Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2017 11:02 AM IST Updated On
date_range 27 Oct 2017 11:02 AM ISTതെരുവുവിളക്ക് കത്തുന്നില്ല; എ.ഇയെ ഉപരോധിച്ചു
text_fieldsbookmark_border
ഫറോക്ക്: സാന്ദ്രം െറസിഡൻറ്സ് അസോസിയേഷൻ പരിധിയിലെ തെരുവുവിളക്കുകൾ കത്തിക്കാത്തതിൽ പ്രതിഷേധിച്ച് പ്രവർത്തകർ ചെറുവണ്ണൂർ വൈദ്യുതി ഓഫിസിലെ എ.ഇയെ ഉപരോധിച്ചു. ഒരു വർഷത്തിലധികമായി കരുണ, കുറ്റിപ്പറമ്പ്, കണ്ണാട്ടിക്കുളം റോഡ് ഭാഗങ്ങളിൽ തെരുവുവിളക്കുകൾ കത്തുന്നില്ലെന്നാണ് പരാതി. വാർഡ് കൗൺസിലറെയും മറ്റും നിരന്തരം ബന്ധപ്പെട്ടിരുന്നെങ്കിലും ഒരു നടപടിയും ഉണ്ടാവാത്തതിനെ തുടർന്നാണ് പ്രതിഷേധവുമായി നാട്ടുകാർ എത്തിയത്. തെരുവുവിളക്കുകൾ പ്രകാശിപ്പിക്കാമെന്ന ഉറപ്പിലാണ് ഉപരോധം അവസാനിപ്പിച്ചത്. ഉപരോധസമരത്തിന് പ്രസിഡൻറ് കെ.വി. സിദ്ദീഖ്, സെക്രട്ടറി ചന്ദ്രൻ ചാലിയകത്ത്, വി. പ്രേമദാസൻ, കെ.പി. പ്രദീപൻ, പി.പി. ഹംസക്കോയ, എൻ. ഗഫൂർ, ഇ. മുഹമ്മദ് കോയ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story