Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമികച്ച പി.ടി.എക്കുള്ള...

മികച്ച പി.ടി.എക്കുള്ള അവാർഡ് വന്മുകം- എളമ്പിലാട് എം.എൽ.പി സ്കൂളിന്

text_fields
bookmark_border
----നന്തിബസാർ: പൊതു വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയ മികച്ച പി.ടി.എക്കുള്ള പുരസ്കാരം വന്മുകം- എളമ്പിലാട് എം.എൽ.പി സ്കൂളിന്. തുടർച്ചയായി രണ്ടാം തവണയാണ് അവാർഡ് ലഭിക്കുന്നത്. മേലടി ഉപജില്ലയിലെ മികച്ച പി.ടി.എക്കുള്ള പുരസ്കാരത്തിനാണ് പൊതു വിദ്യാഭ്യാസ വകുപ്പ് ഈ വിദ്യാലയത്തെ തെരഞ്ഞെടുത്തിരിക്കുന്നത്. പ്രസിഡൻറ് ഉൾപ്പെടെ മുഴുവൻ പ്രവർത്തക സമിതി അംഗങ്ങളും വനിതകളായ ഈ വിദ്യാലയത്തിലെ പി.ടി.എ കമ്മിറ്റി നിരവധി പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചതിനാലാണ് പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്. എൻ. ശ്രീഷ്ന പ്രസിഡൻറും, എൻ.ടി.കെ. സീനത്ത് സെക്രട്ടറിയും, പി.എസ്. ശ്രീല മദർ പി.ടി.എ ചെയർപേഴ്സണുമായ കമ്മിറ്റിയാണ് പ്രവർത്തിച്ച് വരുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story