Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2017 11:36 AM IST Updated On
date_range 26 Oct 2017 11:36 AM ISTകാര്‍ പ്രാദേശിക നേതൃത്വത്തിെൻറ വക- ^കോടിയേരി
text_fieldsbookmark_border
കാര്‍ പ്രാദേശിക നേതൃത്വത്തിെൻറ വക- -കോടിയേരി വടകര: കൊടുവള്ളിയില്‍നിന്ന് സഞ്ചരിച്ച ആഡംബര കാര്‍ ആരുടേതാണെന്നറിയില്ലെന്നും പ്രാദേശിക നേതൃത്വമാണത് ഒരുക്കിയതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. കൊടുവള്ളിയിലെത്തിയപ്പോള്‍ സ്വര്ണക്കടത്തുകാരെൻറ ആഡംബര വാഹനത്തിൽ സഞ്ചരിെച്ചന്ന ബി.ജെ.പി നേതാവ് കെ. സുരേന്ദ്രെൻറയും മുസ്ലിം ലീഗിെൻറയും ആരോപണത്തെക്കുറിച്ച് വടകരയില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആരുടെ കാറാണ് എന്ന് നോക്കിയല്ല ഒരിടത്തും സഞ്ചരിക്കുന്നത്. കെ. സുരേന്ദ്രെൻറ തോന്ന്യാസങ്ങള്‍ക്ക് മറുപടിയില്ലെന്നും കോടിയേരി പറഞ്ഞു. പാണക്കാട്ട് തങ്ങളും കാരാട്ട് ഫൈസലും ഒന്നിച്ചുനില്‍ക്കുന്ന പടവും സമൂഹമാധ്യമങ്ങളിലുണ്ടെന്നും ജനജാഗ്രതയാത്രയുടെ ജനപിന്തുണയില്‍ വിറളിപൂണ്ടവരാണിതിന് പിന്നിലുള്ളതെന്നും സി.പി.എം ജില്ല സെക്രട്ടറി പി. മോഹനന് പറഞ്ഞു. ഫൈസല്‍ നേരേത്ത മുസ്ലിം ലീഗാണ്. ഇപ്പോള്‍ ഇടതു സഹയാത്രികനാണ്. ആരോപണത്തിനെതിരെ കാരാട്ട് ഫൈസല്‍ നിയമനടപടിക്കൊരുങ്ങുകയാണെന്നും മോഹനന് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story