Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2017 11:36 AM IST Updated On
date_range 26 Oct 2017 11:36 AM ISTസത്യന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാൻ നാടിെൻറ താങ്ങുവേണം
text_fieldsbookmark_border
വാളൂർ: നൊച്ചാട് പഞ്ചായത്തിലെ വാർഡ് ഒമ്പതിലെ വാളൂർ കുഴിച്ചാലിൽ സത്യന് (46) സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാൻ നാടിെൻറ കൈതാങ്ങ് വേണം. ബ്രയിൻ ട്യൂമർ ബാധിച്ച് നൊച്ചാട് ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിലെ കുഴിച്ചാലിൽ സത്യനാണ് സുമനസ്സുകളുടെ സഹായം തേടുന്നത്. മെഡിക്കൽ കോളജ് കോഴിക്കോട്, കെ.എം.സി.ടി മുക്കം, ശ്രീ ചിത്ര തിരുവനന്തപുരം, കാൻസർ സെൻറർ തലശ്ശേരി എന്നിവിടങ്ങളിലായി ചികിത്സ നടത്തിവരുകയാണ്. 30 വർഷത്തോളം പേരാമ്പ്രയിലെ 'ഫാഷൻ സെൻറർ' എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. നിലവിൽ ലുലു വെഡിങ് സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് അർബുദം ബാധിച്ചതായി കണ്ടെത്തിയത്. സത്യെൻറ രോഗം ഭാര്യയും രണ്ട് കുട്ടികളുമടങ്ങിയ നിർധന കുടുംബത്തിെൻറ നിത്യചെലവ് പോലും വഴിമുട്ടിയ അവസ്ഥയിലെത്തിച്ചിരിക്കുകയാണ്. ഇതോടെ നാട്ടുകാർ കമ്മിറ്റി രൂവത്കരിച്ചിട്ടുണ്ട്. ഭാരവാഹികൾ: വാർഡ് മെംബർ മുണ്ടോളി ചന്ദ്രൻ (ചെയർ), അനിൽ മലയിൽ (കൺ), എം.വി. ബാലകൃഷ്ണൻ (ട്രഷ). കമ്മിറ്റി പഞ്ചാബ് നാഷനൽ ബാങ്കിെൻറ പേരാമ്പ്ര ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. നമ്പർ: 4336000103102830. െഎ.എഫ്.എസ്.സി കോഡ്: PUNB0433600. ഫോൺ: 9544271003.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story