Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Oct 2017 11:14 AM IST Updated On
date_range 28 Oct 2017 11:14 AM ISTഗെയിൽ: പ്രക്ഷോഭവുമായി സഹകരിക്കുന്നത് വികസനവിരുദ്ധ സംഘടനകളെന്ന്
text_fieldsbookmark_border
കോഴിക്കോട്: ഗെയിൽ പൈപ്പ്ലൈൻ അലൈൻമെൻറ് മാറ്റണമെന്ന് സി.പി.എം ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടതിനു പിന്നാലെ ജില്ല കമ്മിറ്റിയുടെ 'ഇടപെടൽ'. പ്രക്ഷോഭവുമായി സഹകരിക്കുന്ന സംഘടനകൾ വികസന വിരുദ്ധരാണെന്നും അവരെ ഒറ്റപ്പെടുത്തണമെന്നും ജില്ല സെക്രട്ടറി പി. മോഹനൻ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം നടന്ന ഉണ്ണികുളം ലോക്കൽ സമ്മേളന പ്രമേയമാണ് ഗെയിലിെൻറ പേരിൽ ഭൂമിയും വീടും നഷ്ടമാവുന്നവർക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും ഉണ്ണികുളം യു.പി സ്കൂൾ, പൂനൂർ എൽ.പി, യു.പി സ്കൂളുകൾ, എകരൂൽ ടൗൺ എന്നിവിടങ്ങളിലൂടെ പോകുന്ന പൈപ്പ്ലൈനുകളുടെ അലൈൻമെൻറ് മാറ്റണമെന്നും ആവശ്യപ്പെട്ടത്. ഇത് വലിയ വാർത്തയായതിനു പിന്നാലെയാണ് ജില്ല സെക്രട്ടറി സമരക്കാർക്കെതിരെ രംഗത്തുവന്നിരിക്കുന്നത്. ഗെയിൽ പ്രകൃതിവാതക പദ്ധതിയുടെ പൈപ്പ്ലൈൻ സ്ഥാപിക്കുന്നതിനെതിരെ കൊടിയത്തൂർ, കാരശ്ശേരി പഞ്ചായത്തുകളിൽ ഒരു വിഭാഗം നടത്തുന്ന കുപ്രചാരണങ്ങളും സമരവും ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ്. വികസനപദ്ധതികളെയെല്ലാം എതിർക്കുക എന്ന നിലപാട് സ്വീകരിക്കുന്ന സോളിഡാരിറ്റിയും വെൽഫെയർ പാർട്ടിയും എസ്.ഡി.പി.ഐയും മുസ്ലിം ലീഗിലെ ഒരു വിഭാഗവുമാണ് ഈ പ്രചാരണങ്ങൾക്കു പിന്നിൽ. സംഘർഷമുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തലാണ് ഇവരുടെ ലക്ഷ്യം -അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ദേശീയപാത വികസനം, വൈദ്യുതി പദ്ധതികൾ തുടങ്ങിയ എല്ലാ വികസനങ്ങളെയും എതിർക്കുക എന്നതാണ് സോളിഡാരിറ്റി, വെൽഫെയർ പാർട്ടി, എസ്.ഡി.പി.ഐ എന്നിവ സ്വീകരിക്കുന്ന നിലപാട്. പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കിയും ജനനന്മ ലാക്കാക്കിയും കേരളത്തിൽ നടപ്പാക്കുന്ന പദ്ധതികളെ തകർക്കാൻ ശ്രമിക്കുന്നവർ ജനവിരുദ്ധരാണ്. അത്തരം ദുഷ്ടശക്തികളുടെ കുപ്രചാരണങ്ങൾ മനസ്സിലാക്കാനും വികസനവിരുദ്ധരെ ഒറ്റപ്പെടുത്താനും ജനങ്ങൾ ഒറ്റക്കെട്ടായി മുന്നോട്ടുവരണം -അദ്ദേഹം കൂട്ടിച്ചേർത്തു. അതിനിടെ സി.പി.എം െകാടിയത്തൂർ ലോക്കൽ സമ്മേളനം നവംബർ അഞ്ച്, ആറ് തീയതികളിലാണ്. സമ്മേളനത്തിൽ ഗെയിൽ അലൈൻമെൻറ് മാറ്റണമെന്ന് പ്രമേയം വരാനുള്ള സാധ്യത ഏറെയാണെന്നാണ് പാർട്ടി വൃത്തങ്ങൾതന്നെ നൽകുന്ന സൂചന. ജില്ല സെക്രട്ടറി സമരത്തെ തള്ളിപ്പറഞ്ഞതോടെ സമരവുമായി സഹകരിക്കുന്ന പാർട്ടിപ്രവർത്തകർ പ്രതിരോധത്തിലായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story