Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2017 11:14 AM IST Updated On
date_range 27 Oct 2017 11:14 AM ISTവിദ്യാർഥികളെ ആദരിച്ചു
text_fieldsbookmark_border
ചേന്ദമംഗലൂർ: ഉപജില്ലതലത്തിൽ നടന്ന വിവിധ മേളകളിൽ ട്രോഫി നേടിയ ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ . ഹയർ സെക്കൻഡറി വിഭാഗത്തിൽ നടന്ന അഞ്ചു മത്സരങ്ങളിൽ നാലിലും ഓവറോൾ ചാമ്പ്യൻഷിപ്പും ഒരു വിഭാഗത്തിൽ റണ്ണറപ്പും നേടിയാണ് ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ ഉപജില്ലയിൽ ആധിപത്യം നിലനിർത്തിയത്. പ്രവൃത്തിപരിചയം, ഗണിതം, ഐ.ടി, സാമൂഹികശാസ്ത്രം എന്നീ മേളകളിലാണ് ഓവറോൾ കിരീടം. ശാസ്ത്രമേളയിൽ ഒരു പോയൻറ് വ്യത്യാസത്തിനാണ് ഒന്നാം സ്ഥാനം നഷ്ടപ്പെട്ടത്. ഉപജില്ല കലാമേളയടക്കം അഞ്ചു കിരീടങ്ങൾ കഴിഞ്ഞ വർഷവും നേടിയിരുന്നു. വിദ്യാർഥികൾക്ക് മുക്കം എസ്.ഐ കെ.പി. അഭിലാഷ് ട്രോഫികൾ വിതരണം ചെയ്തു. പ്രിൻസിപ്പൽ ഡോ. കൂട്ടിൽ മുഹമ്മദലി അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ് എ.പി. മുജീബുറഹ്മാൻ, വൈസ് പ്രസിഡൻറുമാരായ ഉണ്ണികൃഷ്ണൻ, ലസിത കച്ചേരി, മാനേജിങ് കമ്മിറ്റി അംഗം പി.കെ. അബ്ദുറസാഖ്, ഗുലാം ഹുസൈൻ, കുഞ്ഞിരായിൻ, സ്കൂൾ ലീഡർ അക്ഷയ്, ഒ. ശരീഫുദ്ദീൻ, വി.എ. ജലീൽ എന്നിവർ സംസാരിച്ചു. സ്കൂളിലാരംഭിച്ച സെയ്ഫ് കാമ്പസ് പരിപാടിയും എസ്.ഐ ഉദ്ഘാടനം ചെയ്തു. മേളകളുടെ സ്കൂൾ കൺവീനർമാരായ ആർ. മൊയ്തു, കെ.സി. അൻവർ, പി.എം. മജീദ്, എം.ടി. ജവാദുറഹ്മാൻ, അലവി അച്ചുതൊടിക എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story