Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2017 11:37 AM IST Updated On
date_range 26 Oct 2017 11:37 AM ISTഗെയിൽ പൈപ്പ് ലൈൻ: ജനവാസകേന്ദ്രങ്ങൾ ഒഴിവാക്കണം ^ലീഗ്
text_fieldsbookmark_border
ഗെയിൽ പൈപ്പ് ലൈൻ: ജനവാസകേന്ദ്രങ്ങൾ ഒഴിവാക്കണം -ലീഗ് കോഴിക്കോട്: ഗെയിൽ പൈപ്പ് ലൈൻ സ്ഥാപിക്കുമ്പോൾ ജനവാസ കേന്ദ്രങ്ങൾ ഒഴിവാക്കണമെന്ന് മുസ്ലിം ലീഗ് ജില്ല പ്രവർത്തകസമിതി ആവശ്യപ്പെട്ടു. ധാരാളം വീടും പറമ്പും നൂറുകണക്കിന് കൃഷിഭൂമിയും ഫലവൃക്ഷങ്ങളും നശിപ്പിച്ചും ആവാസവ്യവസ്ഥ തകർത്തും ഗെയിൽ അധികൃതർ മുന്നേറുന്നത് തടയേണ്ട ഭരണകൂടം അവരുടെ പിണിയാളുകളായി മാറുന്ന കാഴ്ച അപലപനീയമാണ്. ഏകപക്ഷീയ നടപടികൾ സർക്കാറും ഗെയിൽ അധികൃതരും നിർത്തിവെക്കണമെന്നും ജില്ലകമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡൻറ് ഉമർ പാണ്ടികശാല അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി എൻ.സി. അബൂബക്കർ, പാറക്കൽ അബ്ദുല്ല എം.എൽ.എ, എം.എ. റസാഖ്, വി.എം. ഉമർ, പി. ശാദുലി, പി. അമ്മദ്, കെ.എ. ഖാദർ, സി.പി. ചെറിയ മുഹമ്മദ്, എം.എ. മജീദ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story