Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവൈത്തിരി പഞ്ചായത്തിലെ...

വൈത്തിരി പഞ്ചായത്തിലെ വന്യമൃഗശല്യം ; നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്

text_fields
bookmark_border
വൈത്തിരി പഞ്ചായത്തിലെ വന്യമൃഗശല്യം; നാട്ടുകാർ പ്രക്ഷോഭത്തിലേക്ക് *ആദ്യഘട്ടമെന്ന നിലയിൽ ഡി.എഫ്.ഒ ഓഫിസ് ഉപരോധം 31ന് *വെള്ളിയാഴ്ച രാവിലെ എസ്റ്റേറ്റിലെ കാൻറീൻ കാട്ടാന തകർത്തു കൽപറ്റ: വൈത്തിരി പഞ്ചായത്തിലെ ചുണ്ടവയൽ, വട്ടക്കുണ്ട്, ഒലിവുമല, ചേലോട്, തളിമല, തൈലക്കുന്ന്, ചാരിറ്റി, അറമല പ്രദേശങ്ങളിൽ വർധിച്ചുവരുന്ന വന്യമൃഗശല്യത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്. ആദ്യഘട്ടമെന്നനിലയിൽ ഇൗമാസം 31ന് ആക്ഷൻ കമ്മിറ്റി ആഭിമുഖ്യത്തിൽ കൽപറ്റ ഡി.എഫ്.ഒ ഓഫിസ് ഉപരോധിക്കുമെന്ന് വൈത്തിരി പഞ്ചായത്ത് പ്രസിഡൻറ് വി. ഉഷാകുമാരി വാർത്തസമ്മേളനത്തിൽ അറിയിച്ചു. മുൻകാലങ്ങളിൽ രാത്രിയിൽ മാത്രമായിരുന്നു കാട്ടാന ശല്യം. ഇപ്പോൾ പകലും ഇവിടെ കാട്ടാനകൾ സ്വൈരവിഹാരം നടത്തുകയാണ്. വെള്ളിയാഴ്ച രാവിലെ തളിപ്പുഴ ഐഷ പ്ലാേൻറഷനിലെ തൊഴിലാളികളുടെ കാൻറീൻ കാട്ടാന തകർത്തു. ദിവസേനയെന്നോണം കാട്ടാനകൾ പ്രദേശത്ത് എത്താൻ തുടങ്ങിയതോടെയാണ് ശക്തമായ പ്രതിഷേധത്തിന് നാട്ടുകാർ രംഗത്തിറങ്ങിയത്. കഴിഞ്ഞ ദിവസം എസ്റ്റേറ്റ് തൊഴിലാളികളും വാഹനത്തിൽ സഞ്ചരിച്ച പ്രദേശവാസിയും കാട്ടാനയുടെ ആക്രമണത്തിൽനിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. അടുത്ത കാലത്തായി കരടിയുടെയും പുലിയുടെയും സാന്നിധ്യവും ഈ പ്രദേശത്ത് വർധിച്ചു. വിദ്യാർഥികളടക്കം നൂറുകണക്കിന് ആളുകൾ സഞ്ചരിക്കുന്ന ഭാഗത്ത് വന്യമൃഗശല്യം വർധിക്കുമ്പോഴും ബന്ധപ്പെട്ട അധികാരികൾ വേണ്ടത്ര ഗൗരവം ഈ വിഷയത്തിൽ എടുക്കുന്നില്ല. പകൽപോലും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് നാട്ടുകാർ. നാട്ടിലിറങ്ങുന്ന കാട്ടാനകളെ കുങ്കിയാനകളുടെ സഹായത്തോടെ ഉൾക്കാട്ടിൽ വിടുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനൊപ്പം വന്യമൃഗങ്ങൾ നാട്ടിൽ ഇറങ്ങാതിരിക്കുന്നതിനുള്ള പ്രതിരോധ ട്രഞ്ചുകളും വൈദ്യുതി ഫെൻസിങ്ങും പരാജയപ്പെട്ട സാഹചര്യത്തിൽ റെയിൽ ഫെൻസിങ് സ്ഥാപിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കണം. കാട്ടാന നശിപ്പിച്ച വീടിനും വാഹനത്തിനും അടിയന്തര നഷ്ടപരിഹാരം നൽകുക, മറ്റു വന്യമൃഗങ്ങളിൽനിന്നുള്ള സംരക്ഷണം ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് നാട്ടുകാരുടെ നേതൃത്വത്തിൽ ജനകീയ ആക്ഷൻ കമ്മിറ്റി ഉപരോധം നടത്തുന്നത്. എസ്. രവി, റോബിൻസൺ ആൻറണി, കെ.കെ. തോമസ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. ഒറ്റത്തവണ രജിസ്േട്രഷൻ പരിശീലനം കൽപറ്റ: കേരള പബ്ലിക് സർവിസ് കമീഷ​െൻറ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ അക്ഷയ കേന്ദ്രം ജീവനക്കാർക്ക് ഒറ്റത്തവണ രജിസ്േട്രഷൻ ഏകദിന പരിശീലനം നവംബർ 10ന് രാവിലെ 10ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തും. സ്വയംതൊഴിൽ വായ്പ: അപേക്ഷ ക്ഷണിച്ചു കൽപറ്റ: കേരള സംസ്ഥാന പട്ടികജാതി-പട്ടികവർഗ വികസന കോർപറേഷൻ നടപ്പാക്കുന്ന ലഘുവ്യവസായ യോജന പദ്ധതിക്കു കീഴിൽ വായ്പ അപേക്ഷ ക്ഷണിച്ചു. മൂന്നു ലക്ഷം രൂപയാണ് വായ്പ തുക. അപേക്ഷകർ പട്ടികവർഗത്തിൽപെട്ട തൊഴിൽരഹിതരും 18നും 50നുമിടയിൽ പ്രായമുള്ളവരുമായിരിക്കണം. കുടുംബ വാർഷികവരുമാനം ഗ്രാമപ്രദേശത്ത് 98,000 രൂപയിലും നഗരപ്രദേശത്ത് 1,20,000 രൂപയിലും കവിയരുത്. ഈടായി കോർപറേഷ​െൻറ നിബന്ധനകൾക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യം നൽകണം. ആറു ശതമാനം വാർഷിക പലിശനിരക്കിൽ അഞ്ചു വർഷംകൊണ്ട് തിരിച്ചടക്കണം. ഫോൺ: 04936 202869. വിമുക്തി ജില്ലതല കമ്മിറ്റി യോഗം കൽപറ്റ: കേരള സംസ്ഥാന ലഹരിവർജന മിഷൻ വിമുക്തിയുടെ ജില്ലതല കമ്മിറ്റി യോഗം നവംബർ രണ്ടിന് രാവിലെ 11ന് കലക്ടറേറ്റിൽ ചേരും. കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡ്: അംശാദായ കലക്ഷൻ രജിസ്േട്രഷൻ ക്യാമ്പ് കൽപറ്റ: കേരള കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡ് അംശാദായ കലക്ഷൻ നടത്തുന്നതിന് നവംബർ 10 മുതൽ 2018 ജനുവരി 27 വരെ ജില്ലയിൽ ക്യാമ്പ് നടത്തും. തീയതി, തൊഴിലാളികൾ ഉൾപ്പെടുന്ന വില്ലേജ്, ക്യാമ്പ് സ്ഥലം എന്നിവ യഥാക്രമം: നവംബർ 10ന് എടവക, നല്ലൂർനാട് (എടവക പഞ്ചായത്ത് ഹാൾ), 14ന് തവിഞ്ഞാൽ (തവിഞ്ഞാൽ പഞ്ചായത്ത് ഹാൾ), 18ന് തൊണ്ടർനാട്, കാഞ്ഞിരങ്ങാട് (തൊണ്ടർനാട് പഞ്ചായത്ത് ഹാൾ), 21ന് പുൽപള്ളി, മുള്ളൻകൊല്ലി (പുൽപള്ളി പഞ്ചായത്ത് ഹാൾ), 23ന് നെന്മേനി (നെന്മേനി പഞ്ചായത്ത് ഹാൾ), 25ന് പുറക്കാടി, കൃഷ്ണഗിരി (മീനങ്ങാടി പഞ്ചായത്ത് ഹാൾ), 28ന് പൊഴുതന, അച്ചൂരാനം(പൊഴുതന പഞ്ചായത്ത് ഹാൾ), ഡിസം.12ന് വെള്ളമുണ്ട, പൊരുന്നന്നൂർ (വെള്ളമുണ്ട പഞ്ചായത്ത് ഹാൾ), ഡിസം.14ന് പടിഞ്ഞാറത്തറ, കുപ്പാടിത്തറ (പടിഞ്ഞാറത്തറ പഞ്ചായത്ത് ഹാൾ), ഡിസം.16ന് വാളാട് (വാളാട് സാംസ്കാരികനിലയം), ഡിസം. 19ന് പനമരം, ചെറുകാട്ടൂർ, അഞ്ചുകുന്ന് (പനമരം പഞ്ചായത്ത് ഹാൾ), ഡിസം. 21ന് ബത്തേരി, കുപ്പാടി, കിടങ്ങനാട് (ബത്തേരി മുനിസിപ്പൽ ടൗൺ ഹാൾ), ഡിസം. 23ന് തരിയോട്, കാവുമന്ദം (തരിയോട് പഞ്ചായത്ത് ഹാൾ), ജനു. ഒമ്പതിന് മുട്ടിൽ നോർത്ത്, സൗത്ത്, തൃക്കൈപ്പറ്റ (മുട്ടിൽ പഞ്ചായത്ത് ഹാൾ), ജനു. 12ന് അമ്പലവയൽ, തോമാട്ടുചാൽ(അമ്പലവയൽ പഞ്ചായത്ത് ഹാൾ), ജനു. 16ന് നൂൽപുഴ (കുടുംബശ്രീ ഹാൾ നായ്ക്കട്ടി), ജനു.18ന് കണിയാമ്പറ്റ (കണിയാമ്പറ്റ പഞ്ചായത്ത് ഹാൾ), ജനു. 20ന് ഇരുളം (ഇരുളം ഗവ. ഹൈസ്കൂൾ), ജനു. 27ന് നടവയൽ, പൂതാടി (പൂതാടി പഞ്ചായത്ത് ഹാൾ). പച്ചമലയാളം സർട്ടിഫിക്കറ്റ് കോഴ്സ് കൽപറ്റ: സാക്ഷരത മിഷ​െൻറ ആഭിമുഖ്യത്തിൽ നടത്തുന്ന പച്ചമലയാളം സർട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ഏഴാംക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. കോഴ്സ് ഫീസ് 2500 രൂപ. താൽപര്യമുള്ളവർ ഇൗ മാസം 30നകം അപേക്ഷിക്കണം. ഞായറാഴ്ചകളിൽ ഒരു ബ്ലോക്കിൽ ഒരു ക്ലാസ് എന്ന രീതിയിലാണ് ക്ലാസ് നടത്തുക. ഫോൺ: 04936 202091. റോഡ് ഗതാഗതയോഗ്യമാക്കണം പുൽപള്ളി: കാപ്പിസെറ്റ്-ചെത്തിമറ്റം റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് സി.പി.ഐ കാപ്പിസെറ്റ് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. ജില്ല അസി. സെക്രട്ടറി പി.എസ്. വിശ്വംഭരൻ ഉദ്ഘാടനം ചെയ്തു. ചന്ദ്രബാബു അധ്യക്ഷത വഹിച്ചു. ടി.ജെ. ചാക്കോച്ചൻ, എ.ആർ. കൃഷ്ണൻകുട്ടി, വി.എം. ജയചന്ദ്രൻ, എൻ.പി. വേലായുധൻ എന്നിവർ സംസാരിച്ചു. തെരുവുവിളക്കുകൾ നോക്കുകുത്തി പുൽപള്ളി: പുൽപള്ളി പഞ്ചായത്തിലെ വനാതിർത്തി ഗ്രാമങ്ങളിലടക്കം തെരുവുവിളക്കുകൾ നോക്കുകുത്തിയായി മാറിയിരിക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് പുൽപള്ളി മണ്ഡലം കമ്മിറ്റി ആരോപിച്ചു. തെരുവുവിളക്കുകൾ കേടായിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും നന്നാക്കാൻ നടപടിയുണ്ടായിട്ടില്ല. ഇതിനെതിരെ സമരം ആരംഭിക്കും. മണ്ഡലം പ്രസിഡൻറ് ഷിജു തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. ജോഷി കുരീക്കാട്ടിൽ, ഒ.ആർ. പ്രമോദ്, ജെയിസൺ കവുങ്ങുംപള്ളീൽ, ഷിബു കൃഷ്ണ, ബിജോയി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story