Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Oct 2017 11:11 AM IST Updated On
date_range 28 Oct 2017 11:11 AM ISTഅധ്യാപക ഒഴിവ്
text_fieldsbookmark_border
നടുവണ്ണൂർ: വാകയാട് ഗവ. എൽ.പി സ്കൂളിൽ പാർട്ട്ടൈം അറബിക് അധ്യാപകനെ ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നു. താൽപര്യമുള്ള ഉദ്യോഗാർഥികൾ നവംബർ രണ്ടിന് 10 മണിക്ക് നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണമെന്ന് പ്രധാനാധ്യാപകൻ അറിയിച്ചു. സി.പി.ഐ ബാലുശ്ശേരി മണ്ഡലം സമ്മേളനം നടുവണ്ണൂർ: സി.പി.ഐ ബാലുശ്ശേരി മണ്ഡലം സമ്മേളനം നവംബർ 25, 26 തീയതികളിൽ നടുവണ്ണൂരിൽ നടത്തുന്നതിനായി സംഘാടക സമിതി രൂപവത്കരിച്ചു. പൊതുസമ്മേളനം കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാനായി ടി.എം. ശശി, കൺവീനറായി എം.വി. ബാലൻ മാസ്റ്റർ, ട്രഷററായി പി. ആദർശ് എന്നിവരെ തിരഞ്ഞെടുത്തു. അനുസ്മരണവും പുരസ്കാര സമർപ്പണവും നന്മണ്ട: മേക്കപ് ആർട്ടിസ്റ്റും ചിത്രകാരനുമായിരുന്ന വടക്കയിൽ കൃഷ്ണൻകുട്ടി നായർ അനുസ്മരണവും പുരസ്കാര സമർപ്പണവും നടത്തി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. കാക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. ജമീല അധ്യക്ഷത വഹിച്ചു. രമേശ് കാവിൽ പുരസ്കാരം സമ്മാനിച്ചു. കെ.ഒ. ദസിത, വിശ്വൻ നന്മണ്ട, സുധാകരൻ, കെ.സി. ബാലകൃഷ്ണൻ, ആർ.എൻ. പീറ്റക്കണ്ടി, കലാമണ്ഡലം സത്യവ്രതൻ, ഗിരീഷ് കണിയാത്ത്, കെ.എസ്. കോയ, സുരേന്ദ്രൻ കുട്ടമ്പൂർ എന്നിവർ സംസാരിച്ചു. വിവിധ അവാർഡ് ജേതാക്കളായ ഗിരീഷ് പി.സി. പാലം, രാജി രമേഷ്, ജയപാലൻ പെരുമ്പൊയിൽ, കൃഷ്ണൻകുട്ടി കാക്കൂർ, കോട്ടക്കൽ ഭാസ്കരൻ എന്നിവരെ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story