുക്ത ഭടന്മാർ, സ്റ്റുഡൻറ് െപാലീസ്, എൻ.സി.സി, എൻ.എസ്.എസ് വളൻറിയർമാർ എന്നിവർ പുഴസംരക്ഷണത്തി​െൻറ ഭാഗമായി റിവർ െപേട്രാളിങ് നടത്തും. പുഴയിലേക്കു മാലിന്യം ഒഴുക്കിവിടുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കും. പുഴയുടെ നിർഗമന മാർഗങ്ങളിൽ പ്ലാസ്റ്റിക്, ഖരമാലിന്യ മുക്തമാക്കും. പുഴയുടെ അതിർത്തി നിർണയിച്ച് കൈയേറ്റം ഒഴിവാക്കാൻ നടപടി സ്വീകരിക്കും. ഇതിനായി പഞ്ചായത്തിൽ സ്ഥിരതാമസമാക്കിയ റവന്യു വകുപ്പ് ഉൾപ്പെടെയുള്ള ജീവനക്കാരുടെ സന്നദ്ധസേവനം തേടും. ജാഗ്രത സമിതികൾ തയാറാക്കുന്ന പ്രതിമാസ റിപ്പോർട്ടുകൾ പഞ്ചായത്തുതല കോഒാഡിനേഷൻ കമ്മിറ്റി പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കും. മണ്ണ്, ജല സംരക്ഷണത്തിനായി വിവിധ വകുപ്പുകളുടെ സാങ്കേതിക സേവനവും ലഭ്യമാക്കും. ഗ്രാമസഭ നിർേദശങ്ങളുടെ അടിസ്ഥാനത്തിലാണ് പുഴ സംരക്ഷണത്തിനായുള്ള തുടർ പദ്ധതികൾ തയാറാക്കുക. സോഷ്യൽ ഓഡിറ്റ് നിർബന്ധമാക്കിയും ജലവിഭവ വിനിയോഗം നിരീക്ഷിച്ചും ജലസമ്പത്ത് കാത്തുസൂക്ഷിക്കും. ശനിയാഴ്ച വൈകിട്ട് മൂന്നിന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വിപുലമായ ജനകീയ കൺവെൻഷൻ ചേരും. വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ, വ്യാപാരികൾ, സന്നദ്ധ സംഘടനകൾ, കുടുംബശ്രീ, വിവിധ വകുപ്പ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി. ഉഷാകുമാരിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. FRIWDL6 nerarivu logo ശാസ്ത്രമേളയെ പ്ലാസ്റ്റിക് മുക്തമാക്കി വിദ്യാർഥിനികൾ *പനയോലകൾകൊണ്ടുള്ള കൂടകളുണ്ടാക്കിയാണ് മാലിന്യം ശേഖരിച്ചത് പുൽപള്ളി: ജയശ്രീ ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന ശാസ്േത്രാത്സവം-2017 സമ്പൂർണ പ്ലാസ്റ്റിക് മുക്തമാക്കുന്നതിന് പ്ലസ്വൺ വിദ്യാർഥിനികളൊരുക്കിയ കൂട്ടായ്മ ശ്രദ്ധേയമായി. കുടപ്പനയോലകൾക്കൊണ്ടുള്ള 30 കൂടകൾ കാമ്പസി​െൻറ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചുകൊണ്ടാണ് ഗ്രീൻ വളൻറിയർ ക്ലബ് അംഗങ്ങളായ 45 വിദ്യാർഥിനികൾ മാതൃകയായത്. വിദ്യാലയങ്ങളിൽ നടക്കുന്ന പരിപാടികളിൽ ഗ്രീൻ േപ്രാട്ടോകോൾ പാലിക്കണമെന്ന സർക്കാർ നിർദേശം ജയശ്രീ സ്കൂളിൽ നടന്ന ശാസ്ത്രമേളയുടെ സംഘാടനത്തിൽ പുതുമയുള്ള അനുഭവമായി മാറി. ഭക്ഷണ വിതരണത്തിന് സ്റ്റീൽ പാത്രങ്ങൾ ഉപയോഗിച്ചതും പ്ലാസ്റ്റിക് നിർമാർജനത്തി​െൻറ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പോസ്റ്ററുകളും ബാനറുകളും സ്ഥാപിച്ചതും ശ്രദ്ധിക്കപ്പെട്ടു. FRIWDL5 ബത്തേരി ഉപജില്ല ശാസ്ത്രമേളയോടനുബന്ധിച്ച് 'പ്ലാസ്റ്റിക് ഒഴിവാക്കൂ ഭൂമിയെ രക്ഷിക്കൂ' എന്ന സന്ദേശമുയർത്തി നടക്കുന്ന കാമ്പയിൻ ഉപജില്ല വിദ്യാഭ്യാസ ഓഫിസർ കെ. സെയ്തലവി ഉദ്ഘാടനം ചെയ്യുന്നു കോഴിക്കുഞ്ഞ് വിതരണം പുൽപള്ളി: ഫാർമേഴ്സ് ക്ലബി​െൻറ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന മുട്ടഗ്രാമം പദ്ധതിയുടെ ഭാഗമായുള്ള അത്യുൽപാദന ശേഷിയുള്ള സങ്കരയിനം ബി.വി 350 മുട്ടക്കോഴികളെ ഞായറാഴ്ച വിതരണം ചെയ്യും. ആവശ്യമുള്ളവർ അന്നേദിവസം 12ന് മുമ്പായി പുൽപള്ളയിൽ എത്തണം. ഫോൺ: 9947885412. ശ്രീ ഹരിഹരപുത്ര ധർമപരിപാലന സഭ സംസ്ഥാന സമ്മേളനം നാളെ കൽപറ്റയിൽ കൽപറ്റ: ശ്രീ ഹരിഹരപുത്ര ധർമപരിപാലന സഭ അഞ്ചാമത് സംസ്ഥാന സമ്മേളനവും പൊതുയോഗവും ആധ്യാത്മിക സമ്മേളനവും ഒക്ടോബർ 29ന് കൽപറ്റ മകരജ്യോതി ഒാഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഞായറാഴ്ച രാവിലെ ഒമ്പതുമണിക്ക് മലബാർ ദേവസ്വം ബോർഡ് പ്രസിഡൻറ് ഒ.കെ. വാസു മാസ്റ്റർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡൻറ് ഇടത്തട്ട വത്സരാജ് അധ്യക്ഷത വഹിക്കും. പന്തളത്ത് തമ്പുരാൻ, തിരുവാഭരണ പെരിയോൻ ഗംഗാധര പിള്ള, അമ്പലപ്പുഴ പേട്ടസംഘം പെരിയോൻ കളത്തിൽ ചന്ദ്രശേഖരൻ നായർ, തലക്കര കേളു തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും. എരുമേലി ആത്മബോധിനി ആശ്രമത്തിലെ സത്സ്വരൂപാനന്ദ സരസ്വതി മുഖ്യപ്രഭാഷണം നടത്തും. മിൽമ ചെയർമാൻ പി.ടി. ഗോപാലക്കുറുപ്പ്, മലബാർ ദേവസ്വം ബോർഡ് അംഗം വി. കേശവൻ തുടങ്ങിയവർ സംസാരിക്കും. ടി.ആർ. അനൂപ്കുമാർ, എസ്. രാജു, വി. വേലു, ഐ. രാജു എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story