Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2017 11:18 AM IST Updated On
date_range 27 Oct 2017 11:18 AM ISTവടകര ജില്ല ആശുപത്രിക്ക് മതിയായ ജീവനക്കാരെ അനുവദിക്കണമെന്ന് ജില്ല പഞ്ചായത്ത്
text_fieldsbookmark_border
കോഴിക്കോട്: വടകര താലൂക്ക് ആശുപത്രി ജില്ല ആശുപത്രിയായി ഉയർത്തിയിട്ടും പഴയ സ്റ്റാഫ് പാറ്റേൺ തന്നെയാണ് തുടരുന്നതെന്നും ജില്ല ആശുപത്രിക്ക് മതിയായ ഡോക്ടർമാരെയും അനുബന്ധ സ്റ്റാഫിനെയും അടിയന്തരമായി അനുവദിക്കണമെന്നും ജില്ല പഞ്ചായത്ത് ഭരണസമിതി യോഗം ആവശ്യപ്പെട്ടു. ജില്ല ആശുപത്രിയുടെ പേര് മാറ്റുകയല്ലാതെ പുതുതായി ജീവനക്കാരെ നിയോഗിച്ചിട്ടില്ലെന്ന് കലക്ടറേറ്റിലെ ജില്ല പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡൻറ് ബാബു പറശ്ശേരി അവതരിപ്പിച്ച പ്രമേയം ചൂണ്ടിക്കാട്ടി. കോഴിക്കോട്- കൊല്ലഗൽ ദേശീയപാത 766െൻറ നിർമാണം ഉടൻ ആരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സ്കൂൾ വിദ്യാർഥികളിൽ വർഗീയ വിഷം കുത്തിവെക്കുംവിധമുള്ള പുസ്തകങ്ങൾ വിതരണംചെയ്ത സംഭവം ജില്ല പഞ്ചായത്ത് യോഗം ഗൗരവമായി ചർച്ചചെയ്തു. ഇത്തരം വർഗീയ അജണ്ട നടപ്പാക്കാനുള്ള നീക്കത്തെ ഭരണസമിതി യോഗം അപലപിക്കുകയും വ്യക്തികൾക്കെതിരെ കൂടുതൽ നടപടി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ജില്ല പഞ്ചായത്തിെൻറ യോഗങ്ങളിലും ദൈനംദിന പ്രവർത്തനങ്ങളിലും പങ്കെടുക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കും. വൈസ് പ്രസിഡൻറ് റീന മുണ്ടേങ്ങാട്ട്, സ്ഥിരംസമിതി അധ്യക്ഷരായ പി.കെ. സജിത, മുക്കം മുഹമ്മദ്, പി.ജി. ജോർജ് മാസ്റ്റർ, സുജാത മനക്കൽ, മറ്റ് അംഗങ്ങൾ, സെക്രട്ടറി പി.ഡി. ഫിലിപ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story