Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവയനാടി​െൻറ പ്രകൃതിഭംഗി...

വയനാടി​െൻറ പ്രകൃതിഭംഗി നിലനിർത്താൻ ഹരിത ടൂറിസം പദ്ധതി

text_fields
bookmark_border
*കൂടതൈകൾ റിസോർട്ടുകളിലെത്തിച്ച് സഞ്ചാരികൾക്ക് കൈമാറും മാനന്തവാടി: വയനാടി​െൻറ പ്രകൃതിഭംഗി നിലനിർത്തുന്നതിന് സഞ്ചാരികളുടെ പങ്കാളിത്തം ഉറപ്പാക്കി ഹരിതം ടൂറിസം പദ്ധതി ആരംഭിക്കുന്നു. ജില്ല ഭരണകൂടം, ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ എന്നിവയുടെ സഹകരണത്തോടെ സാമൂഹിക വനവത്കരണ വിഭാഗമാണ് പദ്ധതി നടപ്പാക്കുന്നത്. വനംവകുപ്പി​െൻറ വനവത്കരണ യജ്ഞത്തി​െൻറ ഭാഗമായി റിസോർട്ടുകൾ കേന്ദ്രീകരിച്ചാണ് ഹരിത ടൂറിസം പദ്ധതി നടപ്പാക്കുന്നത്. സാമുഹിക വനവത്കരണ വിഭാഗത്തി​െൻറ നഴ്സറികളിൽ ഉൽപാദിപ്പിച്ച ഒരുവർഷം പ്രായമായ മേന്മയേറിയ കൂടതൈകൾ റിസോർട്ടുകളുടെ ആവശ്യാനുസരണം നൽകും. ഇവിടെ എത്തുന്ന സഞ്ചാരികൾക്ക് ഈ തൈകൾ റിസോർട്ടുകൾ നൽകും. ഇവരെക്കൊണ്ട് റിസോർട്ടിനോടനുബന്ധിച്ചുള്ള സ്ഥലത്തോ മറ്റു സൗകര്യപ്രദമായ സ്ഥലത്തോ വൃക്ഷതൈകൾ നട്ടു പിടിപ്പിക്കുകയാണ് ചെയ്യുന്നത്. റിസോർട്ടുകളുടെ പരിസരത്ത് നടുന്ന തൈകളുടെ സംരക്ഷണം നടത്തിപ്പുകാരെ ഏൽപ്പിക്കും. ഫലവൃക്ഷതൈകൾ, വനത്തിൽ മാത്രം കണ്ടുവരുന്ന ചെടികൾ എന്നിവയാണ് നഴ്സറികളിൽനിന്നും നൽകുക. സ്വകാര്യ നഴ്സറികളിൽ 100 രൂപ മുതൽ 150വരെ വിലവരുന്ന തൈകളാണ് വനംവകുപ്പ് പദ്ധതിയുടെ ഭാഗമായി 45 രൂപക്ക് റിസോർട്ടുകൾക്ക് നൽകുക. വയനാടി​െൻറ പച്ചപ്പു നിലനിർത്താൻ വിനോദസഞ്ചാരികളുടെ സഹകരണംകൂടി ഉറപ്പാക്കുകയാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സാമുഹിക വനവത്കരണ വിഭാഗം അസി. കൺസർവേറ്റർ എ. ഷജ്ന കരീം പറഞ്ഞു. വനം വകുപ്പ് നടപ്പിലാക്കിയ വഴിയോരം തണൽ, എ​െൻറ മരം നമ്മുടെ മരം, കുട്ടി വനം, നക്ഷത്രവനം, ഹെർബൽ ഗാർഡൻ എന്നിവ വിജയം കണ്ടതി​െൻറ അടിസ്ഥാനത്തിൻ കൂടിയാണ് സംസ്ഥാനത്ത് ആദ്യമായി ഹരിത ടൂറിസം പദ്ധതി ജില്ലയിൽ ആരംഭിക്കുന്നത്. തൈകളുടെ വിതരണം ഉടൻ ആരംഭിക്കുമെന്നും ആവശ്യമുള്ള റിസോർട്ടുകൾ സാമൂഹിക വനവത്കരണ വിഭാഗം ഓഫിസുമായി ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു. കുറുവ ദ്വീപ് ടൂറിസം: അനാവശ്യ നിയന്ത്രണങ്ങള്‍ പിന്‍വലിക്കണം മാനന്തവാടി: ടൂറിസം കേന്ദ്രമായ കുറുവ ദ്വീപിലും പരിസര പ്രദേശങ്ങളിലും റവന്യുവകുപ്പും വനംവകുപ്പും ഏര്‍പ്പെടുത്തിയിട്ടുള്ള അനാവശ്യ നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്ന് കുറുവ ദ്വീപ്‌ സംരക്ഷണ സമിതിയംഗങ്ങള്‍ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഈ പ്രദേശങ്ങളില്‍ കെട്ടിടനിര്‍മാണത്തിനും, വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും റവന്യുവകുപ്പ് തടസ്സം നില്‍ക്കുകയാണ്. വന്യമൃഗ ശല്യവും, കാര്‍ഷിക വിലക്കയറ്റവും കാരണം ബുദ്ധിമുട്ടനുഭവിക്കുന്ന പ്രദേശത്തെ കര്‍ഷകര്‍ക്കും, ജനങ്ങള്‍ക്കും ഏറെ ആശ്വാസം പകരുന്നതാണ് ടൂറിസം വകുപ്പുമായി ബന്ധപ്പെട്ട തൊഴിലുകള്‍. ഈ മേഖലയിലെ അനാവശ്യ നിയന്ത്രണങ്ങള്‍ ജനങ്ങളെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. മുമ്പ്, രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് 3.30 വരെയായിരുന്നു കുറുവ ദ്വീപിലെ പ്രവേശന സമയം. എന്നാല്‍, ഇതിപ്പോള്‍ ഉച്ചക്ക് ഒരുമണി വരെയായി ചുരുക്കിയതും വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവരെ പ്രതികൂലമായി ബാധിച്ചു. സമയം കുറച്ചതുകാരണം ദ്വീപില്‍ എത്തുന്ന വിനോദസഞ്ചാരികളെ എല്ലാവരേയും പ്രവേശിപ്പിക്കാന്‍ സാധിക്കാതെ വരുന്നു. വനം വകുപ്പി‍​െൻറ ഈ നടപടി കുറുവ ദ്വീപിനോട് കാണിക്കുന്ന കടുത്ത അവഗണനക്കുള്ള ഉദാഹരണമാണ്. ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം പിന്നോട്ടടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍നിന്നും റവന്യു വകുപ്പ് പിന്മാറണമെന്നും നിയമപ്രകാരമുള്ള കെട്ടിട നിര്‍മാണത്തിനും, വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും അനുമതി നല്‍കണമെന്നും അല്ലാത്തപക്ഷം വില്ലേജ് ഓഫിസിലേക്കും, താലൂക്ക് ഓഫിസിലേക്കും ജനകീയമാര്‍ച്ച് സംഘടിപ്പിക്കും. ജനങ്ങളെ കൂടുതല്‍ ആകര്‍ഷിക്കുന്ന തരത്തിലും, പ്രദേശത്തെ വികസനത്തിന് ഉതകുന്ന തരത്തിലും ബോട്ടിങ് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കി നടപ്പിലാക്കണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ സണ്ണി ജോര്‍ജ്, യു.എം. സുനില്‍, ജോസ് സി. തോമസ്‌, കെ.യു. അബ്രഹാം എന്നിവര്‍ പങ്കെടുത്തു. മരുത്വാമല തീർഥയാത്ര കോളേരി: ശ്രീനാരായണഗുരു തപസ്സനുഷ്ഠിച്ച മരുത്വാമല ഗുഹ, ശിവഗിരി സമാധിമന്ദിരം, ചെമ്പഴന്തി, അരുവിപ്പുറം, ശ്രീപത്മനാഭസ്വാമി ക്ഷേത്രം, കന്യാകുമാരി എന്നിവിടങ്ങളിൽ ശിവഗിരി മഠം ഗുരുധർമ പ്രചാരണസഭ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നവംബർ 25ന് സന്ദർശിക്കുന്നു. പങ്കെടുക്കുവാൻ താൽപര്യമുള്ളവർ ജില്ല സെക്രട്ടറിയുമായി ബന്ധപ്പെടുക. ഫോൺ: 9562213943.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story