Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Oct 2017 11:14 AM IST Updated On
date_range 28 Oct 2017 11:14 AM ISTതകർന്ന കൂടരഞ്ഞി റോഡിൽ അപകടക്കെണി: ടിപ്പർ ലോറി തെന്നിമാറി
text_fieldsbookmark_border
തിരുവമ്പാടി: തകർന്ന തിരുവമ്പാടി - കൂടരഞ്ഞി പൊതുമരാമത്ത് റോഡിൽ അപകടക്കെണി. വെള്ളിയാഴ്ച ടിപ്പർ ലോറി റോഡിൽനിന്ന് സമീപപറമ്പിലേക്ക് തെന്നിമാറി. തിരുവമ്പാടി മുതൽ കരിക്കുറ്റി വരെയുള്ള നാലു കി .മീ റോഡാണ് ടാറിങ് പൊളിഞ്ഞ് കുണ്ടും കുഴിയുമായിരിക്കുന്നത്. ബസ് ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്. റോഡിലെ കുഴികൾ ഇരുചക്രവാഹനങ്ങളെയാണ് ഏറെ ദുരിതത്തിലാക്കുന്നത്. മഴ വെള്ളം ഒഴുകിപ്പോകാൻ ആവശ്യമായ ഓവുചാലുകളില്ലാത്തതാണ് റോഡ് വേഗത്തിൽ തകരാൻ കാരണം. സഹകരണ ബാങ്കിലെ സ്വർണപണയ തിരിമറി: തിരുവമ്പാടിയിൽ ധർണ ഇന്ന് തിരുവമ്പാടി: തിരുവമ്പാടി സർവിസ് സഹകരണ ബാങ്കിലെ സ്വർണ പണയ തിരിമറിയിൽ അന്വേഷണം ആവശ്യപ്പെട്ട് യു.ഡി.എഫ് ശനിയാഴ്ച തിരുവമ്പാടിയിൽ ധർണ നടത്തും. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടു. സ്വർണപണയ തട്ടിപ്പ് ബാങ്കിലെ നൂറുകണക്കിന് ഇടപാടുകാരിൽ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. നിജസ്ഥിതി അംഗങ്ങളെ അറിയിക്കാൻ ബാങ്ക് ജനറൽ ബോഡി വിളിക്കണം. ടി.ജെ. കുര്യാച്ചൻ അധ്യക്ഷത വഹിച്ചു. ഫിലിപ് പാമ്പാറ, ബാബു പൈക്കാട്ടിൽ, അബ്രഹാം മാനുവൽ, ബോസ് ജേക്കബ്, കെ.എ. അബ്ദുറഹ്മാൻ, അബ്ദുസമദ് പേക്കാടൻ, മുഹമ്മദ് വട്ടപമ്പിൽ, റോബർട്ട് നെല്ലിക്കാപറമ്പിൽ, ഹനീഫ ആച്ചപറമ്പിൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story