Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആശുപത്രി മാലിന്യ...

ആശുപത്രി മാലിന്യ സംസ്​കരണ പ്ലാൻറിനെതിരെ ബി.ജെ.പി ധർണ

text_fields
bookmark_border
ബാലുശ്ശേരി: കിനാലൂർ വ്യവസായ വികസന കേന്ദ്രത്തിൽ മലബാർ എൻവിറോവിഷൻ എന്ന സ്വകാര്യ കമ്പനി തുടങ്ങുന്ന ആശുപത്രി മാലിന്യ സംസ്കരണ പ്ലാൻറിനെതിരെ ബി.ജെ.പിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ നടത്തി. ബി.ജെ.പി ജില്ല സെക്രട്ടറി എൻ.പി. രാമദാസ് ഉദ്ഘാടനം ചെയ്തു. പി. മധുസൂദനൻ അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം സെക്രട്ടറി സദാനന്ദൻ, ടി.കെ. സത്യൻ, എൻ.പി. രവീന്ദ്രൻ, പ്രജീഷ് കിനാലൂർ എന്നിവർ സംസാരിച്ചു. ടി.എം. ഷൈജു സ്വാഗതവും ഷെർലി കെല്ലൻ നന്ദിയും പറഞ്ഞു. ശിൽപശാല ബാലുശ്ശേരി: നാളികേര വികസന ബോർഡി​െൻറ സഹകരണത്തോടെ ബാലുശ്ശേരി പോപുലർ നാളികേര ഫെഡറേഷ​െൻറ ആഭിമുഖ്യത്തിൽ കർഷകർക്കായി ഏകദിന ശിൽപശാല നടത്തി. പുരുഷൻ കടലുണ്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. റിട്ട. അഗ്രികൾചർ ഒാഫിസർ വിജയൻ ക്ലാസെടുത്തു. നാളികേര വികസന ബോർഡ് വൈസ് ചെയർമാൻ പി.സി. മോഹനൻ അധ്യക്ഷത വഹിച്ചു. നാളികേര വികസന ബോർഡ് ഡെവലപ്മ​െൻറ് ഒാഫിസർ ജയശ്രീ, എൽ.ഒ.ഡി.പി സ്കീം വിശദീകരിച്ചു. പി.കെ. ഗോപാലൻ സ്വാഗതവും പി.പി. ചന്ദ്രൻ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story