Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2017 10:32 AM IST Updated On
date_range 26 Oct 2017 10:32 AM ISTവിജിലന്‍സ് പരിശോധന
text_fieldsbookmark_border
കൊടുവള്ളി: നഗരസഭ ഓഫിസില്‍ നടത്തി. നഗരസഭയില്‍ പട്ടികജാതി വിഭാഗക്കാര്‍ക്കുള്ള സൈക്കിള്‍ വിതരണവുമായി ബന്ധപ്പെട്ട് നടന്ന അഴിമതി ആരോപണവുമായി ബന്ധപ്പെട്ടാണ് വിജിലന്‍സ് സി.ഐ പി. ചന്ദ്രമോഹെൻറ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. പട്ടികജാതി വിഭാഗക്കാര്‍ക്കുള്ള സൈക്കിള്‍ വാങ്ങിയതില്‍, സ്വകാര്യ വ്യക്തിക്ക് ടെൻഡര്‍ നല്‍കിയത് 3800 രൂപക്കാണ്. എന്നാല്‍, പൊതുവിപണിയില്‍ സൈക്കിളിന് 2000 രൂപയേ വിലയുള്ളൂ എന്നാണ് പരാതി. ഇതു സംബന്ധിച്ച് പൊതുപ്രവര്‍ത്തകനായ കൊടുവള്ളി സ്വദേശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. കഴിഞ്ഞ വര്‍ഷം നഗരസഭ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ച ലോമാസ്റ്റ് ലൈറ്റിലും അഴിമതി നടന്നെന്ന് വിജിലന്‍സില്‍ പരാതിയുണ്ട്. പ്രതിഷേധ സംഗമം കൊടുവള്ളി: ജെ.എൻ.യു വിദ്യാർഥി നജീബ് അഹ്മദിെൻറ തിരോധാന കേസ് അന്വേഷണത്തിൽ കേന്ദ്ര സർക്കാർ അലംഭാവത്തിനെതിരെ കിഴക്കോത്ത് പഞ്ചായത്ത് എം.എസ്.എഫ് കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി. ആഷിഖ് ചെലവൂർ ഉദ്ഘാടനം ചെയ്തു. ഉമർ സ്വാലിഹ് അധ്യക്ഷത വഹിച്ചു. അർഷദ് കിഴക്കോത്ത്, നൗഫൽ, മിസ്ബാഹ്, റമീസ്, അജ്മൽ, ബാസിൽ, വി.കെ. സൈദ്, നിസാർ കാരക്കാട് തുടങ്ങിയവർ സംബന്ധിച്ചു. റിയാസ് വഴിക്കടവ് സ്വാഗതവും ഫൈസൽ പറക്കുന്ന് നന്ദിയും പറഞ്ഞു. സായാഹ്ന ധർണ കൊടുവള്ളി: എൽ.ഡി.എഫ് അഴിമതിക്കും സ്വജനപക്ഷപാതത്തിനും എതിരെ കൊടുവള്ളി മുനിസിപ്പൽ മുസ്ലിം ലീഗ് 28, 29 ഡിവിഷൻ കമ്മിറ്റികൾ നടത്തിയ സായാഹ്ന ധർണ സംസ്ഥാന യൂത്ത് ലീഗ് സെക്രട്ടറി ആഷിഖ് ചെലവൂർ ഉദ്ഘാടനം ചെയ്തു. ആർ. സി. റസാഖ് അധ്യക്ഷത വഹിച്ചു. വി.കെ. അബ്ദു ഹാജി, എ.പി. മജീദ്, അലി മാനിപുരം, ടി.പി. നാസർ, പി. മുഹമ്മദ് കുണ്ടുങ്ങര, യു.കെ. മുഹമ്മദ് സിദ്ദീഖ് എന്നിവർ സംസാരിച്ചു. ആർ.സി. ഷരീഫ് സ്വാഗതവും കെ. മുസ്തഫ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story