Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബി.ജെ.പി ജനരക്ഷായാത്ര...

ബി.ജെ.പി ജനരക്ഷായാത്ര നടത്തിയത്​ അരാജകത്വം സൃഷ്​ടിക്കാൻ ^കോടിയേരി

text_fields
bookmark_border
ബി.ജെ.പി ജനരക്ഷായാത്ര നടത്തിയത് അരാജകത്വം സൃഷ്ടിക്കാൻ -കോടിയേരി മാവൂർ: രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ ലക്ഷ്യമിടുന്ന ബി.ജെ.പി അതിന് അന്തരീക്ഷമൊരുക്കാനാണ് ജനരക്ഷായാത്രയെന്ന പേരിൽ ഒരു രാഷ്ട്രീയ ദുരന്ത നാടകം സംഘടിപ്പിച്ചതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മനുഷ്യർക്കാർക്കും രക്ഷയില്ലാത്ത സ്ഥിതിയാെണന്നും അദ്ദേഹം പറഞ്ഞു. ഇടതുമുന്നണിയുടെ വടക്കൻ മേഖലാ ജനജാഗ്രതാ യാത്രക്ക് മാവൂരിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു കോടിയേരി. ബി.ജെ.പി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിൽ ഗോരക്ഷാ യാത്രയുമായി ഇറങ്ങിയവർ ഇവിടെ ജനരക്ഷായാത്രയെന്ന പേരിലാണ് ഇറങ്ങിയത്. ഉത്തർപ്രദേശിൽ 305 കുട്ടികളാണ് ആശുപത്രിയിൽ ഒാക്സിജൻ കിട്ടാതെ മരിച്ചത്. മുസ്ലിംകളും ദലിതരുമായ 36 പേരെയാണ് പശുവി​െൻറ പേരിൽ കൊന്നത്. മധ്യപ്രദേശിൽ ആറ് കൃഷിക്കാരെയാണ് വെടിെവച്ചുകൊന്നത്. ബി.ജെ.പിയുടെ പ്രചാരവേലകൾ ജനങ്ങളാരും ചെവിക്കൊണ്ടില്ല. സംസ്ഥാന സർക്കാറിനെ അസ്ഥിരമാക്കാനും പറ്റിയാൽ പിരിച്ചുവിടാനും ഉദ്ദേശിച്ചാണ് ബി.ജെ.പി ഇറങ്ങിപ്പുറപ്പെട്ടത്. വികസനത്തിലും ജനക്ഷേമത്തിലും സംസ്ഥാനം മുന്നേറുന്നതിൽ അസൂയ പൂണ്ടാണിത്. അഥവ വല്ലകാരണവും പറഞ്ഞ് പിണറായി സർക്കാറിനെ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്തിയാൽ ബി.ജെ.പിക്ക് നിയമസഭയിൽ മരുന്നിന് കൂട്ടാനുള്ള ഒരംഗമായ ഒ. രാജഗോപാലിനെകൂടി നഷ്ടപ്പെടുമെന്നല്ലാതെ മറ്റൊന്നും സംഭവിക്കില്ലെന്നും കോടിയേരി പറഞ്ഞു. അഡ്വ. പി.ടി.എ. റഹീം എം.എൽ.എ അധ്യക്ഷത വഹിച്ചു. പി.എം. ജോയ്, വി.പി.ആർ. ദേശാല എന്നിവ സംസാരിച്ചു. ഗ്രാസിം ഭൂമിയിൽ പുതിയ സംരംഭം തുടങ്ങണമെന്നാവശ്യപ്പെട്ട് സി.പി.എം മാവൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.പി. ചന്ദ്രൻ കോടിയേരിക്ക് നിവേദം നൽകി. എം. ധർമജൻ സ്വാഗതം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story