Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2017 11:36 AM IST Updated On
date_range 26 Oct 2017 11:36 AM ISTപേരാമ്പ്രയിൽ എസ്.എഫ്.ഐയും ആർ.എസ്.എസ് വിമതരും ഏറ്റുമുട്ടി ആറുപേർക്ക് പരിക്ക്
text_fieldsbookmark_border
photo: പേരാമ്പ്ര: കൊടിമരം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പേരാമ്പ്രയിൽ എസ്.എഫ്.ഐ-ആർ.എസ്.എസ് വിമതരായ ഛത്രപതി ശിവജി സംഘം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ ആറുപേർക്ക് പരിക്ക്. എസ്.എഫ്.ഐ പ്രവർത്തകരായ ജില്ല ജോ. സെക്രട്ടറി അതുൽദാസ് (23), അർജുൻ മോഹൻ (20), മെൽജോ അഗസ്റ്റിൻ (18), മിഥുൻ സജി (20), സിദ്ധാർഥ് (22) എന്നിവർക്കും ശിവജി സംഘത്തിലെ ഒരാൾക്കുമാണ് പരിക്കേറ്റത്. എസ്.എഫ്.ഐ പ്രവർത്തകരെ പേരാമ്പ്ര താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം എളമാരൻ കുളങ്ങര ക്ഷേത്രത്തിെൻറ കിഴക്കേനടക്ക് സമീപം നശിപ്പിക്കപ്പെട്ട എസ്.എഫ്.ഐ കൊടിമരം ബുധനാഴ്ച വീണ്ടും സ്ഥാപിക്കാൻ ശ്രമിച്ചത് ശിവജി സംഘം തടയുകയായിരുന്നു. തങ്ങളുടെ ബോർഡിെൻറ കാഴ്ച മറയ്ക്കുമെന്നാരോപിച്ചായിരുന്നു തടഞ്ഞത്. തുടർന്നുണ്ടായ വാക്കേറ്റം അടിയിലും കല്ലേറിലും കലാശിക്കുകയായിരുന്നു. എസ്.എഫ്.ഐ പ്രവർത്തകർക്ക് മർദനമേറ്റതറിഞ്ഞ് ഡി.വൈ.എഫ്.ഐ പ്രവർത്തകരും സ്ഥലത്തെത്തി. പേരാമ്പ്ര സി.െഎ സുനിൽ കുമാർ, എസ്.ഐ സിജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തിയാണ് ഇരുവിഭാഗം പ്രവർത്തകരെയും നീക്കിയത്. ശിവജി പ്രവർത്തകർ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നെന്ന് എസ്.എഫ്.ഐ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story