Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right'തണലി'ലെ...

'തണലി'ലെ അന്തേവാസികൾക്കൊപ്പം രണ്ടു ദിനം ചെലവഴിച്ച് വിദ്യാർഥികൾ

text_fields
bookmark_border
നാദാപുരം: 'തണലി'ലെ അന്തേവാസികളെ രണ്ടു ദിവസം പരിചരിക്കാൻ കഴിഞ്ഞതിലുള്ള ചാരിതാർഥ്യത്തിലാണ് കല്ലിക്കണ്ടി എൻ.എ.എം കോളജിലെ എൻ.എസ്.എസ് വളൻറിയർമാർ. 'തണലിൽ ഒപ്പം' എന്ന പദ്ധതിയുടെ ഭാഗമായാണ് 100 വളൻറിയർമാരുടെ ദ്വിദിന ക്യാമ്പ് നടന്നത്. നിരാലംബരുടെയും വയോധികരുടെയും വൃക്കരോഗികളുടെയും ആശാകേന്ദ്രമായ 'തണൽ' ശൃംഖലയുടെ എടച്ചേരി സ​െൻററിലാണ് വ്യത്യസ്ത പദ്ധതികളുമായി വിദ്യാർഥികൾ എത്തിയത്. സാന്ത്വനപരിചരണത്തിൽ വിദ്യാർഥികളെ സജ്ജമാക്കുന്നതി​െൻറ ഭാഗമായാണ് ക്യാമ്പ് നടന്നത്. തണലിലെ ജീവനക്കാർ പരിശീലനത്തിനായി പോയ ദിവസമായിരുന്നു ക്യാമ്പ്. രണ്ട് അന്തേവാസികൾക്ക് ഒരു വളൻറിയർ എന്ന നിലയിൽ ഗ്രൂപ്പായി തിരിഞ്ഞായിരുന്നു പരിചരണം. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർമാരായ കെ.പി. നംഷാദ്, വി.കെ. മിനിമോൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ക്യാമ്പ്. വിദ്യാർഥികളുടെയും അന്തേവാസികളുടെയും വിവിധ കലാപരിപാടികളും നടന്നു. ക്യാമ്പി​െൻറ ഭാഗമായി തണൽ അന്തേവാസികൾക്കായി വിവിധ പദ്ധതികളും ആരംഭിച്ചു. 'തണലിന് ഒപ്പം' പദ്ധതികളുടെയും ക്യാമ്പി​െൻറയും ഉദ്ഘാടനം എടച്ചേരി സബ് ഇൻസ്പെക്ടർ പ്രദീപ്കുമാർ നിർവഹിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. കെ.കെ. മുസ്തഫ അധ്യക്ഷത വഹിച്ചു. തണൽ മാനേജർ ഇല്യാസ് തരുവണ, കെ.പി. നംഷാദ്, ലെഫ്. എ.പി. ഷമീർ, കെ.കെ. സക്കറിയ്യ, ഡോ. എം.കെ. മധുസൂദനൻ, വി.കെ. മിനിമോൾ, ഡോ. അബ്ദുൽ റഹീം, രാജൻ മാണിക്കോത്ത്, ദേവദാസ് മത്തത്ത്, യൂനിയൻ ചെയർമാൻ ഷമിൻ ഷഹറാസ് എന്നിവർ സംസാരിച്ചു. ഗെയിൽ വിരുദ്ധ സമരത്തിനു പിന്തുണ: പൈപ്പ്‌ലൈൻ ജനവാസകേന്ദ്രത്തിൽനിന്ന് മാറ്റണം- -യൂത്ത്‌ ലീഗ് നാദാപുരം: പാചകവാതക പൈപ്പ്‌ലൈൻ പൂർണമായും ജനവാസകേന്ദ്രത്തിൽനിന്ന് മാറ്റണമെന്ന് നാദാപുരം നിയോജക മണ്ഡലം യൂത്ത്‌ ലീഗ് വാർഷിക കൗൺസിൽ ആവശ്യപ്പെട്ടു. നിർദിഷ്ട പദ്ധതിയുടെ ഇരകളാകുന്ന മണ്ഡലത്തിലെ നാദാപുരം, തൂണേരി പഞ്ചായത്തിലെ ഇരകളോടോപ്പം യൂത്ത്‌ ലീഗ് ഉറച്ചുനിൽക്കും. മണ്ഡലം മുസ്ലിം ലീഗ്‌ പ്രസിഡൻറ് സൂപ്പി നരിക്കാട്ടേരി കൗൺസിൽ ഉദ്ഘാടനം ചെയ്തു. എരഞ്ഞിമാവിൽ നടക്കുന്ന ഗെയിൽ വിരുദ്ധ ജനകീയ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ യൂത്ത്‌ ലീഗ് പൊതുയോഗം നടത്താനും തീരുമാനിച്ചു. പ്രസിഡൻറ് കെ.എം. സമീർ അധ്യക്ഷത വഹിച്ചൂ. ജില്ല യൂത്ത്‌ ലീഗ് ട്രഷറർ പി.പി. റഷീദ്, എൻ.കെ. മൂസ, എം.പി. ജാഫർ, അഹമ്മദ്‌ കുറുവയിൽ, പി.വി. നൗഷാദ്‌, കെ.പി. ഷംസീർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സി.കെ. നാസർ സ്വാഗതവും ട്രഷറർ ഹാരിസ്‌ കൊത്തിക്കുടി നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story