Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Oct 2017 11:11 AM IST Updated On
date_range 28 Oct 2017 11:11 AM ISTപാലത്ത് ബസാറിലെ യാത്രാദുരിതത്തിന് അറുതിയില്ല
text_fieldsbookmark_border
ചേളന്നൂർ: കുമാരസ്വാമി-നരിക്കുനി റോഡിലെ പാലത്തുബസാറിലെ ഭാഗം പൊട്ടിപ്പൊളിഞ്ഞിട്ട് കാലങ്ങളേറെയായി. ഇടക്കിടക്ക് റോഡിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതല്ലാതെ ശാശ്വത പരിഹാരം കാണാത്തതിൽ ജനങ്ങൾക്ക് ആശങ്കയേറുകയാണ്. ജി.എസ്.ടി കാരണം കരാറുകാർ ടെണ്ടർ എടുക്കുന്നില്ലെന്ന ന്യായംപറഞ്ഞ് അധികൃതരും ജനപ്രതിനിധികളും ഒഴിഞ്ഞുമാറുകയാണ്. യാത്രക്ലേശത്തിനെതിരെ പല ഭാഗങ്ങളിലും ജനങ്ങൾ പ്രതിഷേധ ബോർഡുകൾ സ്ഥാപിച്ചിരിക്കുകയാണ്. ആരോഗ്യ ബോധവത്കരണ ക്ലാസ് കോഴിക്കോട്: കേരള ബ്ലഡ് ഡോണേഴ്സ് ഫോറം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടപ്പറമ്പ് ഹോസ്പിറ്റലിൽ നടത്തിയ ആരോഗ്യ ബോധവത്കരണ ക്ലാസ് ഡോ. ജയകൃഷ് ജയരാജ് ഉദ്ഘാടനം ചെയ്തു. അശോകൻ ആലപ്രത്തിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എൻ.ടി. പ്രിയേഷ്, കോയലിശ്ശേരി ഉസ്മാൻ, എ.കെ. ഗണേഷ്, ജഹിബ ആയിഷ, പി. സുരേശൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story