Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2017 11:36 AM IST Updated On
date_range 26 Oct 2017 11:36 AM ISTഉള്ള്യേരി ഗവ.എൽ.പി സ്കൂൾ സർക്കാർ ഏറ്റെടുക്കണം
text_fieldsbookmark_border
ഉള്ള്യേരി: 1924ൽ സ്ഥാപിച്ച ഉള്ള്യേരി ഗവ. എൽ.പി സ്കൂൾ സർക്കാർ ഏറ്റെടുക്കണമെന്ന് കെ.എസ്.ടി.എ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. ജില്ലകമ്മിറ്റി അംഗം ടി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. എൻ.എം. ബാലരാമൻ, കെ.വി. സുരേഷ്, എസ്. ശ്രീചിത്ത്, പ്രഭീഷ്, അബ്ദുൽ ഗഫൂർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി.എം. സോമൻ (പ്രസി.), കെ. ഷൈനി (വൈ. പ്രസി.), കെ.വി. ബ്രജേഷ് കുമാർ (സെക്ര), സി. ഇന്ദിര (ജോ.സെക്ര), സി.കെ. രാധാകൃഷ്ണൻ (ട്രഷ). മോദിമുക്ത ഭാരതം നിലവില്‍ വരും -രമേശ് ചെന്നിത്തല ഉള്ള്യേരി: അടുത്ത തെരഞ്ഞെടുപ്പോടെ മോദിമുക്ത ഭാരതം നിലവില്‍ വരുമെന്നതിെൻറ സൂചനയാണ് പഞ്ചാബിലെ തെരഞ്ഞെടുപ്പുഫലം നല്‍കുന്ന സൂചനയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഉള്ളൂര്‍ പൊയിലുങ്കല്‍ താഴെ സംഘടിപ്പിച്ച ഇന്ദിര ജന്മശതാബ്ദി കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് സതീഷ് കന്നൂര്‍ അധ്യക്ഷത വഹിച്ചു. എന്‍. സുബ്രഹ്മണ്യന്‍, എടാടത്ത് രാഘവന്‍, ടി. ഗണേഷ് ബാബു, ഇ.ടി. ബിനോയ്, ഉഷാദേവി, എ.കെ. അബ്ദുല്‍ സമദ്, ഋഷികേശന്‍, വൈശാഖ് കണ്ണോറ, കെ.കെ. ഗംഗാധരൻ, കാര്‍ത്തികേയന്‍, ഷമീര്‍ നളന്ദ, പി. ശ്രീനാഥ്, സുനില്‍ കുമാര്‍, കെ. സുരേന്ദ്രന്‍, എന്‍.കെ. രാജന്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story